അറിവിന്റെ വഴിയിൽ.


ഹാജി. പി. മുഹമ്മത് ഹസ്സൻ
വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതോടെ വിവരത്തിന്റെ സങ്കേതം മനുഷ്യമസ്തിഷ്ക്കത്തിൽനിന്ന് ഇലക്ട്രോണിക് ചിപ്പുകളിലേയ്ക്ക് മാറിയിരിക്കായാണല്ലോ. സ്വന്തം പേരല്ലാതെ മറ്റൊന്നും തലച്ചോറിൽ സൂക്ഷിക്കേണ്ട അത്യാവശ്യമില്ല എന്നതാണിപ്പോഴത്തെ സ്ഥിതി. ഓർമ്മയുടെ കലവറയുമായി  സഹായത്തിനായി കമ്പ്യൂട്ടറും  കാൽക്കുലേറ്ററും സന്തത സഹചാരിയെപ്പോലെ ഇപ്പോൾ ഓരോരുത്തരുടേയും കൂടെയുണ്ട്. ഒന്നും ഓർമ്മിച്ചുവെച്ച് ശീലമില്ലാതായതോടെ ‘രണ്ടും രണ്ടും ചേർന്നാൽ എത്ര’ എന്ന എന്ന ചോദ്യത്തിനു മുന്നിൽ പോലും ഒരുമാത്ര പകച്ചുനിൽക്കേണ്ട അവസ്ഥയായി എന്ന് അൽ‌പ്പം അതിശയോക്തി കലർത്തി പറയാം.
യുവാക്കളുടെ അവസ്ഥ ഇതായിരിക്കെ, എഴുപത്തിനാലാം വയസ്സിൽ ‘PUBLIC ADMINISTRATION'  എന്ന വിഷയത്തിൽ BBA എടുക്കുകയും അടുത്ത നാലു വർഷങ്ങളിൽ മറ്റൊരു വിഷയം (COUNSELLING) പഠിച്ച് എഴുപത്തിയെട്ടാം വയസ്സിൽ ആ വിഷയത്തിൽ EXECUTIVE DEPLOMA കരസ്ഥമാക്കുകയും ചെയ്തത് തീർച്ചയായും പരാമർശയോഗ്യമായ വാർത്ത തന്നെയാണ്.  അതുകൊണ്ട്തന്നെയായിരിക്കണം, ബിരുദദാനം നിർവ്വഹിച്ചുകൊണ്ട്‌ “താങ്കളെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു” എന്ന് സർവ്വകലാശാലാ ചാൻസലർ മൊഴിഞ്ഞതും.
കേരളത്തിൽ കുന്നംകുളത്തിനടുത്തുള്ള കൊച്ചനൂർ ഗ്രാമത്തിൽ ജനിക്കുകയും യൌവ്വനത്തിൽ മലേഷ്യയിലേയ്ക്ക് കുടിയേറി പൌരത്വം സ്വീകരിക്കുകയും മലേഷ്യൻ വിദേശകാര്യവകുപ്പിൽ നയതന്ത്ര രംഗത്ത് ഏറെക്കാലം തിളങ്ങി വിരമിക്കുകയുംചെയ്ത ‘ഹാജി.പി.മുഹമ്മത് ഹസ്സൻ’ ആണ് ഈ നേട്ടത്തിന്റെ അവകാശി.

ചാൻസലറിൽ നിന്ന് ബിരുദം ഏറ്റുവാങ്ങിയപ്പോൾ.
ക്വാലാലം‌പൂരിലെ യൂണിവേഴ്സിറ്റി ഓഫ് മലായ, ചാൻസലർ ഹാളിൽ ഇക്കഴിഞ്ഞ ഡിസംബർ -18-നു നടന്ന CONVOCATION ചടങ്ങിൽ വെച്ച് വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ ചെറുപ്പക്കാരായ 560 പേർക്കൊപ്പം അദ്ദേഹത്തിനു 'EXECUTIVE DEPLOMA IN COUNSELLING' എന്ന ബിരുദം നൽകുകയുണ്ടായി. മലേഷ്യയിലെ പല പത്രങ്ങളും കൌതുകപൂർവ്വം വാർത്തയും ചിത്രങ്ങളും നൽകുകയും അദ്ദേഹവുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തു. (ചിത്രങ്ങൾ അന്യത്ര)


