വെള്ളാമ്പല്‍പ്പൂ.

ആമ്പല്‍ക്കുളത്തിലന്നാദ്യമായ്‌ കൂമ്പിയ
വെള്ളാമ്പല്‍മൊട്ടിനു നാണം.
ജലസസ്യജാലത്തിന്‍ ശ്യാമാവരണത്തി-
ലവള്‍ തന്റെ നാണം മറച്ചൂ...........

നിനവിലും കനവിലും പ്രിയനാം ശശിയുടെ
പൊന്‍മുഖം കാണാനുഴറീ
ചുടുനെടുവീര്‍പ്പുകളേറെപ്പൊഴിച്ചുകൊ-
ണ്ടവള്‍ നിന്നു നിര്‍ന്നിദ്രയായീ..............

താരകള്‍ തിങ്ങിയ രാവുകളെത്രയോ
അവള്‍ തന്റെ നാഥനെ കാത്തു
താരകളവളുടെ രാഗംകൊതിച്ചുകൊ-
ണ്ടേറേക്കടാക്ഷം പൊഴിച്ചൂ............

നീരദകന്യകളംബരം വിട്ടൊരു
രാവിലവന്‍ വന്നുചേര്‍ന്നൂ.
കാമുകദര്‍ശനഹര്‍ഷത്തിലവളുടെ
തൂമുഖം വ്രീളയാല്‍ ചോന്നൂ........

രാവിന്റെ യാമത്തില്‍ കാന്തന്റെമാറിലെ
ചൂടില്‍ മയങ്ങാന്‍ കൊതിക്കെ
സാന്ദ്രനിലാവാം കൈകളാല്‍ മുഴുതിങ്ക-
ളവളെ പരിരംഭണത്തിലൊതുക്കീ...........

കതിര്‍കൈകള്‍ നീട്ടി പ്രസൂനത്തെയന്നവന്‍
ആപാദചൂഡം തഴുകീ
ജന്‍മസാഫല്യത്തിന്‍ നിമിഷത്തിലവളന്നു
നിര്‍വൃതിപ്പൊന്‍കതിര്‍ ചൂടീ.......

ഉന്‍മാദഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
നിമിഷശതങ്ങളിലൂടെ
പുളകംപുതച്ചുകൊണ്ടവള്‍ മതിലേഖതന്‍
മാറില്‍ തളര്‍ന്നു മയങ്ങീ.......

പുലരിതന്‍ വെട്ടത്തില്‍ കണ്‍തുറന്നീടവെ
അവനടുത്തില്ലെന്നറിഞ്ഞൂ
വേപഥുപൂണ്ടവള്‍ നാഥനെയോര്‍ത്തുകൊ-
ണ്ടേറേ മിഴിനീര്‍ പൊഴിച്ചൂ..............

ഇനിയും വരില്ലയെന്നറിയാതെയേറെനാള്‍
കാതോര്‍ത്തുകണ്‍പാര്‍ത്തു നിന്നൂ
ഒടുവിലാപ്പൊയ്കതന്‍ അന്തരാളത്തിലേ-
ക്കുയിര്‍വെടിഞ്ഞവള്‍ പോയ് മറഞ്ഞൂ.....

കാര്‍മേഘപാളിതന്‍ കാരാഗൃഹം തകര്‍-
ത്തൊരുനാള്‍ ശശിലേഖ വന്നൂ
മല്‍സഖിതന്നുടെ വിധിയില്‍ സന്തപ്തനായ്‌
ഖിന്നനായ്‌ മൌനം കരഞ്ഞൂ........

42 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

"ആമ്പല്‍ക്കുളത്തിലന്നാദ്യമായ്‌ കൂമ്പിയ

വെള്ളാമ്പല്‍മൊട്ടിനു നാണം...."


വിധിവൈപരീത്യത്തിന്റെ ഇരകളായ ഹതഭാ‍ഗ്യർ‌ക്ക്‌ സമർ‌പ്പണം‌.

ശ്രീ said... Reply To This Comment

മനോഹരമായിരിയ്ക്കുന്നു മാഷേ...

