ഒഴിവ്


ഉഴവുചാലുകളിലൂടെ
നുകക്കീഴിലെന്നപോലെ
ഏറെ നാള്‍ ..........
ഒരൊഴിവ് കൊതിക്കാത്തവരില്ല..

പ്രയാസങ്ങളുടെ
പെരുമഴയില്‍നിന്ന്,
പ്രതിസന്ധികളുടെ
ഒഴുക്കില്‍നിന്ന്,
സങ്കടങ്ങളുടെ
അഴിമുഖത്തുനിന്ന്,
സമ്മര്‍ദ്ദങ്ങളുടെ
ചുഴികളില്‍നിന്ന്,
സങ്കീര്‍ണ്ണതകളുടെ
അഴിയാക്കുരുക്കില്‍നിന്ന്,
കെട്ടുപാടുകളുടെ
ഒഴിയാബാധയില്‍നിന്ന്
ഒരൊഴിവ്.

മുമ്പൊക്കെ ഒഴിവ്
വ്യാഴവും വെള്ളിയുമായിരുന്നു.
ഈയിടെ ‘ഇമാറാത്തി‘ല്‍
വ്യാഴത്തിന് ശെനിയുടെ ‘അപഹാരം‘
വ്യാഴമായാലും ശെനിയായാലും
ഒഴിവുണ്ടായാല്‍ മതി.
(അതുമില്ലാത്തവരുടെ കഥയോ...!!)

ഒഴിവുദിനത്തില്‍ പലര്‍ക്കും
വാക്കുകള്‍ വഴുതും
അവര്‍ക്കുമുന്നില്‍ അന്ന്
കുപ്പികള്‍ ഒഴിയും.

പ്രവൃത്തിദിനങ്ങളില്‍ നിന്നുള്ള
വിഴുപ്പുകളലക്കുന്നവരേയും
ഓര്‍മ്മകളില്‍ അലസം
തുഴഞ്ഞ് നീങ്ങുന്നവരേയും
നിദ്രതന്‍നീരാഴിയില്‍ സദാ
തുഴയെറിയുന്നവരേയും
ഒഴിവുദിനങ്ങളില്‍ കാണാം.

ക്ലാസ്സിഫൈഡുകളില്‍
കണ്ണുനട്ടിരിക്കുന്നവരും
കൊതിക്കുന്നത്
ഒഴിവിനെത്തന്നെ.
വഴുക്കുന്നനിലങ്ങളീല്‍
നെട്ടോട്ടമോടിയോടീ
അവര്‍
കയറി നില്‍ക്കാനായുന്നതും
ഒഴിവിന്‍‌റ്റെ പഴുതിലാണ്.

ഒഴിവുകഴിവുകളിലൂടെ പലരും
ലക്‍ഷ്യമിടുന്നതും
ഒഴിവുതന്നെയാണ്.
പഴികേള്‍ക്കാതെ ഒഴിവാകാന്‍
വഴിയതാണ് പലര്‍ക്കും.

ഒന്നിനും ഒഴിവില്ലാത്തവര്‍ക്കും
ഒഴിവുകഴിവുകളില്‍
രക്ഷതേടുന്നവര്‍ക്കും
ഒഴിവുതേടിയലയുന്നവര്‍ക്കും
ഒഴിഞ്ഞുമാറാന്‍
ഇഷ്ടമില്ലാത്തവര്‍ക്കും
ഒഴിഞ്ഞ്‌പോകാന്‍
വഴിയില്ലാത്തവര്‍ക്കും
ഇവിടെയിത്തിരി ഒഴിവുണ്ട്.

സ്വാഗതം .

17 comments:

പള്ളിക്കരയില്‍ said... Reply To This Comment

ബൂലോഗര്‍ക്ക് എന്‍‌റ്റെ ആദ്യത്തെ തിരുമുല്‍ക്കാഴ്ച..........
സ്വീകരിച്ചാലും.

