തെന്നലേൽക്കാത്ത ചില്ല.

ഓലത്തുഞ്ചത്തുനിന്ന്
ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട്

തെന്നലേൽക്കും ചില്ലതൻ‌
അലസമാം‌ അനക്കം,
അതിലുതിരും മർമ്മരം…….

മാത്ര്‌വക്ഷസ്സിൽ പറ്റിക്കിടക്കുമൊരു
പൈതലിൻ പാൽ‌പുഞ്ചിരി

കുറുനിരമാടിയൊതുക്കിയലസം
പ്രിയാംഗനതന്നാർദ്രകടാക്ഷം

തോളിൽ പതിയെ സ്പർശിച്ചുകൊ-
ണ്ടാത്മാർത്ഥമാമൊരു തോഴൻ‌തൻ‌
സ്നേഹവായ്പ്പ്

‘മോനെന്തേവൈകി’യെന്നമ്മതൻ
വേപഥുപൂണ്ടയന്യേഷണം

ചെയ്യേണ്ടത് ചെയ്തുവെന്ന്
പ്രിയതാതൻ‌തൻ‌
സ്നേഹാഭിനന്ദനാഭിഷിക്ത നോട്ടം

“എവിടെയാ..?” എന്നു ഗുണകാംക്ഷിതൻ‌
മമതാമധുരമാം ആരായൽ.

ചിറയിൽ മുങ്ങിനിവരവെ
ചേറും ആലസ്യവും വിടയോതുമൊരു
നീരാട്ടിൻ‌ സുഖം

നുവിൽതോണ്ടി കുശലമോതുന്ന
വേലിപ്പടർപ്പിൻ സ്നേഹം

കാലിൽ തടവി കുളിർമ്മയേകും
മഞ്ഞണിപ്പുൽനാമ്പുകൾ‌ തൻ‌
ചിരപരിചിതഭാവം

മനസ്സുകൊതിക്കുന്ന പ്രിയതരാനുഭവങ്ങൾ..
എവിടെയാണ്..!!
എല്ലാം എവിടെയാണ്!!!

59 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

ആഴക്കടലിനു
നടുവിൽ നിന്ന്
ചില
വിചാരവീചികൾ..

Unknown said... Reply To This Comment

എല്ലാം ഇവിടെയുണ്ട്..
ഒരു വിരല്‍ത്തുമ്പ് ദൂരത്ത്

പക്ഷെ
തിരക്കില്‍ മുങ്ങി നിവര്‍ന്ന്
തല തോര്‍ത്താന്‍ മറക്കുന്ന
ഈ നാളില്‍..
എല്ലാം എല്ലാം വിദൂരമാണ്,
അല്ലെങ്കില്‍
പിറകിലേക്കോടി മറഞ്ഞ
വഴിയ്യോരക്കാഴ്ചകളാണ്..

ഒരല്‍പ്പം സമയം
നീക്കി വെക്കാം
എല്ലാം കാണാനും
അറിയാനും,

എന്തേ?

വിചാരങ്ങള്‍ ആസ്വാദ്യം, ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കാനുതകുന്നത്..

നൗഷാദ് അകമ്പാടം said... Reply To This Comment

"കാലിൽ തടവി കുളിർമ്മയേകും
മഞ്ഞണിപ്പുൽനാമ്പുകൾ‌ തൻ‌
ചിരപരിചിതഭാവം…"

ഈ വരികളിലുമുണ്ട്....അങ്ങനൊരു കുളിര്‍മ്മ!!

ജന്മസുകൃതം said... Reply To This Comment

വല്ലാത്തൊരു കുളിര്‍ അനുഭവപ്പെടുന്നല്ലോ....നൊസ്റ്റാള്‍ജിയ .....
ഒരു പാട് നഷ്ടസ്വപ്നങ്ങള്‍ അല്ലേ?

പട്ടേപ്പാടം റാംജി said... Reply To This Comment

പുതിയതിനെ സ്വീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ പഴയത് ചിലത് അന്വേഷിച്ച് അന്വേഷിച്ച് ....