ബ്ലോഗ് പാട്ടുകാര്‍ ആരെങ്കിലും ഈ വഴി വന്നിരുന്നെങ്കില്‍...

സമാന്തരന്‍ said... Reply To This Comment

പാട്ടുകാരനാശംസകള്‍..

najeeb said... Reply To This Comment

:-)

yousufpa said... Reply To This Comment

ശ്രീ പറഞ്ഞത് നേര്!!,
ശെരിയ്ക്കും ഈണമിടാന്‍ പറ്റിയ കവിത.
അസ്സലായിട്ടുണ്ട്.

ഷംസ് കൊച്ചനൂര്‍ said... Reply To This Comment

നൂതന കവിതകളില്‍ നിന്ന് വേറിട്ടൊരു നേര്‍കാഴ്ച...

Unknown said... Reply To This Comment

നന്നായിട്ടുണ്ട്.നല്ല കവിത.

സുമയ്യ said... Reply To This Comment

മനോഹരമായ കവിതയ്ക്ക് ഈണമിടാന്‍ കൊതി തോന്നുന്നു.

വെളിച്ചപ്പാട് said... Reply To This Comment

ഉഹുഹ്ഹൂ‍ൂഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്;
വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളി.

Anonymous said... Reply To This Comment

വാകപ്പൂ മരം ചൂടും വരിളം പൂകുലക്കുള്ളില്‍ എന്ന പാട്ട് ഒന്ന് തന്‍റെ ശൈലിയില്‍ മാറ്റിയെഴുതിയതാണൊ മാഷെ..?

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

ശ്രീ,
സമാന്തരൻ,
നജീബ്,
യൂസഫ്പ,
ഷംസ് കൊച്ചനൂർ,
പാലക്കുഴി,
സുമയ്യ,
വെളിച്ചപ്പാട്...
വായനക്കും‌ നല്ലവാക്കുകൾക്കും നന്ദി.
അനോണീ,
കണ്ടുപിടിച്ചു അല്ലെ..? മിടുക്കൻ..!!!

mumsy-മുംസി said... Reply To This Comment

സുന്ദരം, താളനിബദ്ധം...നന്ദി

ചാണക്യന്‍ said... Reply To This Comment

അനോണിയുടെ സംശയവും മാഷിന്റെ ഉത്തരവും ബോധിച്ചു:):):)

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

മുംസി,
ചാണക്യന്‍
വായനക്കും കമന്റിനും നന്ദി.

Anil cheleri kumaran said... Reply To This Comment

വളരെ നല്ല കവിത..
ആശം‌സകൾ‌

ബഷീർ said... Reply To This Comment

ഈ കിനാവു പാടത്തെ കവിതയും വായിച്ചു. ആശംസകൾ

കൊച്ചുമുതലാളി said... Reply To This Comment

മനോഹരം....:)

മാണിക്യം said... Reply To This Comment

കാര്‍മേഘപാളിതന്‍ കാരാഗൃഹം
തകര്‍ത്തൊരുനാള്‍ ശശിലേഖ വന്നൂ
മല്‍സഖിതന്നുടെ വിധിയില്‍ സന്തപ്തനായ്‌
ഖിന്നനായ്‌ മൌനം കരഞ്ഞൂ....

വളരെ നല്ല ചിന്ത ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു.

ആശംസകള്‍.....

നീര്‍വിളാകന്‍ said... Reply To This Comment

താളവും, ലയവുമുള്ള നല്ല കവിത!

ശ്രീഇടമൺ said... Reply To This Comment

“ഹൃദയസ്പര്‍ശിയായ കവിത....“

പേരു കേള്‍ക്കുമ്പോള്‍തന്നെ ഒരു സുഖം...."വെള്ളാമ്പല്‍പ്പൂ."

Sureshkumar Punjhayil said... Reply To This Comment

nanam vallatheyayille... Manoharam. Ashamsakal...!!!!

