രൌദ്രം.

സൌമ്യയെന്നായിരുന്നു അവളുടെ പേര്. 
ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല. 

കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു. 
മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു.
അതൊന്നും പുതിയ പ്രതിഭാസമല്ല. 

പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു സമൂഹത്തിൽ. 

സമൂഹമനസ്സാക്ഷി തന്നെയായിരുന്നു ആ കാവലാൾ. 
ദുർബ്ബലർക്കും അബലകൾക്കും അവലംബമായ പോലീ‍സ് അതുതന്നെയായിരുന്നു.  

വണ്ടിയിൽനിന്നൊരാൾ വീണെന്നുകേട്ടിട്ട് അപായച്ചങ്ങല വലിക്കാൻ ആരുമുണ്ടായില്ല. 
അത്രയ്ക്ക് നിർദ്ദയമായിപ്പോയി സമൂഹം.
അത്രയ്ക്ക് "തൻകാര്യംനോക്കി"കളായിപ്പോയി ആളുകൾ.


സമൂഹത്തിൽനിന്ന് സൌമ്യത വറ്റിപ്പോയിരിക്കുന്നു. 
രൌദ്രതയുടെ വിളയാട്ടമാണെങ്ങും.

ഉൽബുദ്ധം എന്നു പേരുകേട്ടിരുന്ന കേരളീയസമൂഹത്തിൽനിന്ന് ധാർമ്മികത പാടേ കൂടൊഴിഞ്ഞുവോ..!

ഈ പതനത്തിന്റെ ആഴമോർത്ത് നടുങ്ങാതിരിക്കാനാവില്ല.


ശിരസ്സ് കുനിഞ്ഞുപോകുന്നു. 
കദനഭാരംകൊണ്ട്, 
ആത്മനിന്ദകൊണ്ട്. 

കേഴുകെൻ പ്രിയനാടേ....

51 comments:

പള്ളിക്കരയില്‍ said... Reply To This Comment

ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്.
ആത്മനിന്ദകൊണ്ട്.

sm sadique said... Reply To This Comment

എങ്ങനെ ഇങ്ങനെ ക്രൂരരാകാൻ കഴിയുന്നു ?
ഇവിടെ, എന്റെ ചോദ്യങ്ങൾ പോലും വിറക്കുന്നു.

യൂസുഫ്പ said... Reply To This Comment

ഈ സംഭവം വല്ലാത്ത നടുക്കം തന്നെയാണ്‌ ഉണ്ടാക്കിയത്. നാം ഓരോരുത്തരും ഈ ദുരവസ്ഥക്ക് കാരണക്കാരാണ്‌.‘അവിടെ എന്തെങ്കിലും ആയിക്കോട്ടെ, എനിയ്ക്കെന്റെ കാര്യം’ എന്ന താൻപോരിമ.
മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണക്കാക്കി പ്രതികരിക്കാൻ കഴിയണം എന്നെങ്കിലേ രാജ്യം നന്നാകൂ..
കവിത അവസരോചിതം.

കൂതറHashimܓ said... Reply To This Comment

!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... Reply To This Comment

നടുക്കം വിട്ടുമാറാതെ :(

Echmukutty said... Reply To This Comment

ഒന്നും എഴുതുവാനുള്ള ശക്തിയില്ല.

കുസുമം ആര്‍ പുന്നപ്ര said... Reply To This Comment

ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്,
ആത്മനിന്ദകൊണ്ട്.

കേഴുകെൻ പ്രിയനാടേ...

പെണ്‍കുഞ്ഞുങ്ങളെ പുറത്തോട്ട് എങ്ങനെ വിടും. എത്ര ക്രൂരം നമ്മുടെ നാട്. അവളെ രക്ഷിക്കുവാന്‍ ഒരാള്‍പോലും അവിടെയില്ലാതെ പോയല്ലോ.കഷ്ടം.

ശിഹാബ് മൊഗ്രാല്‍ said... Reply To This Comment

മരവിപ്പ് :(

ശ്രീ said... Reply To This Comment

സൌമ്യയുടെ കുടുംബത്തിന്റെ ദു:ഖം മാറ്റാന്‍ ആര്‍ക്കു കഴിയും?

ശരിയ്ക്കും ഒരു ഷോക്കിങ്ങ് ന്യൂസ് തന്നെയായിരുന്നു ആ വാര്‍ത്ത!

the man to walk with said... Reply To This Comment

മരണത്തോളം നീണ്ട നിസ്സന്ഗത .