അത്ക്കന്‍ said... Reply To This Comment

ഒരു ജോലി കിട്ടിയിട്ടു വേണം ഒരൊഴിവെടുക്കാന്‍,
എന്നിട്ടുവേണം ഒന്ന് സമാധാനമായുറങ്ങാന്‍.

ck.mujeeb said... Reply To This Comment

ഒഴിവില്ലാത്തവനേ
ഒഴിവിന്‍‌റ്റെ വിലയറിയൂ...
ഒഴിവിനെ കുറിച്ച്
സുന്ദരമായി കുറിച്ച
പള്ളിക്കരക്ക് അഭിനന്ദനങ്ങള്‍!

soniajoy313 said... Reply To This Comment

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച എനിക്ക്, താങ്കളുടെ ‘ഴ‘കാരം എന്‍‌റ്റെ നാവിനെ ശെരിക്കും മലയാളം പഠിപ്പിച്ചു.

അടുത്ത പോസ്റ്റ് എന്നാണ്..?

ദ്രൗപദി said... Reply To This Comment

Swagatham

ഇത്തിരിവെട്ടം said... Reply To This Comment

സ്വാഗതം സുഹൃത്തേ ... സുസ്വാഗതം.

പള്ളിക്കരയില്‍ said... Reply To This Comment

സ്വാഗതമോതിയ സുമനസ്സുകള്ക്കും
നല്ല വാക്കുകള് പറഞ്ഞ സുഹൃത്തുക്കള്ക്കും
നന്ദി.....

തൊഴിലില് മുഴുകി
ആഴിയില് കഴിയുന്ന
നേരമാണിപ്പോള് സോണിയാ..
അടുത്ത ഒഴിവില്
പഴുത് കിട്ടിയാല്
വീണ്ടുമേഴുതിയേക്കാം ....
അപ്പോള് അടുത്ത പോസ്റ്റ് പിറക്കും .

സ്നേഹപൂര്വ്വം..

പള്ളിക്കരയില് .

mumsy-മുംസി said... Reply To This Comment

സ്വാഗതം ഉസ്മാന്‍ക്കാ..
തുടക്കം തന്നെ നന്നായി .
ഒരു ഒഴിവുമില്ലാതെ കൂടുതല്‍ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു.

PERUMPARAMBATH said... Reply To This Comment

പഴി പറയുവാന്‍ പഴുതില്ലാത്ത വിധം ആഴക്കടലില്‍ നിന്നും ഒഴിവ് എഴുതുവാന്‍ ഒഴിവ് സമയം കണ്ടെത്തിയ ഉസ്മാക്കാക്ക് ഭാവുകങ്ങള്‍....

ഹസ്സന്‍ കൊച്ചനൂര്‍ -മലേഷ്യ said... Reply To This Comment

ഒഴിവിനെക്കുറിച്ചുള്ള കവിത എന്റെ 40 വര്‍ഷം മുമ്പത്തെ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മയെ തൊട്ടുണര്‍ത്തി.
നുകക്കീഴില്‍ ഉഴവുചാലുകളിലൂടെ നടന്നുതീര്‍ത്ത നാളുകള്‍.........

വിരഹവും ഒറ്റപ്പെടലും പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന ആത്മവേദനയുടെ തീവ്രമായ ഭാവം ഈ കവിത ജനറേറ്റ് ചെയ്യുന്നതായി അനുഭവപ്പെട്ടു.

കേവലം ഒഴിവിനെ സംബന്ധിച്ചുള്ള പ്രതിപാദനം എന്നതിനപ്പുറം ഇത്തരം ഒരു വികാരത്തിന്റെ ആവിഷ്ക്കാരവും സംവേദനവും തന്നെയായിരിക്കില്ലെ രചയിതാവ്‌ ഉദ്ദേശിച്ചത്‌?

ഹസ്സന്‍ കൊച്ചനൂര്‍ -മലേഷ്യ.

