ഞാനും നീയും

നിന്റെ പാട്ടിന്റെ ഈണം
എന്റെ വേദനകള്‍ക്ക്‌
ശമനൌഷധമാകട്ടെ......

പുഞ്ചിരിയുടെ ചൈതന്യം
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ........

തലോടലിലെ കനിവില്‍
മനസ്സിലെ ഊഷരത
ഉര്‍വ്വരമാകട്ടെ.....

ആശ്ളേഷത്തിലെ ഊര്‍ജ്ജം
ആത്മദാഹത്തിന്‌
വര്‍ഷര്‍ത്തുവാകട്ടെ....

വേദനയിലെ ആര്‍ജ്ജവം
അരക്ഷിതത്വത്തിന്‌
അറുതിനല്‍കട്ടെ....

ആഹ്ളാദത്തിലെ അംഗീകാരം
ആത്മാഭിമാനത്തിന്‌
തൊങ്ങലണിയിക്കട്ടെ.....

നഷ്ടബോധത്തിന്റെ കണ്ണീര്‍
അസ്തിത്വത്തിന്‌
പ്രസക്തി നല്‍കട്ടെ......

പരിഭവത്തിലെ കനല്‍കാന്തി
ഗമനപഥങ്ങളില്‍
നേര്‍വഴി തെളിയിക്കട്ടെ........

.............................

54 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

അവള്‍ക്ക്......

ശ്രീ said... Reply To This Comment

വളരെ നന്ന്.
വരികള്‍ ഇഷ്ടമായി മാഷേ.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

ഞാനതങ്ങ് വായിച്ചു പോയി, അഭിപ്രായം പറയാനുള്ള വിവരം പോര!. കവിതയും ഞാനും അങ്ങിനെയാ...മലയാളം മാതൃഭാഷയായതു കൊണ്ട് ഒപ്പിച്ചു വിടുന്നു അത്ര മാത്രം!.

മാണിക്യം said... Reply To This Comment

പാട്ടിന്റെ ഈണം, ഒരു പുഞ്ചിരി,
മെല്ലെ ഒരു തലോടൽപിന്നെ ഒരാശ്ളേഷം
അതു വേദനയിലെ ആര്‍ജ്ജവം ആകും
അരക്ഷിതത്വത്തിന്‌ അറുതിനല്‍കും ആഹ്ളാദമാവും
പരിഭവം മാധുര്യമാവും :)
പ്രണയം മനസ്സിലെ ഓരോ കണികയിലും
വന്നു നിറയുന്ന അനുഭൂതിയാണ്...
അതിവിടെ വായിക്കാനായി ..

KODAMPALLY said... Reply To This Comment

വളരെ നല്ല കവിത ....ഇനിയും ഈ കവിയില്‍ നിന്നും നന്മകള്‍ പ്രതീക്ഷിക്കുന്നു

നീര്‍വിളാകന്‍ said... Reply To This Comment

ഒരു പോസിറ്റീവ് എനേര്‍ജി ക്രിയേറ്റ് ചെയ്യാന്‍ കഴിഞ്ഞു.... ഇനിയും ഇത്തരം കവിതകള്‍ പിറക്കട്ടെ!

sHihab mOgraL said... Reply To This Comment

വേദനയിലെ ആര്‍ജ്ജവം
അരക്ഷിതത്വത്തിന്‌
അറുതിനല്‍കട്ടെ....
മനോഹരം..
ഇനിയും പിറക്കട്ടെ മനോഹരമായ വരികള്‍..

prakashettante lokam said... Reply To This Comment

ആരോ പറഞ്ഞ പോലെ കവിതകള്‍ക്ക് അഭിപ്രായം പറയാനറിയില്ല.
ആസ്വദിച്ചു ഞാന്‍ എന്നേ പറയുന്നുള്ളൂ...
ഞാന്‍ ഏറ്റവും ആസ്വദിച്ചീട്ടുള്ളത്..പട്ടാമ്പിക്കാരിയായ തേജസ്വിനിയുടെ കവിതകളാണ്.
അതിന് ശേഷമാണ് വാസ്തവത്തില്‍ കവിതകള്‍ കാണുമ്പോള്‍ എത്തി നോക്കുന്നത്.
++ എനിക്ക് ബാര്‍സലോണയില്‍ നിന്ന് “സ്നേഹ” എന്നൊരു പെണ്‍കുട്ടി എന്നും കവിത അയക്കുന്നുണ്ട്.

