സാഫല്യം


സ്നേഹത്തിന്‍ പൊരുളറിയും പൂര്‍ണ്ണത
നിസ്വാര്‍ത്ഥത ഉടലണിയും ഹൃദ്യത
മാനസങ്ങള്‍ തമ്മിലറിയും ധന്യത
ദാമ്പത്യജീവിതത്തിന്‍‌ ചാരുത................

അനുഭവങ്ങളരുളീടും മധുരം‌
അകതാരില്‍ നിനവുകളായ് കിനിയും
അനുഭൂതിസാന്ദ്രതകളുടലില്‍‌
അനുരാഗമധുരമകക്കാമ്പില്‍....................

സ്നേഹാര്‍ദ്രം പങ്കിട്ടോരാശകള്‍‌
സാഫല്യപ്പൂര്‍ണ്ണത പുല്‍കും വേളകള്‍
ഉടയോന്‍‌ കനിഞ്ഞേകും കനികള്‍‌
ഇണകള്‍ക്ക് ജീവിത സുകൃതം....................

സുഖദുഃഖസമ്മിശ്ര വാഴ്വില്‍‌
തുണനില്‍ക്കും ഇണകളന്യോന്യം‌
നന്മകള്‍‌ പൂവിടര്‍ത്തും‌ വഴിയില്‍‌
കൈവിരല്‍‌ കോര്‍ത്തു ഗമിക്കും‌...................


തന്നിണതന്‍‌ ക്ഷേമം‌ കൊതിക്കും‌പ്രാര്‍ത്ഥനകള്‍ നാഥങ്കലെത്തും‌അവനരുളീടുമിരുപേര്‍ക്കുമൊപ്പം‌ഇഹലോക പരലോക സൌഖ്യം....................

 

7 comments:

പള്ളിക്കരയില്‍ said... Reply To This Comment

നന്‍മകള്‍ പൂവിടര്‍ത്തും വഴിയില്‍
കൈവിരല്‍ കോര്‍ത്തു നടക്കാം........

സുമയ്യ said... Reply To This Comment

പണം വാരുന്ന തിരക്കില്‍ വിലപ്പെട്ട ദാമ്പത്യജീവിതം പണയം വെക്കുന്നവരാണധികവും.....
കവിതയുടെ ഉള്ളറിഞ്ഞപ്പോള്‍ നഷ്ടപ്പെട്ടതിനെ തേടിപ്പോയി മനസ്സും....

നന്നായി എഴുതി ഭാവുകങ്ങള്‍

അത്ക്കന്‍ said... Reply To This Comment

പരസ്പരം ഉള്ള തിരിച്ചറിവ് ദാമ്പത്യ ജീവിതത്തിലെ പ്രധാന ഘടകം ആണ്. ആ തിരിച്ചറിവ് ഉണ്ടായാല്‍ അവിടെ പ്രേമം ഉണ്ടാകും.പ്രേമത്തിന് പ്രായം ഒരു തടസ്സമേ അല്ല. പി.കേശവദേവ് അത് നമുക്ക് തെര്യപ്പെടുത്തുന്നു.

സോണിയ ജോയ് said... Reply To This Comment

എല്ലവരുടേയും ദാമ്പത്യ ജീവിതം ഈ കവിതയില്‍ വര്‍ണിച്ചതുപൊലെ സുന്ദരമായിരുന്നു എങ്കില്‍ ,ഈ ഒളിച്ചോട്ടങ്ങളും കൊലപാതകങ്ങളും നടമാടുകില്ലായിരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതു പോലെ തന്നെയാണ് വിവാഹത്തിന്റെ കാര്യവും അത് സമയത്ത് തന്നെ നിര്‍വഹിക്കണം.സ്ത്രീധനം എന്ന ആ ദുഷിച്ച ആചാരം വലിച്ചെറിയാന്‍ നാം തയ്യാറാവുക.

താങ്കളുടെ കവിത എല്ലാവരുടേയും മനസ്സില്‍ ചിന്തകള്‍ ധ്വനിക്കട്ടെ.
ആശംസകള്‍.

മനു said... Reply To This Comment

പള്ളിക്കര...സുമയ്യ പറഞ്ഞതാ ശരി.
നന്നായിട്ടുണ്ട് ഇനിയും എഴുതുക

ബഷീര്‍ വെള്ളറക്കാട്‌ / pb said... Reply To This Comment

അകലത്തിലായാലും അടുത്തായാലും മനസ്സിന്റെ അടുപ്പമാണു പ്രധാനം. ഈ പ്രാര്‍ത്ഥനകള്‍ എന്നുമുണ്ടാവട്ടെ. ആശംസകള്‍

വിജയലക്ഷ്മി said... Reply To This Comment

valare nannaayirikkunnu kavitha..
artthavatthaaya varikal