Naseef U Areacode said... Reply To This Comment

ഇത്തരക്കാര്‍ക്ക് മതിയായ ശിക്ഷ കിട്ടാത്തതാണ് പ്രശ്നം.. ചെറിയ ശിക്ഷ കഴിഞ്ഞു ഇവര് വീണ്ടും പുറത്തിറങ്ങും...

ഇതൊക്കെ ആരോടു പറയാന്‍...
ആശംസകള്‍

സാബിബാവ said... Reply To This Comment

സമൂഹത്തിനു ഇനിയൊരു സൌമ്യത വരികയും ഇല്ല. ഇനിയെത്ര സൌമ്യമാര്‍ ഇങ്ങനേ അകപ്പെടാതിരിക്കും, എന്നുപോലും പറയാന്‍ ഒക്കില്ല. പോലീസും കോടതിയും കൊലകുറ്റത്തിന് ശിക്ഷ കൊലകുറ്റമായി തന്നേ കൊടുക്കുന്നുവോ, അന്ന് കാണികള്ക്കെങ്കിലും അല്‍പം ആശ്വാസം വരും അല്ലാതെ ഒന്നും നടക്കില്ല അവള്‍ക്ക് വേദനയോടെ ആദരാഞ്ജലികള്‍!!!

പാവപ്പെട്ടവന്‍ said... Reply To This Comment

പ്രിയ ആത്മിത്രമേ ഈ പറഞ്ഞതു തന്നെയാണു

ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്,
ആത്മനിന്ദകൊണ്ട്.

വീ കെ said... Reply To This Comment

ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്,
ആത്മനിന്ദകൊണ്ട്.
കേഴുകെൻ പ്രിയനാടേ...

ചെറുവാടി said... Reply To This Comment

ഇനി ഇതും മറക്കും. മറ്റൊരു സൌമ്യ ഉണ്ടാവുന്നത് വരെ .
ചെയ്യേണ്ടവര്‍ ഒന്നും ചെയ്യില്ല. അവര്‍ക്കറിയാം ബഹളമൊക്കെ കുറച്ചു നാളെ കാണൂ എന്ന്.

ajith said... Reply To This Comment

ഭാരതത്തില്‍ ശരിഅത്ത് നിയമവ്യവസ്ഥ വന്നിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്നു.

നിശാസുരഭി said... Reply To This Comment

ശ്രദ്ധാഞ്ജലി മനസ്സിലിരിക്കട്ടെ,കവിതയ്ക്കും കഥയ്ക്കുമൊക്കെ വിഷയങ്ങള്‍ വെറെയുമുണ്ടല്ലോ, തത്ക്കാലം ആ വേദനിപ്പിക്കാതിരിക്കയെങ്കിലും ചെയ്യാം നമുക്ക്.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

ഇത്തരം കേസിലെ പ്രതികളെ ജനങ്ങള്‍ക്കു വിട്ടു കൊടുത്താല്‍ മതിയായിരുന്നു!ചുരുങ്ങിയത് കയ്യും കാലും അവര്‍ ശരിയാക്കി കൊടുത്തേനെ!

Salam said... Reply To This Comment

ശരിക്കും ഈ ശോക നിമിഷത്തിന്റെ തീവ്രത ഉള്‍ക്കൊള്ളുന്ന വാക്കുകള്‍ കൊണ്ട് എഴുതിയ ഈ കുറിപ്പ് വായിച്ചപ്പോള്‍ ഒന്നുകൂടി തേങ്ങാതിരിക്കാന്‍ കഴിയുന്നില്ല. പൊതു ജനം ഇത്രമാത്രം നിസ്സഹായരായി പോവുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാവുന്നില്ല. മറവി അനുഗ്രഹമാക്കിയ നിര്‍ദ്ദയ മൃഗങ്ങളല്ലേ നമ്മള്‍? മനുഷ്യര്‍ എന്ന് എങ്ങിനെ പറയാന്‍ കഴിയും ?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said... Reply To This Comment

ഇതുപോലെ പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഓരൊ മലയാളിക്കും ഇനി തലകുമ്പിട്ട് നടക്കാം അല്ലേ...

പാലക്കുഴി said... Reply To This Comment

ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്,
ആത്മനിന്ദകൊണ്ട്.

അജേഷ് ചന്ദ്രന്‍ ബി സി said... Reply To This Comment

അതെ .. ശരിയ്ക്കും ശിരസ്സ് കുനിഞ്ഞ് പോകുന്നു....

രമേശ്‌അരൂര്‍ said... Reply To This Comment

എത്രയെത്ര സൌമ്യമാര്‍ ജീവന്‍ ഹോമിക്കണം
ഈ ലോകം നന്നാവണമെങ്കില്‍ ?

