മനസ്സിലൊരു ജിപ്സി.

എഴുത്തുകാരനും ബുദ്ധിജീവിയുമായ സുഹൃത്തിന്റെ ഒരു ഇ-മെയില്‍ സന്ദേശം ഈയ്യിടെ എനിക്ക്‌ കിട്ടിയിരുന്നു. സാന്ദര്‍ഭികമയി അതില്‍ അദ്ദേഹം ജിപ്സികളുടേ ജീവിതത്തെ പരാമര്‍ശിക്കുകയുണ്ടായി. ജിപ്സികള്‍ മനസ്സിലേയ്ക്ക് ഒരു ചിന്താവിഷയമായി കടന്നു വരാന്‍ അതു നിമിത്തമായി.

ജിപ്സികളെപറ്റി എനിക്ക് കാര്യമായി ഒന്നും അറിഞ്ഞുകൂടാ എന്നതാണ്‌ വാസ്തവം. പക്ഷെ അവ്യക്തമായ ഏതൊക്കെയോ സങ്കല്‍പ്പസാമ്രാജ്യങ്ങളില്‍ എപ്പോഴൊക്കെയോ എന്നെ മോഹിപ്പിക്കുകയും മാടിവിളിക്കുകയും ചെയ്ത ഒരു സ്വപ്നമാണ്‌ ജിപ്സിത്വം. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തമായി സര്‍വ്വതന്ത്ര സ്വതന്ത്ര്യത്തിന്റെ ലാഘവത്വം ആസ്വദിച്ചുകൊണ്ട് അപ്പൂപ്പന്‍താടി പോലെ അലയുന്നതിനെപ്പറ്റി വൃഥാ മനസ്സില്‍ കൊതിക്കാത്ത ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല.

ആദര്‍ശങ്ങളുടെയും ഇസങ്ങളുടെയും പരമ്പരാഗതശീലങ്ങളുടെയും വ്യവസ്ഥാപിതമായ ചട്ടങ്ങളുടെയും കൃത്രിമത്തങ്ങളുടേയും ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് പ്രപഞ്ചത്തിലെ നാനാവിധ സൃഷ്ടിജാലങ്ങളില്‍പെട്ട വെറും ഒരാത്മാവ് എന്ന കേവലമായ അസ്തിത്വം മാത്രം ആസ്വദിച്ച് കഴിയുക......... ആ രീതിയില്‍ വീണ്ടും വനാന്തരങ്ങളുടെ ആദിമസ്വച്ഛതയെ പുണരാന്‍ വെമ്പല്‍ കൊണ്ട ഒരു നിമിഷമെങ്കിലും ഏതൊരു മനുഷ്യജീവിയുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും എന്നാണെന്റെ വിചാരം. അതെ, ജിപ്സിത്വത്തോടുള്ള ജൈവികമായ ഒരു ത്വര...

ആത്മാവിനെ ഉടുവസ്ത്രമണിയിക്കാത്തതും വെള്ളപൂശാത്തതുമായ ചിന്താലോകത്തെ നിഷ്ക്കളങ്കസ്ഥലിയില്‍ നിന്ന്, കാപട്യങ്ങളുടെയും മാത്സര്യങ്ങളുടേതുമായ ഇന്നിന്റെ പരുഷ യാഥാര്‍ത്ഥ്യങ്ങളുടെ ഭൂമികയിലേയ്ക്ക് എന്നെ സ്വയം പറിച്ചുനട്ട്‌ വെച്ചുകെട്ടലുകളുള്ള ആധുനിക മനുഷ്യന്റെ മുഖംമൂടിയണിഞ്ഞു ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകളാണ്‌ ഇനി പറയാനുള്ളത്..

മാനവരാശിക്ക് (!?) ജിപ്സികളില്‍ നിന്ന് ഉണ്ടായ സര്‍ഗ്ഗാത്മക സംഭാവനകളെക്കുറിച്ച് വല്ല പഠനവും നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ സാഹിത്യരംഗത്തോ വൈജ്ഞാനികരംഗത്തോ കലാരംഗത്തോ ശാസ്ത്ര രംഗത്തോ ആ വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ത്തിക്കാണിക്കാവുന്ന വ്യക്തിത്വങ്ങള്‍ ഉണ്ടോ?