ബിരുദം ഏറ്റുവാങ്ങുമ്പോൾ ഹർഷാരവം മുഴക്കുന്ന സഹപാഠികൾ. ഇൻസെറ്റിൽ: മൂത്ത മകനും മകളുമൊത്ത് ബിരുദം നോക്കിക്കാണുന്നു. (പത്രത്തിൽ നിന്ന്‌)
കൌൺസിലിങ്ങ്  നല്കാൻ  സർക്കാർ തലത്തിൽനിന്ന് അംഗീകാരം ലഭിക്കുന്ന ഈ യോഗ്യത സമ്പാദിക്കാൻ തീരുമാനിച്ചത് പ്രശ്നസങ്കീർണ്ണതകളിൽ പെട്ട് മാനസികമായി വിഷമിക്കുന്ന സഹജീവികളെ കഴിയുന്നപോലെ സഹായിക്കാനുള്ള വഴി എന്ന നിലയിലാണെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിലും  സുഹൃദ്‌വൃന്ദത്തിലുള്ളവക്കും  തന്റെ ഈ നേട്ടം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. (യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയിത്തുടങ്ങിയതോടെ പ്രായംചെന്ന പല  സുഹൃത്തുക്കളും തന്റെ പാത പിന്തുടർന്ന് വിവിധ കോഴ്സുകൾക്ക് ചേർന്നതായി അദ്ദേഹം ആഹ്ലാദത്തോടെ അനുസ്മരിച്ചു)
നയതന്ത്രരംഗത്തെ രാഷ്ട്രസേവനമികവിനു അംഗീകാരമായി മലേഷ്യൻ രാജാവിന്റെ കൈകളിൽനിന്ന് 'PINGAT PANGUAN NEGAARA' എന്ന ഉന്നതബഹുമതി അദ്ദേഹം സ്വീകരിച്ചത് 1966-ലായിരുന്നു. (വാർത്ത മാത്ര്‌ഭൂമി’ ദിനപത്രത്തിൽ ‘മലേഷ്യൻ മലയാളിക്ക് ഉന്നത ബഹുമതി’ എന്ന ശീർഷകത്തിൽ ചിത്രസഹിതം കണ്ടത് ഈയുള്ളവന്റെ ബാല്യകാലത്ത്നിന്നുള്ള ഒരോർമ്മ). സർവ്വീസിൽനിന്ന് വിരമിക്കുന്നതിനുമുമ്പായി ‘AHLI MANGU NEGAARA' എന്ന ഹൈയസ്റ്റ് അവാർഡിനായി മലേഷ്യൻ ഫോറിൻ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയുണ്ടായി. (ഉദ്യോഗസ്ഥശ്രേണിയിലെ ഹയർഗ്രേഡിൽ ഉൾപ്പെടുന്നവർക്കുമാതം അർഹമാണ് ഈ അവാർഡ് എന്നതും ശ്രദ്ധേയം).പത്രങ്ങളിൽനിന്നുള്ള ചില ചിത്രങ്ങൾ കൂടി.
ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി നിരവധി ലോകരാജ്യതലസ്ഥാനങ്ങളിൽ ജീവിക്കാനും ലോകത്തിന്റെ മുക്കുമൂലകളിൽ ചെന്നെത്താനും അവസരം ലഭിച്ചിട്ടുണ്ട്. മനുഷ്യസംസ്ക്ര്‌തിയുടെ പ്രതിജനഭിന്നമായ മുഖങ്ങൾ നേരിട്ടു ദർശിക്കാനും സംവദിക്കാനും സിദ്ധിച്ച അവസരങ്ങൾ ടെക്സ്റ്റ് ബുക്കുകളിൽനിന്ന് ലഭ്യമല്ലാത്ത നേരറിവുകൾ സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ആഴവും പരപ്പുമുള്ള വായനയും അതിന്റേതായ സാംസ്ക്കാരിക ഔന്നത്യവും അദ്ദേഹത്തിൽ ദർശനീയമാണ്.ബിരുദലബ്ധിക്കുശേഷം കുടുംബാംഗങ്ങൾക്കൊപ്പം യൂണിവേഴ്സിറ്റിയിൽ
അഞ്ച് മക്കളുടെ പിതാവ്.  അദ്ദേഹത്തിന്റെ പ്രിയപത്നി അഞ്ചുവർഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞു. മക്കളും മരുമക്കളും പേരമക്കളുമൊത്ത് മലേഷ്യയിൽ കഴിയുന്ന മുഹമ്മത് ഹസ്സൻ സാഹിബ് ഇടക്കിടെ തന്റെ വേരുകൾ തേടി കേരളത്തിലെത്താറുണ്ട്‌. ഈ കുറിപ്പെഴുതുന്നയാളിനു മാത്ര്‌സഹോദരനും, ബ്ലോഗറും ചിത്രകാരനുമായ യൂസഫ്പയ്ക്ക് പിത്ര്‌സഹോദരനുമാണ് കഥാപുരുഷൻ. 
വിപുലവും വൈവിധ്യപൂർവ്വവുമായ അനുഭവസമ്പത്തിനാൽ രാകിമിനുക്കിയ മനീഷയും ആഴമുള്ള അറിവിന്റെ വെളിച്ചവും ഉറച്ച ഇച്ഛാശക്തിയുടെ കരുത്തുമായി സപ്തതിക്കുശേഷവും കർമ്മകാണ്ഡങ്ങൾ താണ്ടുന്ന ഈ സ്ഥിരോത്സാഹിയെ എന്റെ ബ്ലോഗർ സുഹ്ര്‌ത്തുക്കൾക്ക് പരിചയപ്പെടുത്തുന്നു. അതോടൊപ്പം, വ്യക്തി വൈശിഷ്ട്യങ്ങളിൽ ഞാനെന്നും റോൾമോഡലായി കരുതിയിട്ടുള്ള ആ മഹത് വ്യക്തിത്വത്തോടുള്ള സ്നേഹാദരങ്ങൾ നിങ്ങളുമായി പങ്കിടുകയും അദ്ദേഹത്തിനു ഹ്ര്‌ദയപൂർവ്വം ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു. 

