തെന്നലേൽക്കാത്ത ചില്ല.
ഓലത്തുഞ്ചത്തുനിന്ന്
ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട്…
തെന്നലേൽക്കും ചില്ലതൻ
അലസമാം അനക്കം,
അതിലുതിരും മർമ്മരം…….
മാത്ര്‌വക്ഷസ്സിൽ പറ്റിക്കിടക്കുമൊരു
പൈതലിൻ പാൽപുഞ്ചിരി…
കുറുനിരമാടിയൊതുക്കിയലസം
പ്രിയാംഗനതന്നാർദ്രകടാക്ഷം…
തോളിൽ പതിയെ സ്പർശിച്ചുകൊ-
ണ്ടാത്മാർത്ഥമാമൊരു തോഴൻതൻ
സ്നേഹവായ്പ്പ്…
‘മോനെന്തേവൈകി’യെന്നമ്മതൻ
വേപഥുപൂണ്ടയന്യേഷണം…
ചെയ്യേണ്ടത് ചെയ്തുവെന്ന്
പ്രിയതാതൻതൻ
സ്നേഹാഭിനന്ദനാഭിഷിക്ത നോട്ടം…
“എവിടെയാ..?” എന്നു ഗുണകാംക്ഷിതൻ
മമതാമധുരമാം ആരായൽ….
ചിറയിൽ മുങ്ങിനിവരവെ
ചേറും ആലസ്യവും വിടയോതുമൊരു
നീരാട്ടിൻ സുഖം…
തനുവിൽതോണ്ടി കുശലമോതുന്ന
വേലിപ്പടർപ്പിൻ സ്നേഹം…
കാലിൽ തടവി കുളിർമ്മയേകും
മഞ്ഞണിപ്പുൽനാമ്പുകൾ തൻ
ചിരപരിചിതഭാവം…
മനസ്സുകൊതിക്കുന്ന പ്രിയതരാനുഭവങ്ങൾ..
എവിടെയാണ്..!!
എല്ലാം എവിടെയാണ്…!!!രൌദ്രം.
സൌമ്യയെന്നായിരുന്നു അവളുടെ പേര്.
ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല.
കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു.
മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു.
അതൊന്നും പുതിയ പ്രതിഭാസമല്ല.
പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു സമൂഹത്തിൽ.
സമൂഹമനസ്സാക്ഷി തന്നെയായിരുന്നു ആ കാവലാൾ.
ദുർബ്ബലർക്കും അബലകൾക്കും അവലംബമായ പോലീസ് അതുതന്നെയായിരുന്നു.
വണ്ടിയിൽനിന്നൊരാൾ വീണെന്നുകേട്ടിട്ട് അപായച്ചങ്ങല വലിക്കാൻ ആരുമുണ്ടായില്ല.
അത്രയ്ക്ക് നിർദ്ദയമായിപ്പോയി സമൂഹം.
അത്രയ്ക്ക് "തൻകാര്യംനോക്കി"കളായിപ്പോയി ആളുകൾ.
സമൂഹത്തിൽനിന്ന് സൌമ്യത വറ്റിപ്പോയിരിക്കുന്നു.
രൌദ്രതയുടെ വിളയാട്ടമാണെങ്ങും.
ഉൽബുദ്ധം എന്നു പേരുകേട്ടിരുന്ന കേരളീയസമൂഹത്തിൽനിന്ന് ധാർമ്മികത പാടേ കൂടൊഴിഞ്ഞുവോ..!
ഈ പതനത്തിന്റെ ആഴമോർത്ത് നടുങ്ങാതിരിക്കാനാവില്ല.
ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്,
ആത്മനിന്ദകൊണ്ട്.
കേഴുകെൻ പ്രിയനാടേ....
Subscribe to:
Posts (Atom)
Followers
About Me
- ഉസ്മാന് പള്ളിക്കരയില്‍
- തൃശ്ശൂര്‍/അബുദാബി, കേരളം/യു എ ഇ, India
- ദൈവം വിവിധരൂപത്തിലും പ്രകൃതത്തിലും ജീവജാലങ്ങളെ സൃഷ്ടിച്ചു. ഒരേ ജനുസ്സില്‍ പെട്ട ജീവികളില്‍ തന്നെ അവയിലെ തരഭേദങ്ങളെ സൃഷ്ടിച്ചു. മനുഷ്യവര്‍ഗ്ഗത്തില്‍ അവരുടെ രൂപത്തിലും പ്രകൃതത്തിലുമെന്ന പോലെ സ്വഭാവരീതികളിലും വിശ്വാസപ്രമാണങ്ങളിലും ഈ വൈവിദ്ധ്യം സന്നിഹിതം. വൈവിദ്ധ്യം തന്നെയാണ് ലോകത്തെ മനോഹരമാക്കുന്നതും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും പരസ്പരം സഹിഷ്ണുത പുലര്‍ത്തുകയും ചെയ്ത് ലോകത്തിന്റെ മനോഹാരിതയും ആവാസയോഗ്യതയും നിലനിര്‍ത്തുക എന്നതാണ് മാനവധര്‍മ്മം എന്ന് വിശ്വസിക്കുന്നു.
Popular Posts
-
കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ് . ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും വട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന ...
-
വര്ഷപാതമായ് ഞാന്‍ പെയ്തിറങ്ങാം ....... നിന്റെ കണ്ണീരിന്റെ ഉപ്പിലേക്ക് ദുഃഖത്തിന്റെ ചതുപ്പിലേക്ക് ആശങ്കയുടെ നിഴലുകളിലേക്ക് ഭയ...
-
ഓലത്തുഞ്ചത്തുനിന്ന് ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട് … തെന്നലേൽക്കും ചില്ലതൻ അലസമാം അനക്കം, അതിലുതിരും മർമ്മരം …… . മാത്ര്വക്...
-
ഹാജി. പി. മുഹമ്മത് ഹസ്സൻ വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതോടെ വിവരത്തിന്റെ സങ്കേതം മനുഷ്യമസ്തിഷ്ക്കത്തിൽനിന്ന് ഇലക്ട്ര...
-
മുസ്ലിംകള് തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ജനിച്ചുവളരുകയും മുസ്ലിംകളുടെ നന്മകള് കണ്ടുശീലിക്കുകയും ചെയ്ത ഇതരമതസ്ഥര്‍ക്ക് അതിശയം തോന്നുന...
-
ആമ്പല്‍ക്കുളത്തിലന്നാദ്യമായ് കൂമ്പിയ വെള്ളാമ്പല്‍മൊട്ടിനു നാണം. ജലസസ്യജാലത്തിന്‍ ശ്യാമാവരണത്തി- ലവള് തന്റെ നാണം മറച്ചൂ........... ...