prakashettante lokam said... Reply To This Comment

“”നിദ്രയുടെ ആഴങ്ങളില്‍ താളമിട്ടു താരാട്ട് പാടിയ...
രാത്രിമഴയുടെ കുളിര്‍മ്മയുമായ് ഈ പ്രഭാതത്തില്‍...
മനസ്സിന് നൈര്‍മ്മല്യക്കണിയായെന്‍ ജാലകചില്ലില്‍...
മുത്തുമണികള്‍ പോല്‍ തിളങ്ങിയ നീര്‍ത്തുള്ളികള്‍...
നെഞ്ചില്‍ ഉണര്‍ത്തിയ ആനന്ദം തുളുമ്പും പകല്‍... “”

ബാര്സലോണയിലെ “സ്നേഹ“ ഇന്ന് എനിക്കയച്ച കവിത ഞാന്‍ ഇവിടെ താങ്കള്‍ക്ക് വേണ്ടി അയക്കുന്നു.

Irshad said... Reply To This Comment

ഇഷ്ടപ്പെട്ടു.....

yousufpa said... Reply To This Comment

അങ്ങിനെയൊക്കെ തന്നെയല്ലേ ജീവിതം.എന്നും അവൾക്ക് താങ്ങായ്,ആശ്വാസമായ്.തിരിച്ചും അവൾ താങ്ങായ് തണലായ്...അല്ലേ?.
കവിത നന്നായി. കയ്യിലിരിപ്പുകൾ ഇനിയും ബാക്കി ഉണ്ടല്ലൊ..അധികം താമസിയാതെ അതും പ്രതീക്ഷിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

നന്നായിരിക്കുന്നു...
അവൾ ഇത് അവനും സമർപ്പിക്കാം..കേട്ടൊ

Manoraj said... Reply To This Comment

നന്നായിരിക്കുന്നു മാഷേ..

ബഷീർ said... Reply To This Comment

കവിത നിരൂപണം ചെയ്യാനുള്ള ത്രാണിയില്ലാത്തതിനാൽ ,വായിക്കുന്നു പിന്നെ കമന്റുകളിലൂടെയും കണ്ണോടിച്ച് വീണ്ടും ഒരു വായന.. അപ്പോൾ ഒരു പിടുത്തം കിട്ടുന്നു :) നന്നായിരിക്കുന്നു വരികൾ

ബഷീർ said... Reply To This Comment

> വര്‍ഷര്‍ത്തുവാകട്ടെ.... <

ഇത് മനസിലായില്ല

Aarsha Abhilash said... Reply To This Comment

thanks....
"നഷ്ടബോധത്തിന്റെ കണ്ണീര്‍
അസ്തിത്വത്തിന്‌
പ്രസക്തി നല്‍കട്ടെ......"എല്ലാ നഷ്ട ബോധങ്ങളില്‍ നിന്നും നാം പഠിക്കേണ്ടത് . good work

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

> ശ്രീ
വരികൾ ഇഷ്ടമായെന്നറിയുമ്പോൾ‌ സന്തോഷമുണ്ട്.

> മുഹമ്മത് കുട്ടിക്കാ.
കവിതകൾ തുടരെ വായിക്കുമ്പോൾ‌ കവിതയെ പ്രേമിച്ചുപോകും (ഏന്റെ കവിതയെയല്ല കേട്ടോ. യഥാർ‌ഥ കവിതകളെ‌)

> മാണിക്യം‌
കവിതയുടെ കാവ്യമയമായ ആസ്വാ‍ദനത്തിനു നൂറു നന്ദി.

>രാജീവ് കോടമ്പള്ളി.
പ്രോൽ‌സഹജനകമായ വാക്കുകൾ‌. നന്ദി.

> നീർ‌വിളാകൻ‌
പറയുന്നത് ഹ്ര്‌ദയഭാവങ്ങളുടെ പാരസ്പര്യത്തെപറ്റി യാകുമ്പോൾ‌ പോസിറ്റീവ് എനർ‌ജി താനേ സന്നിവേശിക്കപ്പെടുന്നു അല്ലെ.