42 comments:

പള്ളിക്കരയില്‍ said... Reply To This Comment

ഹ്ര്‌ദയപൂർവ്വം......

യൂസുഫ്പ said... Reply To This Comment

ഹൃദയപൂർവ്വം എന്റെ വല്ലിപ്പാക്ക് ആശംസകൽ നേരുന്നു.
എന്റെ ചേട്ടന്‌ ഈ ഉദ്യമത്തിന്‌ അഭിനന്ദനങ്ങളും.

നിരക്ഷരൻ said... Reply To This Comment

എണ്ണത്തിൽ കുറവാണ് ഇത്തരം മാതൃകാ വ്യക്തിത്വങ്ങൾ.

അമ്മാവനെ പരിചയപ്പെടുത്തിയതിന് നന്ദി. ഞാൻ ആലോചിക്കുകയായിരുന്നു ഇത്തരം ഒരു വാർത്ത എങ്ങനെ സംഘടിപ്പിച്ചു എന്ന്. അവസാനത്തെ പാരഗ്രാഫിൽ അല്ലേ യൂസഫ്പയോടുള്ള ബന്ധമടക്കം എല്ലാം വെളിപ്പെടുത്തിയത് ! :)

»¦മുഖ്‌താര്‍¦udarampoyil¦« said... Reply To This Comment

ഈ പരിചയപ്പെടുത്തലിനു നന്ദി.
കൗതുകവും ആവേശവും നല്‍കുന്ന പോസ്റ്റ്.
ഈ ഹാജിക്കാക്ക് മുന്നില്‍ ഞാനെങ്ങനെ തലപൊക്കി നില്‍ക്കും.