സിദ്ധീക്ക.. said... Reply To This Comment

ഈ സംഭവത്തെ അശ്രദ്ധയോടെ വീക്ഷിച്ച സഹയാത്രികരെ തീര്‍ച്ചയായും പഴിക്കേണ്ടതും വിചാരണ ചെയ്യേണ്ടതുമാണ്..മലയാളികള്‍ എന്തിനും പ്രതികരിക്കുന്നവര്‍ എന്ന ആ ധാരണക്ക്‌തന്നെ നാണക്കേടാണിവര്‍ ..

ManzoorAluvila said... Reply To This Comment

സൗമ്യയ്ക്ക് ആദരാഞ്ജലികൾ..

pallikkarayil said... Reply To This Comment

നീർവിളാകന്റെ ആത്മവിമർശനം ഇഷ്ടമായി. പക്ഷെ സാമാന്യവത്ക്കരണത്തോട് പൂർണ്ണമായ യോജിപ്പില്ല. “തൻകാര്യംനോക്കി”കളുടെ ഏണ്ണം കൂടി വരുന്നുണ്ടെന്നത് നേര്. ആ വർദ്ധനവ് ആശങ്കാജനകമാണെന്നുതന്നെയാണ് ഞാൻ പറഞ്ഞതും.

saleem said... Reply To This Comment

"SHAME ON US..."
NOBODY TRIED TO STOP THE TRAIN TO STOP THIS COLD BLOODED CRIME.
IMAGINE OUR OWN SISTERS IN HER PLACE. NO, SHE WAS OUR OWN SISTER.
FOR EVERY ACTION THERE "WAS" A REACTION.NOW ACTION ONLY,NO REACTION..NOBODY LIKES TO...
PERTINENT POSTING...
TEARS....

Jishad Cronic said... Reply To This Comment

ആദരാഞ്ജലികൾ..

യൂസുഫ്പ said... Reply To This Comment

ശ്രീമാൻ അജിത്തിനെ പോലെ ചിന്തിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ...?

ബെഞ്ചാലി said... Reply To This Comment

"തൻകാര്യംനോക്കി"കളായിപ്പോയി ആളുകൾ.

rafeeQ നടുവട്ടം said... Reply To This Comment

ഉജ്ജ്വലമായി താങ്കളുടെ വരികള്‍.

ഒരൊറ്റക്കയ്യെന് ഇങ്ങനെ അധമനാകാമെങ്കില്‍ ഇനിയെത്ര പിശാചുക്കള്‍ പുറത്തു വരാനിരിക്കുന്നു?

ജെ പി വെട്ടിയാട്ടില്‍ said... Reply To This Comment

അടുത്ത കാലത്തൊന്നും ഇങ്ങനെ മനസ്സ് വേദനിച്ചിട്ടില്ല.

ഷമീര്‍ തളിക്കുളം said... Reply To This Comment

ലജ്ജിച്ചു തലതാഴ്ത്തുന്നു....!

Shukoor said... Reply To This Comment

കേഴുകയല്ലാതെന്ത്‌ ചെയ്യാനൊക്കും.
അവസരോചിതം.

pallikkarayil said... Reply To This Comment

“എനിക്ക് അതൊരു ഷോക്കായിരുന്നു, എന്റെ മനസ്സ് അപ്പോഴും പിറുപിറുത്തു. ആ പാസഞ്ചറില്‍ കയറാമായിരുന്നു..ചങ്ങല വലിച്ച് ഞാന്‍ ആ ട്രെയിന്‍ നിറുത്തിക്കുമായിരുന്നോ എന്നൊന്നും എനിക്കറിയില്ല ...എന്നാലും മനസ്സ് ഇപ്പോഴും പറയുന്നു ആ പാസഞ്ചറില്‍ കയറാമായിരുന്നു ....."

@ മുംസി.

മുകളിലെ വരികളുടെ പിറകിൽ തുടിക്കുന്നതരം നന്മയുള്ള മനസ്സുകളോട് സംവദിക്കലായിരുന്നു ശുഷ്കമായ എന്റെ കുറിപ്പിന്റെ ലക്ഷ്യം. ദീർഘമായെഴുതാൻ ക്ഷമ കാണിച്ച താങ്കളുടെ കമന്റോട് കൂടി എന്റ്റെ കുറിപ്പ് സഫലം.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

ഇപ്രാവശ്യത്തെ ആരാമം മാസികയില്‍ ഇതു പോലെ ഒരു യുവതി തന്റെ അനുഭവം എഴുതിയിരിക്കുന്നു.അങ്ങിനെ നമ്മുടെ ചുറ്റുവട്ടത്ത് ധാരാളം സംഭവങ്ങള്‍ നിത്യവും.........