സ്നേഹതീരം said... Reply To This Comment

എനിക്കും ഒത്തിരി ഇഷ്ടമായി, ഈ കവിത. ട്യൂൺ ചെയ്തുകേട്ടാൽ നന്നായിരിക്കും. അതിനു പറ്റിയ ആരെങ്കിലും ഇതു വഴി വരാതിരിക്കില്ല.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

കുമാരന്‍,
ബഷീര്‍,
കൊച്ചുമുതലാളി,
മാണിക്യം,
നീര്‍വിളാകന്‍,
ശ്രീഇടമണ്‍,
സുരേഷ്കുമര്‍ പുഞ്ചയില്‍,
വളരെ നന്ദി; സന്ദര്‍ശനത്തിനും നല്ലവാക്കുകള്‍ക്കും.

സ്നേഹതീരത്തുനിന്ന്‌ വെള്ളാമ്പല്‍പൂ കാണാനെത്തിയ പുതിയ അതിഥിക്കും സുസ്വാഗതം. നന്ദി.

എന്റെ കവിതയ്ക്ക് ഈണമിടാന്‍ സന്‍മനസ്സുള്ളൊരാളെ ഞാനും കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

നല്ലലയമുള്ള വളരേനല്ല
താളരസമുള്ള വരികൾ...

Thabarak Rahman Saahini said... Reply To This Comment

താള ബോധമുള്ള വരികള്‍, വളരെ നന്നായിരിക്കുന്നു.
വീണ്ടും കവിതകള്‍ പ്രതീക്ഷിക്കുന്നു. കവി മനസ്സിന്
ആശംസകള്‍
സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/

സാബിബാവ said... Reply To This Comment

പ്രാണ നാഥനെ കാത്തു വിരഹം നെഞ്ചിലടകി
യാത്രയയവള്‍ നല്ല കവിത വേറിടൊരു ചിന്ത
ഇനിയും നല്ല കവിതാ നാമ്പുകള്‍ വിടര്‍ന്നു വരട്ടെ

Anonymous said... Reply To This Comment

ഒരു മനോഹര ഗാനം പോലെ....ഈ കവിത.......എല്ലാ ആശംസകളും......

ramanika said... Reply To This Comment

very nice indeed!

വീകെ said... Reply To This Comment

പാടാനും പാടിക്കേൾക്കാനും
കൊതിയൂറും ഹൃദ്യമീ കവിത..

ഇത്തരം കവിതകൾ ഇനിയും പോരട്ടെ...
ആശംസകൾ..

എം പി.ഹാഷിം said... Reply To This Comment

ആശംസകൾ..

തൃശൂര്‍കാരന്‍ ..... said... Reply To This Comment

പുലരിതന്‍ വെട്ടത്തില്‍ കണ്‍തുറന്നീടവെ
അവനടുത്തില്ലെന്നറിഞ്ഞൂ
വേപഥുപൂണ്ടവള്‍ നാഥനെയോര്‍ത്തുകൊ-
ണ്ടേറേ മിഴിനീര്‍ പൊഴിച്ചൂ..............

നല്ല വരികള്‍..

lekshmi. lachu said... Reply To This Comment

മനോഹരമായിരിക്കുന്നു..
ആശംസകള്‍

Sabu Kottotty said... Reply To This Comment

അതി മനോഹരമായ കവിത....

“ജലസസ്യജാലത്തിന്‍ ശ്യാമാവരണത്തിനാ- ലവള്‍ തന്റെ നാണം മറച്ചൂ........”

എന്നാക്കിയാല്‍ അവിവേകമാവുമോ ?

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം .കവിതയില്‍ വലിയ പിടിപാടൊന്നുമില്ല,എന്നാലും വായിച്ചു നോക്കി. നന്നായിത്തോന്നി.ഭാവുകങ്ങള്‍ നേരുന്നു.