ManzoorAluvila said... Reply To This Comment

ഉന്നതികളിൽ വിരാചിക്കുന്ന ഈ മാഹാനു ഭാവനു ദീർഘായുസ്സും ആരോഗ്യവും നേരുന്നു..

പള്ളികരയിൽ പറഞ്ഞതു പോലെ ഇതൊരു പ്രചോദനവും ഉണർവ്വും വായാനക്കാരിലും പുതു തലമുറയിലും സ്രിഷ്ടിക്കും എന്നുള്ളത് തീർച്ചയാണു..ഈ പരിചപൊടുത്തലിനു അഭിനന്ദനങ്ങൾ

junaith said... Reply To This Comment

ഈ പരിചയപ്പെടുത്തല്‍ നന്നായി..എല്ലാ തലമുറകള്‍ക്കും ആവേശം പകരുന്ന വ്യക്തിത്വം ..അദ്ദേഹത്തിന് എന്റെ സലാം..

ലീല എം ചന്ദ്രന്‍.. said... Reply To This Comment

ഒരു മഹത് വ്യക്തിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു....
ആയുസ്സിന്റെ പുസ്തകത്തില്‍
ഇനിയും നേട്ടങ്ങള്‍ ഉണ്ടാകാന്‍
അദ്ദേഹത്തിന് ഒരുപാട് വത്സരങ്ങള്‍ ബാക്കിയാവട്ടെ...
എല്ലാ ആശംസകളും.

ഒരു നുറുങ്ങ് said... Reply To This Comment

"താങ്കളെ ഓര്‍ത്ത്‌ ഞാന്‍ അഭിമാനം കൊള്ളുന്നു"
ബിരുദദാനം നിര്‍വഹിച്ച്കൊണ്ട് വൈസ്‌ചാന്‍സലര്‍ പറഞ്ഞത്‌ ആവര്‍ത്തിക്കട്ടെ..!
യൂസുഫ്പായുടെ വല്ലിപ്പയാണെന്നറിഞ്ഞപ്പോള്‍,ഹാജി. പി. മുഹമ്മത് ഹസ്സൻ സാഹിബിനോട് ഏറെ ബഹുമാനം തോന്നുന്നു.
അറിവിന്റെ വഴിയില്‍ ഇത് പൊലൊരാളെ പരിചയപ്പെടുത്തിയതിന്‍ പള്ളിക്കരയോടു പ്രത്യേക നന്ദി..!

Muneer N.P said... Reply To This Comment

വളരെ പ്രചോദനമേകുന്ന നേട്ടം തന്നെ..
യൂസഫ്പ്പാന്റെ വല്ലിപ്പാക്കും,യൂസഫ്പാക്കും
അഭിനന്ദനങ്ങള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) said... Reply To This Comment

അറിവ് സമ്പാദിക്കാന്‍ പ്രായം ഒരു പ്രശ്നമല്ലെന്നു തെളിയിക്കുന്ന ഹാജിക്ക നമുക്കെല്ലാം ഒരു മാതൃകയാണ്.
അദ്ധേഹത്തിന്റെ നിശ്ചയദാര്‍ഢ്യം നമ്മിലും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഒപ്പം അദ്ധേഹത്തെ ഒന്ന് പരിചയപ്പെടാനും ആഗ്രഹിക്കുന്നു.

പട്ടേപ്പാടം റാംജി said... Reply To This Comment

ഈ മഹാത് വ്യക്തിയെ പരിചയപ്പെടുത്തിയത് പലര്‍ക്കും പ്രോത്സാഹനവും ഉന്മേഷവും നല്കുമെന്നതില്‍ സംശയമില്ല. ഇത്തരം വ്യക്തിത്തത്ത്തിന്റെ കൂടെ ചേരാന്‍ കഴിഞ്ഞത് മാഷ്ടെ ഭാഗ്യവും.
ഈ പോസ്റ്റ്‌ നല്‍കിയതിനു അഭിനന്ദനങ്ങള്‍.