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

കടലിനക്കരെയിരുന്നാല്‍ തന്നെ കവിത താനെ വരും!.ഇനിയിപ്പോ എനിക്ക് കവിത വരാതിരിക്കാന്‍ കാരണമതാകുമോ?

MOIDEEN ANGADIMUGAR said... Reply To This Comment

കാലിൽ തടവി കുളിർമ്മയേകും
മഞ്ഞണിപ്പുൽനാമ്പുകൾ‌ തൻ‌
ചിരപരിചിതഭാവം…

നന്നായിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

മനസ്സുകൊതിക്കുന്ന പ്രിയതരാനുഭവങ്ങൾ..
എവിടെയാണ്..!!
എല്ലാം എവിടെയാണ്…?

A said... Reply To This Comment

പ്രവാസിയുടെ പാട്ട്, സ്വന്തം മണ്ണില്‍ നിന്ന് സ്വയം തിരസ്കൃതനായവന്‍റെ ഏങ്ങിക്കരച്ചില്‍. കരയാനുള്ള ഈ ഓര്‍മ്മകള്‍ പോലും നഷ്ടമാക്കുന്ന സ്മൃതിഭ്രംശത്തിനിരയായ അവന്‍ ഉസ്മാന്‍ സാഹിബിന്‍റെ ഈ കവിത വായിക്കുമ്പോള്‍ ഒര്‍മ്മയില്‍ തിരയുന്നു, ഇവിടെ മനോഹരമായി വരച്ചിട്ട ഈ ചിത്രങ്ങള്‍. എവിടെ, എവിടെ? സ്വപ്നത്തിനും ഓര്‍മകള്‍ക്കും ഇടയ്ക്ക് അസ്തമയത്തിന്‍റെ മഞ്ഞവെളിച്ചം വ്യാപിക്കുന്നു. കുഴഞ്ഞു മറിഞ്ഞ ഒരു puzzle പോലെ ഒന്നും നേരെ നില്‍ക്കുന്നില്ല. പല ഭാഗങ്ങളും കാണാനുമില്ല. അതിന്‍റെ പല മുഖങ്ങളും സാല്‍വദോര്‍ ദാലിയുടെ ഒരു പെയിന്റിംഗ് പോലെ surrealistic ആയി മിന്നി മറയുന്നു.

yousufpa said... Reply To This Comment

പരിഭവഭാവങ്ങൾ നിറഞ്ഞ ഈ കവിത ഇഷ്ടപ്പെട്ടു.

കാട്ടിപ്പരുത്തി said... Reply To This Comment

വായിച്ചു- കവിത നമ്മുടെ അത്ര പിടിയില്ലാത്ത കാര്യമാണു. എങ്കിലും വരികളിലൂടെ കടന്നു പോയി

സീത* said... Reply To This Comment

ഗൃഹാതുരത...പ്രാവാസിയുടെ ദുഃഖം..ഒന്നും നഷ്ടപ്പെട്ടിട്ടില്യാന്നു ആശ്വസിക്കാം..ഒരു നിശ്വാസമകലെ എല്ലാം ഉണ്ട്...

നല്ല വാക്കുകൾ...ചെറിയ തെന്നൽ പോലെ മനസ്സിനെ തഴുകി കടന്നു പോയി ഈ ചിന്തകൾ

ചന്തു നായർ said... Reply To This Comment

നന്നായി...എല്ലാഭാവുകങ്ങളൂം

ശ്രീജിത് കൊണ്ടോട്ടി. said... Reply To This Comment

ഭൂതകാലത്തെ നന്മകളെ അയവിറക്കുന്ന ഒരു പ്രവാസിയുടെ വ്യഥകള്‍ വരികളില്‍ നിഴലിക്കുന്നു. നടുക്കടലില്‍ ആയാലും, മണലാരണ്യത്തില്‍ ആയാലും പ്രവാസികള്‍ക്ക് ഓര്‍മ്മിക്കാന്‍ ഇതൊക്കെതന്നെ.. ഉസമാന്‍ ഭായ്.. കവിത ഇഷ്ടപ്പെട്ടു.. :)

the man to walk with said... Reply To This Comment

ഓര്‍മകളുടെ ആഴങ്ങളില്‍ അല്ലാതെവിടെയാണ്

ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said... Reply To This Comment