70- കളില്‍ സുഭദ്ര കുടുംബവ്യവസ്ഥിതിയെ നിരാകരിച്ച് ഇറങ്ങിത്തിരിച്ച യുവതലമുറയുടെ ജീവിതകഥ ഇന്ന് തിരിഞ്ഞുനോക്കി പരിശോധനാവിധേയമാക്കാവുന്നതാണ്‌. സാര്‍ത്രിന്റേയൂം കമ്യൂവിന്റെയും ‘എക്സിസ്റ്റന്‍ഷ്യലിസ'ത്തിന്റെ ലഹരിനിറഞ്ഞ അരാജകാശയങ്ങളില്‍ ആകൃഷ്ടരായി ഇറങ്ങിത്തിരിച്ച ഹിപ്പികള്‍ എന്നറിയപ്പെട്ട ആ യുവവിഭാഗം ഒരുതരത്തില്‍ ജിപ്സിത്വത്തെതന്നെയല്ലെ വരിച്ചത്‌? അവരുടെ ജീവിതം എങ്ങനെ ഒടുങ്ങിയെന്ന് അറിയാന്‍ ശ്രമിക്കുന്നത് കൌതുകകരമായ ചില സത്യങ്ങളെ അനാവരണം ചെയ്യാന്‍ ഉതകുമെന്നു തോന്നുന്നു.

കടല്‍തീരങ്ങളില്‍ നിന്ന് കടല്‍തീരങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞ ആ യുവാക്കളില്‍ ഭൂരിഭാഗവും ഫ്രീസെക്സും മയക്കുമരുന്നും വാദ്യോപകരണങ്ങളുമായി അരാജകജീവിതം നയിച്ചു. ഒടുവില്‍ ആരോഗ്യം തകര്‍ന്ന് മാരക ലൈംഗികരോഗങ്ങള്‍ക്കിരയായി പുഴുത്ത് മരിച്ചു എന്നാണ്‌ കേട്ടിട്ടുള്ളത്. ജിപ്സികളല്ലാത്തവര്‍ ജിപ്സിത്വം വരിച്ചാല്‍ വിജയിക്കില്ല എന്നല്ലേ അതിന്റെ പാഠം? അഥവാ, അതിനു പറ്റിയ ഒരു 'ഹാബിറ്റാറ്റ്" നിലവിലില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം ?

മലയാളിയായ ഒരു ജിപ്സിയെപറ്റി എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.. നമ്മുടെ പ്രശസ്തനായ എസ്.കെ.പൊറ്റെകാട്. അരിഷ്ടിച്ചു കിട്ടുന്ന കാശ് സ്വരൂപിച്ചുവെച്ച് ഒരു യാത്രക്ക് തികയുമ്പോള്‍ വീടുവിട്ടിറങ്ങിയ ചരിത്രമാണദ്ദേഹത്തിന്റേത്.. ഉള്ള കാശുകൊണ്ട് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് ജിജ്ഞാസുവായ കുഞ്ഞിന്റെ കുതൂഹലത്തോടേ അദ്ദേഹം ചെന്നെത്തി. ഒരു ജിപ്സിമനസ്സ് അദ്ദേഹത്തിലും സജീവമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഓരോ യാത്രക്ക് ശേഷവും അദ്ദേഹം കുടുംബസ്ഥന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് സ്വന്തം ലായത്തിലേക്ക് തിരിച്ചെത്തി.