മുസ്തഫ പെരുമ്പറമ്പത്ത് said... Reply To This Comment

എന്നെ പോലെയുള്ള അല്പജ്ഞാനികള്‍ അരങ്ങുവാഴുന്ന കാലത്ത്‌ ഇത്തരം മഹത് വ്യകതിത്വത്തിനു മുന്നില്‍ അറിയാതെ “അഹം” വഴിമാറുന്നു... എങ്കിലും ഇത് എന്റെന നാടിന്റെ സ്വന്തമെന്നു തെല്ല് അഹങ്കാരത്തോടെ മറ്റുള്ളവരുടെ മുന്നില്‍ പറയാനും അഭിമാനിക്കാനും കഴിയുമല്ലോ.. നന്ദി ഉസ്മാന്ക്ക....

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

അമ്മാവനെ പരിചയപ്പെടുത്തിയതില്‍ വളരെ നന്ദിയുണ്ട്.നമ്മുടെ ഇന്നത്തെ യുവ തലമുറയ്ക്ക് ഇദ്ദേഹം ഒരു മാതൃകയാവട്ടെ!

ശിഹാബ് മൊഗ്രാല്‍ said... Reply To This Comment

ഹൃദയത്തിനു കുളിരും ഊര്‍ജ്ജവും പകരുന്ന ഈ വാര്‍ത്തയുടെ പങ്കുവെപ്പിനുള്ള നന്ദിയും സന്തോഷവും അറിയിക്കട്ടെ.. ആശംസകള്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said... Reply To This Comment

മാതൃകാ വ്യക്തിത്വത്തിനുടമയായ ഈ മലേഷ്യൻ മുഹമ്മദ് ഹാജി മാമ ഒരു മഹാനായ മലയാളിതന്നെ...!
അദ്ദേഹത്തെ പ്രണമിച്ചു കൊള്ളുന്നൂ‍....

യൂസുഫ്പക്കും അഭിമാനിക്കാം ഇങ്ങനെ ഒരു മഹത് വ്യക്തിയുടെ പേരക്ടാവാണെന്ന് പറഞ്ഞ്...!
ബൂലോഗത്ത് ഇദ്ദേഹത്തെ പരിചയപ്പെടുത്തലിൽ താങ്കൾക്കും അഭിമാനിക്കാം കേട്ടൊ ഉസ്മാൻ ഭായ്

സിദ്ധീക്ക.. said... Reply To This Comment

നല്ലൊരു ഉദ്യമം ...ഇങ്ങിനെയും ചിലര്‍ ഉണ്ടെന്നറിയുമ്പോള്‍ കൂടുതല്‍ അറിയാന്‍ ആകാംക്ഷ..നന്നായി..

കല്ലിവല്ലി ! K@nn(())raan said... Reply To This Comment

സസ്പെന്‍സ് വിടാതെയുള്ള വിവരണം കിടിലന്‍! ഇതുപോലൊരു വ്യക്തിത്വം ഇനിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

നൗഷാദ് അകമ്പാടം said... Reply To This Comment

ഞാനും ആ മഹത് വ്യക്തിത്ത്വത്തിനു ഹൃദയപൂര്‍‌വ്വം ആശംസകള്‍ നേരുന്നു..
അങ്ങേക്ക് ഈ പരിചയപ്പെടുത്തലിനു ഒരു പാടു നന്ദിയും..
( ഹത് ശരി..യൂസഫ്പ യുമായി അങ്ങനൊരു ബന്ധം ഉണ്ടല്ലേ..ഇപ്പഴാ അറിയുന്നത് !)

