ഞാനും നീയും
നിന്റെ പാട്ടിന്റെ ഈണം
എന്റെ വേദനകള്ക്ക്
ശമനൌഷധമാകട്ടെ......
പുഞ്ചിരിയുടെ ചൈതന്യം
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ........
തലോടലിലെ കനിവില്
മനസ്സിലെ ഊഷരത
ഉര്വ്വരമാകട്ടെ.....
ആശ്ളേഷത്തിലെ ഊര്ജ്ജം
ആത്മദാഹത്തിന്
വര്ഷര്ത്തുവാകട്ടെ....
വേദനയിലെ ആര്ജ്ജവം
അരക്ഷിതത്വത്തിന്
അറുതിനല്കട്ടെ....
ആഹ്ളാദത്തിലെ അംഗീകാരം
ആത്മാഭിമാനത്തിന്
തൊങ്ങലണിയിക്കട്ടെ.....
നഷ്ടബോധത്തിന്റെ കണ്ണീര്
അസ്തിത്വത്തിന്
പ്രസക്തി നല്കട്ടെ......
പരിഭവത്തിലെ കനല്കാന്തി
ഗമനപഥങ്ങളില്
നേര്വഴി തെളിയിക്കട്ടെ........
.............................
എന്റെ വേദനകള്ക്ക്
ശമനൌഷധമാകട്ടെ......
പുഞ്ചിരിയുടെ ചൈതന്യം
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ........
തലോടലിലെ കനിവില്
മനസ്സിലെ ഊഷരത
ഉര്വ്വരമാകട്ടെ.....
ആശ്ളേഷത്തിലെ ഊര്ജ്ജം
ആത്മദാഹത്തിന്
വര്ഷര്ത്തുവാകട്ടെ....
വേദനയിലെ ആര്ജ്ജവം
അരക്ഷിതത്വത്തിന്
അറുതിനല്കട്ടെ....
ആഹ്ളാദത്തിലെ അംഗീകാരം
ആത്മാഭിമാനത്തിന്
തൊങ്ങലണിയിക്കട്ടെ.....
നഷ്ടബോധത്തിന്റെ കണ്ണീര്
അസ്തിത്വത്തിന്
പ്രസക്തി നല്കട്ടെ......
പരിഭവത്തിലെ കനല്കാന്തി
ഗമനപഥങ്ങളില്
നേര്വഴി തെളിയിക്കട്ടെ........
.............................
നിര്വസന നിനവുകള്
സുമോഹനാംഗികളേ
സുഗന്ധമേകിടുക
വസന്തവേദിയിതില്....
വിലോലസുന്ദരരാം
സുഹാസകന്യകളേ
വിരുന്നൊരുക്കിടുക
വികാരമദിരയുമായ്....
വിലാസമോഹനമീ
മദാന്ധവേളകളില്
ലസിച്ചു പാടിടുക
സുവശ്യഗീതകങ്ങള് ....
ഇനിക്കും രാഗരസം
തുടിക്കുമധരപുടം
വിടര്ത്തി വന്നണയൂ
തുടുത്ത അഴകുകളേ.....
വിടര്ന്ന സൂനമധു
നുകരും ഭ്രമര സമം
നിറഞ്ഞ ദാഹവുമായ്
നുകരുക അധരസുധ.....
തുടിക്കും ധമനികളില്
പടര്ന്ന അഗ്നിയുമായ്
തഴുകിയുണര്ത്തിടുക
ജ്വലിക്കും കാമനയെ.....
നിതാന്തചഞ്ചലരായ്
നര്ത്തനമാടുകയീ
കവിഞ്ഞ നിര്വൃതിയെ
കൊതിക്കുമുടലുകളില്....
മദനസുഗന്ധമെഴും
മൃണാള മൃദുലതയാല്
പകരുക മധുരിതമാം
പുളകത്തേന്കണങ്ങള് ....
പ്രസന്നസുരഭിലമാം
പൂന്തളിരുടലുകളാല്
പുണരുക തരളിതരായ്
പ്രമോദമുണരുകയായ്......
-------------------------------------
സ്നേഹാശംസകള്.....
സ്നേഹാനുഭവസമൃദ്ധമായ പുതുവര്ഷം
സുമനസ്സുകള്ക്ക് ഭവിക്കട്ടെ...
ആശംസകള്..........
Subscribe to:
Posts (Atom)
Followers
About Me

- ഉസ്മാന് പള്ളിക്കരയില്
- തൃശ്ശൂര്/അബുദാബി, കേരളം/യു എ ഇ, India
- ദൈവം വിവിധരൂപത്തിലും പ്രകൃതത്തിലും ജീവജാലങ്ങളെ സൃഷ്ടിച്ചു. ഒരേ ജനുസ്സില് പെട്ട ജീവികളില് തന്നെ അവയിലെ തരഭേദങ്ങളെ സൃഷ്ടിച്ചു. മനുഷ്യവര്ഗ്ഗത്തില് അവരുടെ രൂപത്തിലും പ്രകൃതത്തിലുമെന്ന പോലെ സ്വഭാവരീതികളിലും വിശ്വാസപ്രമാണങ്ങളിലും ഈ വൈവിദ്ധ്യം സന്നിഹിതം. വൈവിദ്ധ്യം തന്നെയാണ് ലോകത്തെ മനോഹരമാക്കുന്നതും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും പരസ്പരം സഹിഷ്ണുത പുലര്ത്തുകയും ചെയ്ത് ലോകത്തിന്റെ മനോഹാരിതയും ആവാസയോഗ്യതയും നിലനിര്ത്തുക എന്നതാണ് മാനവധര്മ്മം എന്ന് വിശ്വസിക്കുന്നു.
Popular Posts
-
കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ് . ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും വട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന ...
-
വര്ഷപാതമായ് ഞാന് പെയ്തിറങ്ങാം ....... നിന്റെ കണ്ണീരിന്റെ ഉപ്പിലേക്ക് ദുഃഖത്തിന്റെ ചതുപ്പിലേക്ക് ആശങ്കയുടെ നിഴലുകളിലേക്ക് ഭയ...
-
ഓലത്തുഞ്ചത്തുനിന്ന് ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട് … തെന്നലേൽക്കും ചില്ലതൻ അലസമാം അനക്കം, അതിലുതിരും മർമ്മരം …… . മാത്ര്വക്...
-
ഹാജി. പി. മുഹമ്മത് ഹസ്സൻ വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതോടെ വിവരത്തിന്റെ സങ്കേതം മനുഷ്യമസ്തിഷ്ക്കത്തിൽനിന്ന് ഇലക്ട്ര...
-
മുസ്ലിംകള് തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ജനിച്ചുവളരുകയും മുസ്ലിംകളുടെ നന്മകള് കണ്ടുശീലിക്കുകയും ചെയ്ത ഇതരമതസ്ഥര്ക്ക് അതിശയം തോന്നുന...
-
മനസ്സിന്റെ ആഴങ്ങളില് സ്നേഹത്തിന്റെ തീര്ത്ഥങ്ങളില് മനസ്വിനിയുടെ മുഖം തെളിയുന്നു............. കിനാവുകളുറങ്ങുന്ന കണ്ണുകളും വികാരങ്ങ...