ഏതാണ്ട്‌ ഒരു ജിപ്സി ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി നമുക്കിടയിലൂടെ കടന്നുപോയ ഒരാളുണ്ട്‌. സാക്ഷാല്‍ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍. ആഴമേറിയ ജുബ്ബാകീശയില്‍നിന്ന് മിഠായിയും കല്‍ക്കണ്ടത്തുണ്ടുകളും ഉണങ്ങിയ മുന്തിരിയും വാരിയെടുത്ത്‌ വഴിയ വന്ന കുഞ്ഞുങ്ങള്‍ക്ക്‌ വെച്ചുനീട്ടിയും ഹൃദയത്തില്‍ സദാ നിറഞ്ഞുതൂവിയ അനുരാഗമധുരം അതിനു പാത്രമായവര്‍ക്ക് നിര്‍ലോഭം നല്‍കിയും ഒരവധൂതനെപ്പോലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അദ്ദേഹം അലഞ്ഞു. പ്രകൃതിയെപറ്റിയും പച്ചമനുഷ്യന്റെ വികാരവിചാരങ്ങളെ പറ്റിയും വാചാലമായി സ്വന്തം കവിതകളിലൂടെ സംസാരിച്ചു. നിതാന്തയാത്രകള്‍ക്കൊടുവില്‍ ഗോപസ്ത്രീകളുടെ നിത്യകാമുകനും തന്റെ ഇഷ്ടദൈവവുമായ കൃഷ്ണസന്നിധിയില്‍, ഗുരുവായൂരിലെ ഒരു സൌജന്യസത്രത്തില്‍ അദ്ദേഹത്തിന്റെ ജിപ്സിജീവിതവുമൊടുങ്ങി.

അത്തരത്തില്‍ ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളുണ്ടെങ്കിലും, സാമൂഹികമായ ചട്ടക്കൂടിനകത്തേക്ക് പിറന്നു വീഴുകയും ആ ജീവിത സംബ്രദായം ഒരു പുതിയ തൊലിപോലെ ശരീരത്തോട് ചേരുകയും ചെയ്തവര്‍ക്ക് ജിപ്സി ജീവിതം ഒരു കാല്‍പ്പനിക സങ്കല്‍പ്പമായി മനസ്സിലിട്ടു നടക്കാന്‍ മാത്രമുള്ളതാണ്‌. അവര്‍ക്ക് ആ ജീവിതത്തിലേക്ക് കൂടുവിട്ട് കൂടുമാറല്‍ അസാദ്ധ്യം....

ഇനി ജിപ്സി ജീവിതത്തിന്റെ പ്രസക്തിയെപറ്റി ചിന്തിച്ചാലോ..! ജിപ്സികള്‍ മാത്രമുള്ള ഒരു ലോകത്തെപറ്റി സങ്കല്‍പ്പിച്ചുനോക്കുന്നത് രസാവഹമായിരിക്കും... എവിടെയും വേരുകളില്ലാതെ എല്ലാവരും അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുക...!! അതിനു ഭൂമി മതിയാകില്ല, ഏതന്‍തോട്ടം തന്നെ വേണ്ടിവന്നേക്കും...!!!!

എന്റെ മനസ്സിലെ വൈരുദ്ധ്യാത്മകമായ രണ്ടുതരം ചിന്തകളെപറ്റി ഞാനെഴുതി.. എന്റെ മനസ്സില്‍ ഒരു കാടന്‍ കുടിയിരിപ്പുണ്ട്; ഒരാധുനികനും. ഒരാളുറങ്ങുമ്പോള്‍ അപരന്‍ ഉണര്‍ന്നിരിക്കുന്നു.. ഇടയില്‍ ഇരുവരും ഒപ്പം ഉണരുകയും പരസ്പരം വഴക്കുകൂടുകയും എന്നെ അന്തമില്ലാത്ത ആശക്കുഴപ്പങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

ജിപ്സികളെപറ്റി, അവരുടെ ജീവിതത്തെ പറ്റി എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു തരിക.

ആത്മാവിനേയും ചിന്തകളേയും അലയാന്‍ വിടുക.....

36 comments:

പള്ളിക്കരയില്‍ said... Reply To This Comment

ആത്മാവിനേയും ചിന്തകളേയും അലയാന്‍ വിടുക.....

