ദുര്‍മരണം


വാര്‍ത്തകേട്ട്‌ അവിശ്വസനീയതയാല്‍
വാപൊളിച്ച ജനം മൂക്കത്ത് വിരല്‍ വെച്ചു.......

ബേങ്ക്‌ സമുച്ചയത്തിന്നിടനാഴിയില്‍
അനാഥമായ് കിടന്ന ജഡം
ത്രീപീസ് സൂട്ട് ധാരിയായിരുന്നു.

അധികം പഴക്കമാകുംമുമ്പേ അത്‌
അസാധാരണമാം വിധം ചീര്‍ത്തുവന്നു..

കൊലയാണെന്നും വിഷബാധയെന്നും
പലപക്ഷമുണ്ട്‌ മാലോകരില്‍ .

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
മദിരാക്ഷിയുടെയും കഥകളും,
ഊഹക്കച്ചവടത്തിന്റെയും ചൂതാട്ടത്തിന്റെയും
പിന്നാമ്പുറക്കഥകളും പടരുന്നു.....

ഫോറന്‍സിക് ഫലങ്ങളില്‍
അറപ്പിക്കുന്ന വിവരങ്ങളുണ്ടത്രെ.

ഇറാഖ്, അഫ്ഗാന്‍, ഫലസ്തീന്‍ വംശജരുടെ
മാംസശിഷ്ടങ്ങളാമാശയത്തിലുണ്ടായിരുന്നുപോല്‍ ...!!

ഗ്വാണ്ടനാമോ, അബൂഗാരിബ് ജെയിലറകളില്‍
ഗതികിട്ടാതലയുമാത്മാക്കളുടെ
ശാപബാധയുമാകാം മരണകാരണമെന്ന്‌
ഉപശാലകളീല്‍ ജനസംസാരം .

ആസന്നമരണനായ്‌ അര്‍ദ്ധബോധത്തില്‍
ബുഷ്..ബുഷ് എന്നുരുവിട്ടിരുന്നുവത്രെ.

ശപിക്കയായിരുന്നോ വിലപിക്കയായിരുന്നോ
പശ്ചാത്തപിക്കയായിരുന്നോ എന്നാര്‍ക്കും
തീര്‍ച്ചയും മൂര്‍ച്ചയും ഇല്ലതാനും ...

എന്നാലും എങ്ങനെ കഴിഞ്ഞതാണെന്നൊരാള്‍ .
വിനാശകാലേ വിപരീതബുദ്ധിയെന്ന് മറ്റൊരാള്‍ .
വാളെടുത്തവന്‍ വാളാല്‍ എന്നു വേറൊരാള്‍ .
മുജ്ജന്‍മദുഷ്കൃതം എന്ന് ഇനിയുമൊരാള്‍ .

ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്ന്‌
ആരോ പണ്ടേ പറഞ്ഞുവെച്ചിട്ടുമുണ്ട്‌.....
----------------------------------

12 comments:

നജി said... Reply To This Comment

'നല്ലത്'ചീഞ്ഞാല്‍ നാറ്റം കൂടുമെന്ന് പഴമക്കാര്‍.

ലോകത്തെ മുഴുക്കെ വിഴുങ്ങി ശ്വാസം മുട്ടി മരിച്ചതല്ലേ.അളിഞ്ഞു തീരാനും സമയമെടുക്കും.

ഇടക്കൊരു കാര്യം കൂടി. ഒരു കഥ പീടിക തുറന്നിട്ടുണ്ട്. നേരം കിട്ടുമ്പോള്‍ വരണം.

നജി said... Reply To This Comment

This comment has been removed by a blog administrator.

പള്ളിക്കരയില്‍ said... Reply To This Comment

മനുഷ്യമുഖം നഷ്ടപ്പെട്ട മുതലാളിത്തവും
ചൂഷണോത്സുകമായ സാമ്രാജ്യത്തവും
ഇരകളുടെ രക്തം മോന്തി
വീര്‍ത്ത് സ്വയം പൊട്ടിത്തെറിച്ച്
ആതുരാവസ്ഥയില്‍ ആയിരിക്കെ,
പീഡിത ജനം സമൂഹം
ഒരു നവലോകത്തിനായി പ്രതീക്ഷിക്കെ,

പ്രാര്‍ഥനാപൂര്‍വ്വം .......

അത്ക്കന്‍ said... Reply To This Comment

നഷ്ടപ്പെട്ട പ്രതാപം എങ്ങനെ വീണ്ടെടുക്കാം എന്ന തത്രപ്പാടിലാണ്‍ മുതലാളിത്ത സമൂഹം .അല്ലെങ്കില്‍ ,പാവപ്പെട്ടവനെ എങ്ങനെ വീണ്ടും പിഴിയാം .അല്ലെങ്കിലും കൈ നനയാതെ മീന്‍ പിടിക്കുന്നവരാണല്ലോ ഈ തൊലിക്കട്ടി വീരന്മാര്‍ .
എന്തായാലും കാത്തിരുന്നു കാണാം ,എവിറ്റം വരെ എന്ന്...

keralainside.net said... Reply To This Comment

This post is being listed please categorize this post
www.keralainside.net

ബഷീര്‍ വെള്ളറക്കാട്‌ / pb said... Reply To This Comment

എല്ലാറ്റിനും ഒരു അവസാനമുണ്ടല്ലോ.. ഒരിക്കല്‍ ചീഞ്ഞ്‌ നാറാതിരിക്കില്ല. മറ്റൊന്നിനു വളമാവാന്‍

നാശകാരികള്‍ക്കുള്ള അന്ത്യം ശപിക്കപ്പെട്ടത്‌ തന്നെ. നശീകരണം എക്കാലവും തുടരാനാവില്ല.

ആശംസകള്‍

jasmin said... Reply To This Comment

time has erased many atrocities happened in centuries.
lets hope that time will cover up this durmaranum "bush" too.

expecting ur next post.......

Salim said... Reply To This Comment

A very pertinent post in this epoch.Repercussions of mortgage crisis,war in IRAQ and so on.These are said to be the reasons of this filthy death.

greetings...
keep on posting something

mumsy-മുംസി said... Reply To This Comment

A well written one which has fire.
Thanks, pls do write more
regards

Abu said... Reply To This Comment

This comment has been removed by the author.

Abu said... Reply To This Comment

Well done. Keep it up and hope to see more.


Abu Suroor

Sureshkumar Punjhayil said... Reply To This Comment

ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്ന്‌
ആരോ പണ്ടേ പറഞ്ഞുവെച്ചിട്ടുമുണ്ട്‌.....!!! Theerchayayum.. Anumodanagal..>!!!