>ശിഹാബ് മൊഗ്രാൽ‌
കവിതയുടെ കാതലിനെ കണ്ടെത്തിയല്ലോ താങ്കൾ‌. സന്തോഷം.

>പ്രകാശേട്ടൻ
എന്റെ കവിത ആസ്വദിക്കുകയും‌ ഒരജ്ഞാതസുഹ്ര്‌ത്തിന്റെ കവിത എന്നോട് പങ്കിടുകയും‌ ചെയ്തുവല്ലോ. ഒത്തിരി സന്തോഷം.

> പഥികൻ‌
കവിത ഇഷ്ടമായെന്നറിയുമ്പോൾ‌ സന്തോഷം.

> യൂസഫ്പ.
പാരസ്പര്യത്തെ വാഴ്ത്തിപ്പാടാൻ എനിക്കെന്നും ഇഷ്ടമാണ്. (അലസത എന്റെ മുഖ്യശത്രുവും).

> ബിലാത്തിപ്പട്ടണം
താങ്കൾ‌ പറഞ്ഞത് ശെരിയാണ്. പക്ഷെ നമ്മൾ‌ നമ്മുടെ ആംഗിളിൽ നിന്നു പറയുന്നു എന്നുമാത്രം.

> മനോരാജ്‌
കമന്റിനു നന്ദി.

>ബഷീർ വെള്ളറക്കാട്
കവിത മിക്കപ്പോഴും‌ ആവർത്തിച്ചുള്ള വായന ആവശ്യപ്പെടുന്നു. (ആറ്റിക്കുറുക്കി എഴുതുമ്പോൾ‌ പ്രത്യേകിച്ചും).
“വർ‌ഷർത്തു” എന്ന വാക്ക് പരക്കെ ഉപയോഗിക്കപ്പെടാത്തതിനാൽ പലർക്കും അപരിചിതമായ വാക്കാണ്.
(വര്‍ഷ + ഋതു = വര്‍ഷര്‍ത്തു = വര്‍ഷകാലം )

> സ്നേഹപൂർ‌വ്വം‌ ശ്യാമ.
കവിതയുടെ കാമ്പ് കണ്ടറിഞ്ഞുവല്ലോ.
വന്നതിനും വായനയ്ക്കും കമന്റിനും നന്ദി.

lekshmi. lachu said... Reply To This Comment

മാഷെ...ഇഷ്ടായി ടോ കവിത..
കൂടുതല്‍ പറയാന്‍ അറിവ് പോര..

നൗഷാദ് അകമ്പാടം said... Reply To This Comment

മനോഹരമായ കവിത..
നല്ല ശൈലീ പദപ്രയോഗങ്ങള്‍.
രണ്ടുമൂന്നാവര്‍ത്തി വായിച്ചു..
ആശംസകള്‍!

പട്ടേപ്പാടം റാംജി said... Reply To This Comment

തലോടലിലെ കനിവില്‍
മനസ്സിലെ ഊഷരത
ഉര്‍വ്വരമാകട്ടെ.....

ആര്‍ക്കായാലും ആ സൗന്ദര്യം വല്ലാതെ ആകര്‍ഷിക്കുന്നു.
ഭാവുകങ്ങള്‍ മാഷെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said... Reply To This Comment

വരികളിലെ സന്ദേശം
വരിഷ്ഠമായിതീരട്ടെ !

sm sadique said... Reply To This Comment

പുഞ്ചിരിയുടെ ചൈതന്യം
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ........

Anonymous said... Reply To This Comment

വളരെ നല്ല വരികൾ ശാന്തി പ്രതീക്ഷിക്കുന്ന വരികൾ ഇങ്ങനെയുള്ള വരികൾ ഇനിയും പിറക്കട്ടെ.. ആശംസകൾ

Jishad Cronic said... Reply To This Comment

വളരെ നല്ല വരികൾ

Pranavam Ravikumar said... Reply To This Comment

നന്നായിരിക്കുന്നു...

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

onnu mattonninu vendi aanennulla aa kanTeththal athi manOharam.sugamulla vayana thannathinu nandi.

വെഞ്ഞാറന്‍ said... Reply To This Comment

ഭാഷ ഇത്ര കടുപ്പിക്കണോ?
അഭിനന്ദനങ്ങൾ!!