Anonymous said... Reply To This Comment

ചെക്ക്‌ റിപ്പമ്പ്ലിക്കിന്റെ തെരുവുകളിൽ ഞാനും കണ്ടിട്ടുണ്ട്‌ സർവ്വതന്ത്ര സ്വന്തന്ത്രയായ ജീപ്സ്സികളെ, മദ്യവും മയക്കുമരുന്നും, സംഗീത ഉപകരണങ്ങളുമായ്‌ അലഞ്ഞു നടക്കുന്നവർ ഒരു വിത്യസ്ത ജീവിതം പിന്തുടരുന്നവർ.. നന്നായിരിക്കുന്നു ഈ ചിന്തകൾ...ആശംസകൾ

വരവൂരാൻ

യൂസുഫ്പ said... Reply To This Comment

ആരും അധികം എത്തിനോക്കാത്ത ഒരു വിഷയം ആണ്‌ ജിപ്സികള്‍ . എല്ലാ കെട്ടുപാടുകളും ഇട്ടെറിഞ്ഞ് സ്വതന്ത്രജീവിതം കൊതിക്കാത്ത ആരാണ്‌ ഈ ഭൂമുഖത്ത് ഉള്ളത്?.വിഷയം നന്നായി കൈകാര്യം ചെയ്തു.എല്ലാ ഭാവുകങ്ങളും നേരുന്നു.

പള്ളിക്കരയില്‍ said... Reply To This Comment

This comment has been removed by the author.

പാലക്കുഴി said... Reply To This Comment

അങയുടെ ആഴമേറിയ ചിന്തയില്‍ പ്രതിപാദിച്ച വിഷയം ...! മനുഷ്യസങ്കല്‍ പസാമ്രാജ്യത്തില്‍ നിശശഃബ്ദത പുലര്ത്തുന്ന ഒന്ന്.......അര്ത്ഥവത്തായ വാക്കും , പകരാനുള്ള പാടവവും .എത്തിപ്പെടാത്ത ഒരു ചിന്തയിലേക്കുതുറന്നു ഒരു വാതില്‍ .....ആശം ​സകള്‍ ...നന്ദി

പള്ളിക്കരയില്‍ said... Reply To This Comment

> പാലക്കുഴി,
നല്ല വാക്കുകൾ‌ക്ക് നന്ദി സുഹ്ര്‌ത്തേ..
താങ്കളുടെ (ഓരോരുത്തരുടേയും‌) അകത്ത് ജീവിക്കുന്ന ജിപ്സിക്ക് അഭിവാ‍ദ്യങ്ങൾ‌...

Abu said... Reply To This Comment

Something different from other topics ... touching upon the two opposite sides of gypsy life - one for pleasure and the other for a living movinig from one place to another ... incidentally, the travelogue 'kappirikalude naattil' by SK Pottekkad, read more than four decades ago is still fresh in my mind.

All the best.....

Abu Suroor

ശിഹാബ് മൊഗ്രാല്‍ said... Reply To This Comment

ആത്മാവിനേയും ചിന്തകളേയും അലയാന്‍ വിടുക..... :)

നല്ല വായന നല്‍കി.
എപ്പൊഴെങ്കിലുമൊക്കെ ഒരു ജിപ്സിയാവുന്നുണ്ടാവണം..

bilatthipattanam said... Reply To This Comment

യാതൊന്നിനെകുറിച്ചും അല്ലലില്ലാതെ കിട്ടിയപണി,കിട്ടിയ കാശ്,...അങ്ങിനെ നമ്മുടെ നാട്ടിലെ പഴയ നാടോടികളെ പോലെ അലഞ്ഞ് വലഞ്ഞ് സഞ്ചാരം നടത്തുന്ന അനേകാം ജിപ്സികൾ ഇവിടെ ലണ്ടനിലും ഉണ്ട് കേട്ടൊ...
ഇന്നുകണ്ടവരെ നാളെ കാണാത്ത ജിപ്സി കോളണികൾ വരെയുണ്ടിവിടേ..

യൂസുഫ്പ said... Reply To This Comment

ചില മനുഷ്യര്‍ മറ്റുള്ളവരുടെ പോരായ്മകളില്‍ ആനന്ദം കൊള്ളുന്നവരാണ്. ഒരിയ്ക്കലും ആരുടേയും പോസറ്റീവ് സൈഡിനെ വിലയിരുത്താറില്ല. മുംസിയുടെ വിലയിരുത്തലുകള്‍ ശ്രദ്ധാര്‍ഹമാണ്.