ഗീത said... Reply To This Comment

വ്രീളയാല്‍ ചോന്നുപോവുന്ന വെള്ളാമ്പല്‍‌കന്യയുടെ മുഖം അതീവ സുന്ദരമായിരിക്കും അല്ലേ? സങ്കല്‍പ്പത്തില്‍ കാണാനല്ലേ പറ്റൂ ആ സൌന്ദര്യം ?
നല്ല കവിത.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

> ബിലാത്തിപട്ടണം
ലയവും താളരസവുമാസ്വദിച്ചല്ലോ. നന്ദി.
> തബാറക് റഹ്‌മാന്‍
കമന്റിനു നന്ദി. വൈകാതെ അടുത്ത് പോസ്റ്റ് ഇടുന്നുണ്ട്. വീണ്ടും വരിക.നല്ല വാക്കുകള്‍ക്ക് നന്ദി.
>സബിബാവ
കാവ്യാത്മകമായ കമന്റിനു നന്ദി.
>ബിജിലി
മനോഹരമായ ഗാനമായനുഭവപ്പെട്ടെന്നറിയുമ്പോള്‍ സന്തോഷമുണ്ട്‌.
> രമണിക.
വായനക്കും കമന്റിനും നന്ദി.
>വി.കെ
സംഗീതത്തിന്‌ സാദ്ധ്യതയുള്ള കവിതയാണെന്നറിയിച്ചതില്‍ സന്തോഷം. നന്ദി.
>എംപി. ഹാഷിം.
നന്ദി സുഹൃത്തേ. ഇനിയുമെത്തുക
> തൃശ്ശൂര്‍ക്കാരന്‍
കമന്റിനു നന്ദി.
>ലക്ഷ്മി.
വായനക്കും കമന്റിനും നന്ദി.
>കൊട്ടോട്ടിക്കാരന്‍
അവിവേകമാവില്ല, താങ്കളുടെ തിരുത്തും സ്വീകാരം. നന്ദി.
>മുഹമ്മദ്കുട്ടി.
വായനക്കും കമന്റിനും നന്ദി.
>ഗീത
ഭാവനാലോകത്തെ വെള്ളമ്പല്‍പ്പൂ വ്രീളകൊണ്ട്
ചോക്കും.
പരുഷജീവിതത്തിനെ ഊഷരതയില്‍ നമുക്കെത്തിപ്പിടിക്കാവാത്ത പലതും നാം കാണുന്നതും അനുഭവിക്കുന്നതും ഭാവനയുടെ പളുങ്ക്‌ലോകത്ത് മാത്രമല്ലെ.....
കിനാവുപാടത്തെത്തുന്നത് ആദ്യമായാണല്ലോ. സ്വാഗതം.
വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും ഏറെ നന്ദി.

poor-me/പാവം-ഞാന്‍ said... Reply To This Comment

ന്റെ വെള്ളാമ്പല്‍ പൂവേ!

വിനുവേട്ടന്‍ said... Reply To This Comment

ആദ്യമായിട്ടാണ്‌ ഈ വഴി വരുന്നത്‌. മനോഹരമായിരിക്കുന്നു.

പിന്നെ ഒരു സംശയം... നീരദ കന്യകള്‍ എന്നതല്ലേ ശരി? മേഘകന്യകള്‍ എന്നല്ലേ ഉദ്ദേശിച്ചത്‌?

എല്ലാ വിധ നന്മകളും നേരുന്നു.

Manoraj said... Reply To This Comment

manoharam.. nostalig momments..

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

> പുവര്‍-മി
ഈ നെഞ്ച് പൊട്ടിയുള്ള വിളി വെള്ളാമ്പല്‍പ്പൂ കേട്ടിരുന്നെങ്കില്‍.....!!
> വിനുവേട്ടന്‍
കവിതയെക്കുറിച്ചുള്ള നല്ലവാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു.
അക്ഷരതെറ്റ് തിരുത്തിത്തന്നതിനു അതിലേറെ നന്ദിയുണ്ട്‌.
> മനോരാജ്‌
വായനയ്ക്കും കമന്റ് കുറിച്ചതിനും നന്ദി.

prakashettante lokam said... Reply To This Comment

ആമ്പല്‍ പൂ കണ്ടപ്പോള്‍ ഒരു പാട് ഓര്‍മ്മകള്‍ മിന്നി മിന്നി വന്നു. പിന്നിടെഴുതാം.+

കവിത മനോഹരമായിരിക്കുന്നു

Akbar said... Reply To This Comment

സുന്ദരം അതി സുന്ദരം.
ഇനി ഈ ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ ഒട്ടും വൈകിക്കുന്നില്ല.
ഞാന്‍ വീണ്ടും വരാം.
സസ്നേഹം.