Abdulkader kodungallur said... Reply To This Comment

ഈ കവിതയിലെ കാന്തി
വായനക്കാരെ ഹര്‍ഷ പുളകിതരാക്കട്ടെ
ഈ വരികളിലെ തിളക്കം
പ്രണയവഴികളില്‍ വെളിച്ചമാവട്ടെ .
ഈ കവിതയിലെ സാന്ത്വനം
കരിന്തിരി ദാമ്പത്യങ്ങള്‍ക്കെണ്ണയാകട്ടെ

Anil cheleri kumaran said... Reply To This Comment

പരിഭവത്തിലെ കനല്‍കാന്തി
ഗമനപഥങ്ങളില്‍
നേര്‍വഴി തെളിയിക്കട്ടെ.......

തീര്‍ച്ചയായും

ManzoorAluvila said... Reply To This Comment

അവളുടെ ഭാവങ്ങളിൽ, മോഹങ്ങളിൽ, വേദനയിൽ, പുഞ്ചിരിയിൽ സന്ദേശങ്ങൾ വിരിയിച്ച കവിക്ക്‌ അഭിനന്ദനങ്ങൾ

തങ്കളുടെ മറ്റു കവിതകളും വായിച്ചു, എല്ലാം ഒന്നിനൊന്ന് നന്നായിരിക്കുന്നു...എല്ലാ ആശംസകളും

Sureshkumar Punjhayil said... Reply To This Comment

Neeyum, Njanum ...!

Manoharam, Ashamsakal...!!!

ഹാപ്പി ബാച്ചിലേഴ്സ് said... Reply To This Comment

ഉസ്മാനിക്കാ,
നന്നായിട്ടുണ്ട്. ആശംസകള്‍.
കുറെ നാളായി എഴുതുന്നില്ലല്ലോ

ഹംസ said... Reply To This Comment

വേദനയിലെ ആര്‍ജ്ജവം
അരക്ഷിതത്വത്തിന്‌
അറുതിനല്‍കട്ടെ....


കവിത ഇഷ്ടപ്പെട്ടു

സി. പി. നൗഷാദ്‌ said... Reply To This Comment

nannaayeeeeeeeeeeee

ആറങ്ങോട്ടുകര മുഹമ്മദ്‌ said... Reply To This Comment

ഇവിടെ എത്തിപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഓരോ കവിതകള്‍ക്കും വിത്യസ്തമായ ആവിഷ്കാര ഭംഗി.ഇനിയും എഴുതുക.അഭിനന്ദനങള്‍.

എം പി.ഹാഷിം said... Reply To This Comment

കവിത ഇഷ്ടപ്പെട്ടു

TPShukooR said... Reply To This Comment

നല്ല കവിത. വളരെ വളരെ ഇഷ്ടപ്പെട്ടു. എന്നാലും ഈ അവള്‍...?!

zuhail said... Reply To This Comment

താത്വികം ഈ വരികള്‍

കുസുമം ആര്‍ പുന്നപ്ര said... Reply To This Comment

പള്ളിക്കരെ ,കിനാവുപാടത്തിലൊന്നും വിതയ്ക്കാത്തതെന്തേ????????

ഐക്കരപ്പടിയന്‍ said... Reply To This Comment

ഭാഷയുടെ സൌന്ദര്യം വിരിഞ്ഞോഴുകുന്ന കവിത...

ചന്തു നായർ said... Reply To This Comment

ഊഷര തഴ്വരയിൽതളർന്നുറങ്ങുന്ന കവിതപ്പെണ്ണിന്റെ മാനസവും ഉര്‍വ്വരമാകട്ടെ... കവ്തകൾ മരിച്ചുകൊണ്ടീരിക്കുന്നൂ...ആർക്കുമില്ല അതൊക്കെ വായിക്കാൻ നേരം...തങ്കളുടെ കവിത എനിക്ക് ഇഷ്ട്പ്പെട്ടൂ...ഭാവുകങ്ങൾ.... chandunair.blogspot

ബെഞ്ചാലി said... Reply To This Comment

നേര്‍വഴി തെളിയിക്കട്ടെ........

congrats :)

ആസാദ്‌ said... Reply To This Comment

ലളിതമീ വരികള്‍,
പക്ഷെ ജിവന്റെ തന്ത്രിയില്‍,
ഒട്ടും മടുപ്പില്ലതൊരു നൂറു മാത്ര,
മീട്ടുമെന്നാകിലുമതീ പ്രണയം!