പള്ളിക്കരയില്‍ said... Reply To This Comment

This comment has been removed by the author.

mukthar udarampoyil said... Reply To This Comment

ആത്മാവിനേയും ചിന്തകളേയും അലയാന്‍ വിടുക.....

പള്ളിക്കരയില്‍ said... Reply To This Comment

> മുക്താർ ഉദരം പൊയിൽ

വായനയ്ക്ക് നന്ദി സുഹ്ര്‌ത്തേ

പള്ളിക്കരയില്‍ said... Reply To This Comment

> ശിഹാബ് മൊഗ്രാൽ

നല്ല വാക്കുകൾക്ക് നന്ദി.
ജിപ്സിയാണെപ്പോഴും.. പക്ഷെ ചിന്തകളുടെ ലോകത്ത് മാത്രം.

> ബിലാത്തിപട്ടണം.

ജിപ്സികളെ സംബന്ധിക്കുന്ന അനുഭവസാക്ഷ്യങ്ങൾ പങ്കുവെച്ചതിനു നന്ദി.
ഇനിയും വരിക.

കൊട്ടോട്ടിക്കാരന്‍... said... Reply To This Comment

സ്വതന്ത്രമായി പാറി നടക്കാന്‍ ഇഷ്ടമായിരിയ്ക്കാം...
എന്തെങ്കിലുമൊക്കെ ബാധ്യതകളില്ലെങ്കില്‍ ഈ ജീവിതത്തിനെന്തു സുഖം....?

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

ധാരാളം സഞ്ചരിക്കുകയും വായിക്കുകയും ചെയ്യുന്നവര്‍ക്കെ ഇത്തരം വിഷയങ്ങള്‍ എഴുതാനും വിലയിരുത്താനും കഴിയുകയുള്ളൂ.ഇതൊന്നുമില്ലാതെ അങ്ങിനെ ജീവിച്ചു പോന്നു ഇപ്പോള്‍ ഈ ജീവിതെ സായാഹ്നത്തില്‍ ഒരു നേരമ്പോക്കിനു വേണ്ടി അലഞ്ഞു തിരിയുന്ന ഞാനും ഒരര്‍ത്ഥത്തില്‍ ജിപ്സിയാണോ? നെറ്റിലെ ജിപ്സി!

lekshmi said... Reply To This Comment

ജിപ്സികളെ സംബന്ധിക്കുന്ന അനുഭവസാക്ഷ്യങ്ങൾ പങ്കുവെച്ചതിനു നന്ദി.
ഇതിനെ കുറിച്ച് എനിക്ക് കൂടുതല്‍ ഒന്നും അറിവില്ല.ആരും ചര്‍ച്ചചെയ്യാത്ത ഒരു വിഷയം
തിരഞ്ഞെടുത്തതില്‍ അഭിനന്ദനങ്ങള്‍.

കുമാരന്‍ | kumaran said... Reply To This Comment

ഒരു വ്യത്യസ്തമായ പോസ്റ്റ്.

ലക്ഷ്മി~ said... Reply To This Comment

നന്നായിരിക്കുന്നു ഈ ചിന്തകള്‍..ഇനിയുമെഴുതൂ..ഭാവുകങ്ങള്‍..!

Bijli said... Reply To This Comment

വ്യത്യസ്തമായ ഒരു വിഷയം..വളരെ നല്ല അവതരണം....ഇതുപോലെ അപ്പൂപ്പന്‍ താടി പോലെ ഒരു ജീവിതം..ഓരോ ഗൃഹസ്ഥാശ്രമിയും ഇടക്കെങ്കിലും ഒന്ന് കൊതിച്ചു പോകും..അല്ലെ..?ഒരുപാടിഷ്ടായി ഈ എഴുത്ത്..ആശംസകള്‍..