കവിത ഇഷ്ടപ്പെട്ടു... നല്ല വായന സമ്മാനിച്ചു. കൂടുതല്‍ അറിയില്ല കവിതയെ പറ്റി.. അതാ..
ആശംസകള്‍

Anonymous said... Reply To This Comment

നൊസ്റ്റാള്‍ജിയയുടെ സൗന്ദര്യം കവിതയില്‍ ഉണ്ട്.... ഇഷ്ടപ്പെട്ടു.. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said... Reply To This Comment

നല്ല പ്രാസം തോന്നുന്ന കവിത!
പക്ഷെ വളരെ സാവധാനം വായിചില്ലേല്‍ നാവുളുക്കും...അമ്മാതിരി പദങ്ങളാണ് ചേര്‍ത്തുവച്ചിരിക്കുന്നത്!
കവിത ഇഷ്ടമായി. അര്‍ത്ഥഗര്‍ഭമാണ് വരികള്‍..
('മാത്ര്‌വക്ഷസ്സിൽ'എന്നത് കൊണ്ട് ഉദേശിക്കുന്നത് 'മാതൃവക്ഷസ്സ്' എന്നാണോ?)
അഭിനന്ദനങ്ങള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said... Reply To This Comment

"കടലിനക്കരെയിരുന്നാല്‍തന്നെ
കവിത താനെ വരും!.
ഇനിയിപ്പോ എനിക്ക്
കവിത വരാതിരിക്കാന്‍
കാരണമതാകുമോ?"

മുഹമ്മദു കുട്ടിക്കാക്ക് കവിത എഴുതാന്‍ അറിയില്ലെന്ന് ആരാ പറഞ്ഞത്?
ഇത് തന്നെ നല്ലൊരു കവിതയല്ലേ....സബാഷ്‌.

നാമൂസ് said... Reply To This Comment

എനിക്ക് മുമ്പിലും ചോദ്യങ്ങള്‍ വളഞ്ഞുകുത്തി തന്നെ നില്‍ക്കുന്നു.

K@nn(())raan*خلي ولي said... Reply To This Comment

>> ആഴക്കടലിനു
നടുവിൽ നിന്ന്
ചില
വിചാരവീചികൾ..<<

ഹും. തീക്കു നടുവില്‍ നിന്നാണെങ്കില്‍ എന്നെപ്പോലുള്ള നിരക്ഷരകുക്ഷികള്‍ കത്തിക്കരിഞേനെ..!

(ഉസ്മൂ, മീന്പിടുത്താ പണി അല്ലെ.? ഹമ്പട സ്രാവേ)

Unknown said... Reply To This Comment

പ്രവാസം?

ങെ?

പ്രവാസികള്‍ക്ക് മാത്രമേ നഷ്ടങ്ങളും നൊസ്റ്റാള്‍ജിയയും ഉള്ളൂ എന്നോ?

എന്തായാലും എനിക്കതില്‍ യോജിപ്പില്ല!

നികു കേച്ചേരി said... Reply To This Comment

മണൽകാറ്റിന്റെ സ്വാന്തനമില്ലേ....
തീനിലാവിന്റെ കുളിർമയില്ലേ.....
അതൊക്കെ പോരേ!!!!

ente lokam said... Reply To This Comment

ഹ..എന്ത് രസം ഇത് സാവധാനംവായിച്ചു പോയാല്‍ മനസ്സ് നിറയും...കുളിര്‍ കാറ്റ്പോലെ..
ഇത് മനസ്സിലാകും നന്നായി..വെറും പ്രവാസംഅല്ലല്ലോ..വെള്ളപരപ്പില്‍
ആഴകടലില്‍ നിന്നുള്ള ഓര്‍മകള്‍ക്ക് തീവ്രത കൂടും..നല്ല കവിത ഇക്ക...ആശംസകള്‍..

