
കരിച്ചാൽ കടവത്ത്.
കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ്. ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും വട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന കരയിൽ നിന്ന് കാൽനടയായി എളുപ്പം ചെന്നെത്താവുന്ന ചെറു തുരുത്ത്. മറുഭാഗത്ത് വിശാലമായ പുഞ്ച പാടശേഖരവും, കായലും, അങ്ങേകരയുമായി ബന്ധിപ്പിക്കുന്ന തോണിക്കടവും, ചുറ്റും കായലിനെ...