Moahmed Hassan said... Reply To This Comment

My dear Usman,
I really enjoyed your short story. It was very interesting reading. Since I do not indulge myself nowadays in reading story books, I was really pleased to read your blog. As usual you have wonderfully transformed your thoughts into a handwritten wrought. I am indeed proud of you.
May I share with you a news that I read recently of the origin of human race in Asia. According to researchers on the subject, the human races of Asia originated from India. Similarly, according to other sources, about l000 years ago several tribes from northwest India migrated to other lands. Some of them reached Iran, Turkey, Syria, Egypt and North Africa. They also wandered through the Balks, Russia, Hungary and part of Eastern Europe and later to Western Europe and America. These tribes spoke a language similar to Sanskrit. Through centuries of wandering, the Gypsy languages became mixed with words they borrowed from the country they lived. They travel together in family groups and they have strong family ties. They are very proud of having the ‘true black blood’ in their veins. Many Gypsies now live in permanent homes. Some still prefer a wandering life. They practice marriage and bury their dead according to their rites. How they lived: The Gypsies are talented singers, violinists and story tellers. They practiced trades that allowed them to roam the countryside. Some are wood carvers, others mended pots and pans. Gypsy women told fortunes and wove vividly patterned dress materials, scarves and decoration materials.
I haven’t read Pottekkad’s story on Gypsies, but the above narration is known to everyone. I was just sharing it with you.
When I was in Sofia, Bulgaria, I bought some gypsy décor pieces from the Gypsies, which I still keep as souvenir. You can seem them hanging on my walls when you visit us in Kuala Lumpur.
The purpose of my writing elaborately on Gypsies is for you to help rethink whether will it be correct to compare them with hippies, who are out to “explore the world” and find out the ‘truth”. If I have misread your article please excuse me.

Lovingly your ikkaka

പള്ളിക്കരയില്‍ said... Reply To This Comment

Thanks indeed Ikkaaka for sharing your knowledge which you amassed from your vast life experience in European countries where you could mingle with people from different ethnicities including Gypsies and from your intensive reading of books over the years.

കുമാരന്‍ | kumaran said... Reply To This Comment

സുരാസു, എ.അയ്യപ്പന്‍ ഇവരും ഒരു ജിപ്സി ജീവിതമല്ലേ..?

കൊട്ടോട്ടിക്കാരന്‍... said... Reply To This Comment

ഇവിടെ എത്തിയനിലയ്ക്ക് ഹാജരുവയ്ക്കാതെ പോണില്ല.

വീ കെ said... Reply To This Comment

ജിപ്സികളെക്കുറിച്ച് ഒരറിവുമില്ലായിരുന്നു..
എന്നാൽ ‘ഹിപ്പി’കളെക്കുറിച്ച് അറിയുകയും ചെയ്യാം.. രണ്ടു കൂട്ടരും ഒരേ കുടും‌ബക്കാരാണെന്നത് ഒരു പുതിയ അറിവാണ്..!!

വളരെ നന്ദി മാഷെ...
ആശംസകൾ...

PALLIKKARAYIL said... Reply To This Comment

കമന്റിനു നന്ദിയുണ്ട് വി.കെ.

ജിപ്സികളും ഹിപ്പികളും ഒരേ കുടുംബക്കാരാണെന്ന് ഞാൻ പറഞ്ഞില്ല കേട്ടൊ.

അസ്തിത്വവാദപ്രമായ ആശയങ്ങളാൽ നയിക്കപ്പെട്ട് , പരമമായ ആനന്ദവും പ്രഹേളികയായി അനുഭവപ്പെട്ട വാഴ്വിന്റെ പൊരുളും തേടിയിറങ്ങി, ലഹരിയുടേയും‌ സംഗീതത്തിന്റെയും നൈമിഷികമതിഭ്രമങ്ങളീൽ പെട്ട് അരാചകമയി ജീവിതമാഘോഷിച്ചൊടുങ്ങിയതാണ് ഹിപ്പികളുടെ ചരിത്രം.