:) :) :) :)

SUJITH KAYYUR said... Reply To This Comment

kavitha ishtamaayi

ente lokam said... Reply To This Comment

നിറവു കണ്ടു ..ചേറ്റുവ കാഴ്ചകളുടെ
ഭംഗിയും തിരയുടെ വരികളും ഒത്തിരി
ഇഷ്ടം ആയി ..

കിനാവ്‌ പാടത്തില്‍ വെള്ളആമ്ബല്‍പ്പൂവും
ഏകാകിയുടെ രാവും ഞാനും നീയും
ഇഷ്ടം ആയി.

ഒഴിവില്‍ സൌമ്യം ആയ രൌദ്രവും
ഭ്രൂണ വിലാപവും അറിവിന്റെ വഴിയും
പിന്നെ ഗതിയുടെ വിഗതികളും നന്നായി
മനസ്സില്‍ തട്ടി ..ആശംസകള്‍ ..

Yasmin NK said... Reply To This Comment

ആദ്യായിട്ടാ ഇവിടെ.ചെറുവാറ്റിയുടെ ബ്ലൊഗിലെ കമന്റ് കണ്ട് വന്നതാണു. നിറവിലെ പടങ്ങള്‍ കണ്ടു. നന്നായിട്ടുണ്ട്. കിനാവുപാടത്തില്‍ കഥയാവും എന്ന് വെച്ച് കേറിയപ്പോ കവിതയാണു.നന്നായി.അത്രയെ എനിക്ക് പറയാന്‍ അറിയൂ.എല്ലാ ആശംസകളും.

MOIDEEN ANGADIMUGAR said... Reply To This Comment

നഷ്ടബോധത്തിന്റെ കണ്ണീര്‍
അസ്തിത്വത്തിന്‌
പ്രസക്തി നല്‍കട്ടെ......

സീത* said... Reply To This Comment

എത്ര ഭംഗിയാർന്ന അവതരണം...കവിതയ്ക്ക് താളവും കൂടി ആയപ്പോ നല്ല ഭംഗി...പ്രണയം എന്ന അവാച്യമായ അനുഭൂതി കുറേക്കൂടി ശക്തിമത്തായി ഈ വരികളിൽ....

Satheesh Haripad said... Reply To This Comment

അസൂയാവഹം എന്നാണ്‌ എനിക്ക് പറയാനുള്ളത്- പ്രത്യേകിച്ചും ചേട്ടന്റെ പദസമ്പത്ത്, വാക്കുകളെ കാവ്യാത്മകതയുടെ പനിനീരിൽ മുക്കി അടുക്കിവച്ചിരിക്കുന്നത്...മനോഹരമായി.


ആശംസകളോടെ
satheeshharipad.blogspot.com

Akbar said... Reply To This Comment

കിനാവിന്റെ പാടത്ത് വിളയുന്ന ഈ സ്വപ്‌നങ്ങള്‍ വാടിക്കരിയാതിരിക്കട്ടെ.

ഞാന്‍ പുണ്യവാളന്‍ said... Reply To This Comment

നല്ല വാക്കുകള്‍ നല്ല വരികള്‍ ആശംസകള്‍

ഫൈസല്‍ ബാബു said... Reply To This Comment

നല്ല വരികള്‍ ... എന്തെ പിന്നീട് നിര്‍ത്തികളഞ്ഞത് ? .

തുമ്പി said... Reply To This Comment

അവളെ ഇത്ര മേല്‍ പ്രണയിക്കുന്നുവോ?.ചുമ്മാ...അങ്ങനെയൊക്കെ ആകട്ടെ എന്നാശിക്കം. വര്‍ഷര്‍ത്തുവാകട്ടെ..ഈ വരി എനിക്ക് മനസ്സിലായില്ല.

usman said... Reply To This Comment

@ തുമ്പി: വർഷ ഋതു = വർഷർത്തു = വർഷകാലം.
വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി.
(ഞാൻ പോലും ഇവിടെ വരുന്നത് അപൂർവ്വമാണ് :) )