തിര "ക്കഥ".

തിരക്കുകൂട്ടുന്ന തിര.






തിര തിരിവിലെത്തുമ്പോള്‍...

Continue Reading

വിമൂകസായാഹ്നം...


വിമൂകസായാഹ്നം.

Continue Reading

വെളിച്ചത്തിലേയ്ക്ക്‌.....


വെളിച്ചത്തിലേയ്ക്ക്, വർണ്ണങ്ങളിലേയ്ക്ക്, വിടരുന്ന നയനങ്ങൾ.......
Continue Reading

ചേറ്റുവാ കാഴ്ച്ചകള്‍




























ചേറ്റുവാ കായല്‍ ഓളപ്പരപ്പില്‍നിന്ന്‌


ചില കാഴ്ച്ചകള്‍...



















Continue Reading

ഉടയാനൊരുങ്ങുന്ന കലശം



ഉടയാനൊരുങ്ങുന്ന കലശം

ഉലകിലൊരു പകലിന്‍ കലാശം.
Continue Reading

ഞാനും നീയും

നിന്റെ പാട്ടിന്റെ ഈണം
എന്റെ വേദനകള്‍ക്ക്‌
ശമനൌഷധമാകട്ടെ......

പുഞ്ചിരിയുടെ ചൈതന്യം
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ........

തലോടലിലെ കനിവില്‍
മനസ്സിലെ ഊഷരത
ഉര്‍വ്വരമാകട്ടെ.....

ആശ്ളേഷത്തിലെ ഊര്‍ജ്ജം
ആത്മദാഹത്തിന്‌
വര്‍ഷര്‍ത്തുവാകട്ടെ....

വേദനയിലെ ആര്‍ജ്ജവം
അരക്ഷിതത്വത്തിന്‌
അറുതിനല്‍കട്ടെ....

ആഹ്ളാദത്തിലെ അംഗീകാരം
ആത്മാഭിമാനത്തിന്‌
തൊങ്ങലണിയിക്കട്ടെ.....

നഷ്ടബോധത്തിന്റെ കണ്ണീര്‍
അസ്തിത്വത്തിന്‌
പ്രസക്തി നല്‍കട്ടെ......

പരിഭവത്തിലെ കനല്‍കാന്തി
ഗമനപഥങ്ങളില്‍
നേര്‍വഴി തെളിയിക്കട്ടെ........

.............................
Continue Reading

നിര്‍വസന നിനവുകള്‍


സുവര്‍ണ്ണഗാത്രികളാം
സുമോഹനാംഗികളേ
സുഗന്ധമേകിടുക
വസന്തവേദിയിതില്‍....

വിലോലസുന്ദരരാം
സുഹാസകന്യകളേ
വിരുന്നൊരുക്കിടുക
വികാരമദിരയുമായ്‌....

വിലാസമോഹനമീ
മദാന്ധവേളകളില്‍
ലസിച്ചു പാടിടുക
സുവശ്യഗീതകങ്ങള്‍ ....

ഇനിക്കും രാഗരസം
തുടിക്കുമധരപുടം
വിടര്‍ത്തി വന്നണയൂ
തുടുത്ത അഴകുകളേ.....

വിടര്‍ന്ന സൂനമധു
നുകരും ഭ്രമര സമം
നിറഞ്ഞ ദാഹവുമായ്‌
നുകരുക അധരസുധ.....

തുടിക്കും ധമനികളില്‍
പടര്‍ന്ന അഗ്നിയുമായ്‌
തഴുകിയുണര്‍ത്തിടുക
ജ്വലിക്കും കാമനയെ.....

നിതാന്തചഞ്ചലരായ്‌
നര്‍ത്തനമാടുകയീ
കവിഞ്ഞ നിര്‍വൃതിയെ
കൊതിക്കുമുടലുകളില്‍....

മദനസുഗന്ധമെഴും
മൃണാള മൃദുലതയാല്‍
പകരുക മധുരിതമാം
പുളകത്തേന്‍കണങ്ങള്‍ ....

പ്രസന്നസുരഭിലമാം
പൂന്തളിരുടലുകളാല്‍
പുണരുക തരളിതരായ്‌
പ്രമോദമുണരുകയായ്‌......

-------------------------------------

Continue Reading