നൗഷാദ് അകമ്പാടം said... Reply To This Comment

ഞാനും ആ മഹത് വ്യക്തിത്ത്വത്തിനു ഹൃദയപൂര്‍‌വ്വം ആശംസകള്‍ നേരുന്നു..
അങ്ങേക്ക് ഈ പരിചയപ്പെടുത്തലിനു ഒരു പാടു നന്ദിയും..
( ഹത് ശരി..യൂസഫ്പ യുമായി അങ്ങനൊരു ബന്ധം ഉണ്ടല്ലേ..ഇപ്പഴാ അറിയുന്നത് !)

പാവപ്പെട്ടവന്‍ said... Reply To This Comment

ഈ പൊസ്റ്റ് എന്തുകൊണ്ടും മഹത്തരമാണു .ഇത്തരം മലയാളി അറിയാത്ത എത്രവ്യക്തിത്വങ്ങൾ
ഈ ശ്രമം എന്ത്കൊണ്ടും നല്ലതു തന്നെ.യൂസുഫിനു ഇങ്ങനോരു വല്ലിപ്പ സന്തൊഷം പകരുന്നതു തന്നെ

മാണിക്യം said... Reply To This Comment

ഹാജി. പി. മുഹമ്മത് ഹസ്സന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു
പള്ളിക്കരയ്ക്ക് പ്രത്യേക നന്ദി..!
അപ്പച്ചന്റെ അഭിപ്രായം ശ്രദ്ധേയമാണ്.

ശ്രീ said... Reply To This Comment

ഈ പരിചയപ്പെടുത്തല്‍ നന്നായി, മാഷേ. അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു

പഥികന്‍ said... Reply To This Comment

മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്ന മാതൃകകള്‍. ദീര്‍ഘായുസ്സും ആരോഗ്യവും ജഗദീശ്വരന്‍ നല്‍കട്ടെ. പരിചയപ്പെടുത്തിയതിന്നു നന്ദി.

mumsy-മുംസി said... Reply To This Comment

ഞാന്‍ അകലെ നിന്ന് മാത്രമേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളൂ, കൂടുതല്‍ അറിയുന്നത് ഈ കുറിപ്പ് വായിക്കുമ്പോഴാണ്‌. നാട്ടുകാരനായിട്ടും കൂടുതല്‍ അറിയാനാവാതെ പോയതില്‍ ലജ്ജ തോന്നുന്നു. നന്ദി ഉസ്മാന്‍ക്കാ

കാട്ടിപ്പരുത്തി said... Reply To This Comment

നല്ലയൊരു പരിചയപ്പെടുത്തൽ- ഒരോർമ്മപ്പെടുത്തലും

കൂതറHashimܓ said... Reply To This Comment

നല്ലത്

lekshmi. lachu said... Reply To This Comment

ഈ പരിചയപ്പെടുത്തല്‍ നന്നായി മാഷേ..

asmabi said... Reply To This Comment

my heartiest regards to our hassanka and we are very much blessed to have such a respectable personality in our family and society.thank you usman kunhippa for giving such a valuable information about him.

rafeeQ നടുവട്ടം said... Reply To This Comment

This comment has been removed by the author.

rafeeQ നടുവട്ടം said... Reply To This Comment

അറിവ് ആര്‍ജ്ജിക്കാന്‍ പ്രായം പ്രതിബന്ധമല്ലന്നു തെളിയിക്കുന്ന ഒരു മഹനീയ
വ്യക്തിത്വത്തെ പരിചയപ്പെടുത്തിയത് നന്നായി. അന്യദേശത്താണെങ്കിലും മലയാള മണ്ണിനും കുടുംബത്തിനും ഇത് അഭിമാന മുഹൂര്‍ത്തം. ആശംസകള്‍

ഉമേഷ്‌ പിലിക്കൊട് said... Reply To This Comment

good

sm sadique said... Reply To This Comment

യുവത്വത്തിന്റെ ഊർജ്ജസ്വലതയോടെ ജീവിതത്തെ കാണുന്ന ഹാജി പി മുഹമ്മദ് ഹസ്സൻ സാഹിബ്, എന്നെപോലെ മടിപിടിച്ചവരുടെ തലക്കിട്ട് ആഞാഞ്ഞ് കൊട്ടികൊണ്ടിരിക്കുന്നു…
എന്നിട്ടും………..?

