
കലങ്ങാൻ കൂട്ടാക്കാത്ത കുളങ്ങൾ.
ഗ്രാമത്തിലെ അങ്ങാടിയിലൂടെ കടന്നുപോകുന്ന പ്രധാനപാതയിലേക്ക് വടക്കെകാട് നിന്നുള്ള ഉപറോഡ് വന്നുതൊടുന്നത് അങ്ങാടി ആരംഭിക്കുന്നതിനുമുമ്പായി അൽപ്പം വടക്കോട്ട് മാറിയാണ്. പരൂര്, ആറ്റുപുറം, ചമ്മനൂര് പ്രദേശങ്ങളൊക്കെ ചുറ്റിക്കറങ്ങി അവിടത്തെ വിശേഷങ്ങളുടെ ശേഷിപ്പുകളുമായി വന്നെത്തുന്ന പ്രധാനപാതയിലേക്ക് മുക്കില്പീടിക,...