
ഒരു പൂക്കുറിഞ്ഞിപക്ഷിയുടെ തേങ്ങല്‍
കാനേഷ് പൂനൂർ രചിച്ച പൂക്കുറിഞ്ഞിപക്ഷി എന്ന നോവൽ വായിച്ചവസാനിപ്പിച്ചത് മനസ്സിനെ ഗ്രസിച്ച വിങ്ങലോടെയാണ്.. സ്ത്രീജന്മങ്ങൾ നെരിപ്പോടിലെന്നപോലെ ജീവിതത്തിൽ എരിഞ്ഞൊടുങ്ങുന്നതിന്റെ ദാരുണദൃശ്യങ്ങൾ മനസ്സിൽ അത്രമേൽ വേവും വേപഥുവും നിറക്കുന്നു. ദാരിദ്ര്യാവസ്ഥയാൽ നിസ്സഹായരായിപ്പോകുന്ന...