ഇമ്പം.നെല്ലിയാമ്പതി യാത്രയിൽ,  വഴിയോരത്ത് നിന്ന്  പേരറിയാപൂവിന്റെ  പുഞ്ചിരി.
Continue Reading

തെന്നലേൽക്കാത്ത ചില്ല.

ഓലത്തുഞ്ചത്തുനിന്ന്
ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട്

തെന്നലേൽക്കും ചില്ലതൻ‌
അലസമാം‌ അനക്കം,
അതിലുതിരും മർമ്മരം…….

മാത്ര്‌വക്ഷസ്സിൽ പറ്റിക്കിടക്കുമൊരു
പൈതലിൻ പാൽ‌പുഞ്ചിരി

കുറുനിരമാടിയൊതുക്കിയലസം
പ്രിയാംഗനതന്നാർദ്രകടാക്ഷം

തോളിൽ പതിയെ സ്പർശിച്ചുകൊ-
ണ്ടാത്മാർത്ഥമാമൊരു തോഴൻ‌തൻ‌
സ്നേഹവായ്പ്പ്

‘മോനെന്തേവൈകി’യെന്നമ്മതൻ
വേപഥുപൂണ്ടയന്യേഷണം

ചെയ്യേണ്ടത് ചെയ്തുവെന്ന്
പ്രിയതാതൻ‌തൻ‌
സ്നേഹാഭിനന്ദനാഭിഷിക്ത നോട്ടം

“എവിടെയാ..?” എന്നു ഗുണകാംക്ഷിതൻ‌
മമതാമധുരമാം ആരായൽ.

ചിറയിൽ മുങ്ങിനിവരവെ
ചേറും ആലസ്യവും വിടയോതുമൊരു
നീരാട്ടിൻ‌ സുഖം

നുവിൽതോണ്ടി കുശലമോതുന്ന
വേലിപ്പടർപ്പിൻ സ്നേഹം

കാലിൽ തടവി കുളിർമ്മയേകും
മഞ്ഞണിപ്പുൽനാമ്പുകൾ‌ തൻ‌
ചിരപരിചിതഭാവം

മനസ്സുകൊതിക്കുന്ന പ്രിയതരാനുഭവങ്ങൾ..
എവിടെയാണ്..!!
എല്ലാം എവിടെയാണ്!!!
Continue Reading