യൂസുഫ്പ said... Reply To This Comment

മനുഷ്യ മനസ്സിലെ നന്മകൾ മരിക്കാതിരിക്കട്ടെ.

മുംസിയുടെ അനുഭവത്തെ കുറിച്ച് ഞാനെന്താ പറയുക എന്ന് എനിക്കറിയില്ല.

കയറാമായിരുന്നു ആ വണ്ടിയിൽ.

Thommy said... Reply To This Comment

Good One

anju nair said... Reply To This Comment

sathyam!

ഹാപ്പി ബാച്ചിലേഴ്സ് said... Reply To This Comment

:((

alif kumbidi said... Reply To This Comment

മറന്നു കാണില്ലെന്ന് കരുതുന്നു വിശദമായി പിന്നീട് വരാം
ഇതാണെന്റെ ബ്ലോഗ്‌ ഒന്ന് കയറി നോക്കൂ...
http://alifkumbidi.blogspot.com/

ente lokam said... Reply To This Comment

ഞാന്‍ ഇത് വായിച്ചു കമന്റ്‌ ഇട്ടത് ആണല്ലോ മുമ്പ് ?


എന്നേ മനസ്സിലായോ ?വിന്സിന്റ്റ് ...

മണ്‍സൂണ്‍ മധു said... Reply To This Comment

onnil theerunilla maashe ethoru thudar kadha pole thudarukayaanu ... malayalikkU pidana kadha madhura palaharam kazhikkunna poleyaanu. ennikkala aArkko vanna ee vyadhaKKU njan enthinu vedhanikkanam pachaathapikkanam ennoke avan rahasyamaayi chindikukayundaavum , ennaleyum oru soumya oru veendum janichu anya naattukari ayathinaal arum athathra karyamaakiyilla ennu thonnunnu manushyanu vedhana ellaayidaththum oru pole aanennu evarokke enna enni manasilakkukaa. niraashayode MANSOON MADHU !!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... Reply To This Comment

OT:

ഒഴിവില്ലാതായോ ?

faisalbabu said... Reply To This Comment

ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്,
ആത്മനിന്ദകൊണ്ട്.
-------------------
ഇതില്‍ കൂടുതല്‍ എന്തു പറയാന്‍ ?

ആസാദ്‌ said... Reply To This Comment

കുമിഞ്ഞു കത്തുന്ന ഓര്‍മ്മകള്‍.. ചെന്നായ്ക്കള്‍ പതുങ്ങിയിരിക്കുന്ന മേടുകളില്‍ നമ്മുടെ മക്കളെ നമ്മളെങ്ങിനെ വിടും എന്നോര്‍ക്കുമ്പോള്‍.. പേടിയാവുന്നു.. വരികള്‍ ഒരുപാട് ഇഷ്ടമായി.. കാരണം,, ആശയം നെഞ്ചോട്‌ ചേര്‍ന്ന് നില്‍ക്കുന്നു...

ഇലക്ട്രോണിക്സ് കേരളം said... Reply To This Comment

പബ്ലിസിറ്റിക്കായാണോ ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം വിവാദം ഉണ്ടാക്കുന്നത്..........

അനശ്വര said... Reply To This Comment

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ നാട് ഇങ്ങിനെ തന്നെയാവും എന്നാ തോന്നുന്നത്..ഓരോ ദിവസവും ആപത്തൊന്നും കൂടാതെ വീടണയാന്‍ കഴിഞ്ഞാല്‍ മാഹാഭാഗ്യം..! അത്ര മാത്രം..!

സിയാഫ് അബ്ദുള്‍ഖാദര്‍ said... Reply To This Comment

ഒരു വര്‍ഷവും ആര് മാസവും കഴിഞ്ഞിട്ടും അടങ്ങുന്നില്ല വേദന ,ആ കുട്ടിക്ക് നിത്യശാന്തി നേരുന്നു .

Sandeep.A.K said... Reply To This Comment

മാധ്യമങ്ങള്‍ക്ക് ഘോഷിക്കാന്‍ ഒരു പേര്... അതല്ലാതെ എന്തായിരുന്നു സൗമ്യ :-(

പ്രവീണ്‍ ശേഖര്‍ said... Reply To This Comment

ഈ നാട് ഇന്നലെ വരെ..ഒരു പക്ഷെ ഇന്നും...ഈ ഓര്‍മപ്പെടുത്തല്‍ വേദനിപ്പിക്കുന്നു ..