അതേസമയം, ജിപ്സികൾ കുടുംബബന്ധങ്ങൾ നിലനിർത്തുകയും, എവിടെയായിരുന്നാലും‌ ജനനമരണവിവാഹാദി ജീവിതചര്യകളിൽ അവരുടേത് മാത്രമായ സവിശേഷമായ ആചാരാനുഷ്ടാനങ്ങളിൽ നിഷ്ക്കർഷപുലർത്തുകയും, ജീവിതായോധനത്തിനായി തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്യുന്നവരാണ്.

കാലത്തിന്റെ അപ്രതിഹതപ്രവാഹത്തിൽ ഹിപ്പികൾ അപ്രസക്തരായി നാമാവശേഷരായി അപ്രത്യക്ഷരായപ്പോൾ ജിപ്സികൾ ഒരു വർഗ്ഗമെന്ന നിലയിൽ ഇന്നും ഭുമുഖത്ത് പുലരുന്നു. .

സ്വന്തം ആരൂഡമായി വ്യക്തമായി ഒരു നിശ്ചിതസ്ഥലം നിർണ്ണയിക്കാതെ ലൊകമേ തറവാട് എന്ന മട്ടിൽ അലഞ്ഞുതിരിയുന്ന ജീവിതശൈലിയിൽ മാത്രമെ അവർക്കുതമ്മിൽ സമാനതകളുള്ളു.

ഇക്കാര്യത്തിൽ എന്റെ കുറിപ്പിൽ നിലനിന്ന അവ്യക്തത പരിഹരിക്കുന്ന വിധത്തിൽ പോസ്റ്റിനു മുഹമ്മത് ഹസ്സൻ എന്ന മാന്യദേഹത്തിന്റെ വകയായി ഇം‌ഗ്ലീഷിൽ കമൻന്റ ചെയ്തിട്ടുണ്ട്. അതൊന്നു വായിക്കാൻ അപേക്ഷിക്കുന്നു

സലാഹ് said... Reply To This Comment

ആര്ത്തിയോടെ വായിപ്പിച്ചു. നല്ല ഒഴുക്ക്. ആശംസ

സാബിറ സിദീഖ്‌ said... Reply To This Comment

ഒരുപാടിഷ്ടായി ഈ എഴുത്ത്..ആശംസകള്‍..അഭിനന്ദനങ്ങള്‍.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said... Reply To This Comment

അധികമാരും തൊടാത്ത ഗഹനമായ വിഷയം..
നാമോരുതരും ജിപ്സികള്‍ ആക്കാന്‍ കൊതിക്കുന്നു. പക്ഷെ പലതും നമ്മെ പിന്തിരിപ്പിക്കുന്നു.ഈ കലികാലത്ത് ജിപ്സികളാകാന്‍ കഴിയുമോ?
ഭാവുകങ്ങള്‍!

ഹംസ said... Reply To This Comment

This comment has been removed by the author.

ഹംസ said... Reply To This Comment

This comment has been removed by the author.

ഹംസ said... Reply To This Comment

ആദ്യമായാണ്‌ ഇവിടെ വരുന്നത് ഇതുവരെ വരാന്‍ കഴിയാത്തതില്‍ ഖേതിക്കുന്നു.! ജിപ്സികളെ കുറിച്ച് എവിടയോക്കയോ വായിച്ചിരുന്നു. .! നല്ല ഒരു വിഷയമാണ് എഴുതാന്‍ തിരഞ്ഞ്ഞ്ഞെടുത്തത് .! ആശംസകള്‍ :)

rafeeQ നടുവട്ടം said... Reply To This Comment

ചവറുകള്‍ക്കും കാമ്പില്ലാത്ത വറോലകള്‍ക്കും പകരം പുതിയൊരു വിഷയത്തെ ഗൌരവത്തോടെ സമീപിച്ചത് നന്നായി.

Pranavam Ravikumar a.k.a. Kochuravi said... Reply To This Comment

വളരെ വ്യത്യസ്തമായ ചിന്തയാണ്.. നന്നായിരിക്കുന്നു.. ആശംസകള്‍

നിശാസുരഭി said... Reply To This Comment

ചിന്തകള്‍ മനോഹരമായി എഴുതി.

ഹാരിസ് said... Reply To This Comment

വായിക്കാന്‍ വൈകി.