Jishad Cronic said... Reply To This Comment

ആശംസകൽ...

നിശാസുരഭി said... Reply To This Comment

അതോടൊപ്പം, വ്യക്തി വൈശിഷ്ട്യങ്ങളിൽ ഞാനെന്നും റോൾമോഡലായി കരുതിയിട്ടുള്ള ആ മഹത് വ്യക്തിത്വത്തോടുള്ള സ്നേഹാദരങ്ങൾ നിങ്ങളുമായി പങ്കിടുകയും അദ്ദേഹത്തിനു ഹൃദയപൂർവ്വം ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു.

പരിചയപ്പെടുത്തലിന് നന്ദി, ഇത്തരം വ്യക്തിത്വങ്ങള്‍ ഒരു പ്രചോദനം തന്നെ എന്നതില്‍ സംശയമില്ല!

najeeb said... Reply To This Comment

എല്ലാ ഭാവുകങ്ങളും നേരുന്നു ലേഖകനും ഹസ്സനരിക്കാക്കും( ഇടക്കൊരു കാര്യം പറയട്ടെ, ഇദ്ദേഹത്തിന്റെ ഏറ്റവും മൂത്ത ജേഷ്ഠന്‍ ഇത് പോലെ തന്നെ ആയിരുന്നു. അവസാന കാലം വരെ പഠനവും വായനയും തന്നെ ആയിരുന്നു. പുതിയ കാര്യങ്ങള്‍ പ്ടിചെടുക്കാന്‍ വലിയ ഉത്സാഹവും കാണിച്ചിരുന്നു)

കുസുമം ആര്‍ പുന്നപ്ര said... Reply To This Comment

പ്രായം ഒന്നിനും ഒരു എക്സ്ക്യുസല്ലയെന്ന ഇപ്പോള്‍ മനസ്സിലായില്ലെ.

the man to walk with said... Reply To This Comment

പരിചയപ്പെടുത്തിയതിനു നന്ദി .
മാതൃകയാക്കാവുന്ന വ്യക്തിത്വം .

ആശംസകള്‍

Salam said... Reply To This Comment

ഇത് മറക്കാത്ത ഒരു വായനാ അനുഭവമായി

saleem said... Reply To This Comment

GOOD NEWS ALWAYS NEEDS TO BE SHARED
I AM VERY PROUD OF MY വല്ലിപ്പ.
HEARTY WISHES TO MY COUSIN "BLOGGER" PALLIKKARAYIL.
CHEERS....

ഹാപ്പി ബാച്ചിലേഴ്സ് said... Reply To This Comment

കുറേ കാലത്തിനു ശേഷമുള്ള ഈ പോസ്റ്റ് ഇത്തരമൊരു വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നതായത് വളരെ നന്നായി. പിന്നെ വൈകിയതിൽ ക്ഷമിക്കുക. ചെറിയൊരു ഇടവേളയിൽ ആണ്. ഇനിയും കാണാം.

ഐക്കരപ്പടിയന്‍ said... Reply To This Comment

ഇദ്ദേഹത്തിന്റെ മുന്നില്‍ ഞാനൊക്കെ എത്ര ചെറുപ്പം, എന്നിട്ടും പഠിപ്പ് കാലം കഴിഞ്ഞെന്നു ഓര്‍ത്ത്‌ ദുഖിച്ചു കഴിയുന്നു...

ചന്തു നായർ,ആരഭി said... Reply To This Comment

മാതൃകാവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ഈ പ്രവണതയെ നമിക്കുന്നൂ..ഹാജി. പി. മുഹമ്മത് ഹസ്സൻ എന്ന വല്ല്യ മനുഷ്യന്റെ കുടുബത്തിലെ ഒരു അംഗം എന്ന നിലക്ക് താങ്കൾക്ക് ഏറെ അഭിമാനിക്കാം.