Shaf said... Reply To This Comment

ഒഴിവില്ലാത്തവനേ
ഒഴിവിന്‍‌റ്റെ വിലയറിയൂ...
ഒഴിവിനെ കുറിച്ച്
സുന്ദരമായി കുറിച്ച
പള്ളിക്കരക്ക് അഭിനന്ദനങ്ങള്‍...
ഓ ടോ.കടലില്‍ ആറുമാസമെന്ന് ആദ്യം വിശ്വസിച്ചില്ല!കവിതയിലെ ആദ്യ പാരാഗ്രാഫ് വായിച്ചപ്പോള്‍ കാര്യം പിടികിട്ടി..:)

ദ്രൗപദി said... Reply To This Comment

ബൂലോഗത്തേക്ക്‌ സ്വാഗതം
വ്യത്യസ്‌തങ്ങളായ രചനകള്‍ക്കായി കാത്തിരിക്കുന്നു....


ഒഴിവുകള്‍
ശൂന്യത സമ്മാനിക്കാറുണ്ട്‌ പലപ്പോഴും...
ഓര്‍മ്മയില്‍
നിഴലിച്ച്‌ കിടക്കുന്ന
ചിതലുകള്‍
മനസിനെ അരിച്ചുതുടങ്ങും....
എന്തോ...
വിശ്രമത്തിന്റെ മുഖംമൂടിയണിഞ്ഞ
ഒഴിവിനെ
വെറുേേക്കണ്ടി വരുന്നു....

ആദ്യരചന മനോഹരം...
ആശംസകള്‍...

പള്ളിക്കരയില്‍ said... Reply To This Comment

This comment has been removed by the author.

നിരക്ഷരന്‍ said... Reply To This Comment

ഒരുമാസം റേഡിയോവിന് കാവലിരുന്നാല്‍ ഒരുമാസം ഒഴിവ് കിട്ടില്ലേ മാഷേ ? :)

ഞാനും ഒരു ഓയല്‍ഫീല്‍ഡ്കാരനാണേ... :)
ബൂലോകത്തേക്ക് സ്വാഗതം.
ആശംസകള്‍.

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

മനു said... Reply To This Comment

കവിത കലക്കി.ട്ടൊ....

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

താങ്കളുടെ ആദ്യത്തെ ബ്ലോഗിനു ഒഴിവു എന്ന പേര്‍ നന്നായിത്തോന്നി. വളരെയധികം അര്‍ത്ഥ തലങ്ങളുള്ള ഒരു വാക്കാണത്.ഒഴിവു,ഒഴിവു കഴിവു അങ്ങിനെ പോകുന്നു.ഞാന്‍ മലയാളം പഠിച്ചിട്ടില്ല.ഉമ്മ പറയുന്നത് കേട്ട മലയാളമേ എനിക്കറിയൂ.പിന്നെ നാട്ടുകാര്‍ സംസാരിക്കുന്നതും പത്രത്തില്‍ വരുന്നതും.സ്കൂളിലും കോളേജിലും എളുപ്പത്തിനു വേണ്ടി അറബിയെടുത്തു.ഇപ്പോ അറബിയും അറിയില്ല മലയാളവും അറിയില്ല!.സത്യം പറഞ്ഞാല്‍ ഈ ഭൂലോകത്തു വന്ന ശേഷമാണ് വല്ലതും എഴുതുന്നതും വായിക്കുന്നതും!

lekshmi said... Reply To This Comment

ഒഴിവില്ലാത്തവര്‍ക്കുംഒഴിവുകഴിവുകളില്‍രക്ഷതേടുന്നവര്‍ക്കുംഒഴിവുതേടിയലയുന്നവര്‍ക്കുംഒഴിഞ്ഞുമാറാന്‍ഇഷ്ടമില്ലാത്തവര്‍ക്കുംഒഴിഞ്ഞ്‌പോകാന്‍വഴിയില്ലാത്തവര്‍ക്കുംഇവിടെയിത്തിരി ഒഴിവുണ്ട്.......
സ്വാഗതം
haha...undo..oru ozhivu??
kollaam tou