Irshad said... Reply To This Comment

കൊള്ളാം,

എല്ലാം ഇവിടെത്തന്നെയുണ്ട്. പക്ഷേ എന്തു ചെയ്യാം, നമ്മളകലെയാണ്.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said... Reply To This Comment

എല്ലാം കൂടെയില്ലേ ..
കണ്ണോന്നടച്ചാല്‍ തിരമാലകള്‍പോലനുസ്യൂതം
കാതൊന്നു തുറന്നാല്‍ ആഴക്കടലിന്നിരമ്പല്‍പോലനര്‍ഗളം
പിന്നിട്ട വഴിത്താരകളുടെ പഞ്ചാരിമേളം ...

lekshmi. lachu said... Reply To This Comment

നൊസ്റ്റാള്‍ജിയ...

കുസുമം ആര്‍ പുന്നപ്ര said... Reply To This Comment

മനസ്സുകൊതിക്കുന്ന പ്രിയതരാനുഭവങ്ങൾ..
എവിടെയാണ്..!!
എല്ലാം എവിടെയാണ്…!!!

എനിക്കും അതാണറിയേണ്ടത്

Sidheek Thozhiyoor said... Reply To This Comment

ഈ ആഴക്കടലിനു നടുവില്‍ എന്താണ് ഭായീ പരിപാടി? കവിത വായനാസുഖമുണ്ടേ..

Junaiths said... Reply To This Comment

എല്ലാമുണ്ട്...എല്ലാമറിയുന്ന അനുഭവിക്കുന്ന മനസ്സില്‍..

Junaiths said... Reply To This Comment

എല്ലാമുണ്ട്...എല്ലാമറിയുന്ന അനുഭവിക്കുന്ന മനസ്സില്‍..

ഹാപ്പി ബാച്ചിലേഴ്സ് said... Reply To This Comment

കവിത ഇഷ്ടമായി മാഷേ

Unknown said... Reply To This Comment

നന്നായിട്ടുണ്ട്; ആശംസകള്‍!
MALAYALAM FONTS "RACHANA"
ഇന്സ്റ്റാള്‍ ചെയ്‌താല്‍, ചില്ലക്ഷരങ്ങളുടെ പ്രശ്നം മാറും, എന്നെനിക്കു തോന്നുന്നു.

ManzoorAluvila said... Reply To This Comment
This comment has been removed by the author.
ManzoorAluvila said... Reply To This Comment
This comment has been removed by the author.
ManzoorAluvila said... Reply To This Comment

കളിയോടങ്ങളും...ഈ കവി-ചൊല്ലിലെ കാല്പ്പാടുകളും മായുമ്മുൻ തീരത്തണയുക സോദരാ..കവിത നന്നായ് .

സ്നേഹപൂർവ്വം

മൻസൂർ ആലുവിള

ആസാദ്‌ said... Reply To This Comment

മനസ്സുകൊതിക്കുന്ന പ്രിയതരാനുഭവങ്ങൾ..
എവിടെയാണ്..!!
എല്ലാം എവിടെയാണ്…!!!


ഇതെല്ലാം നമ്മള്‍ മനസ്സിലിങ്ങനെ പാത്ത് വെക്കും. വളപ്പൊട്ടുകളും വര്‍ണ്ണ മിഠായി കടലാസുകളും സൂക്ഷിച്ചു വെക്കുന്ന നാദം പെണ്‍കിടാവിനെ പോലെ. അത് പ്രവാസത്തിന്റെ ഒരു സ്വഭാവമാണ്. നഷ്ടവും നേട്ടവും എല്ലായിടത്തും ഉണ്ടാവും. പക്ഷെ ജീവിതവും സ്വപ്‌നങ്ങള്‍ ഒരേ പോലെ നഷ്ടപെടുന്നത് പ്രവാസത്തിലെ ഉണ്ടാവൂ.

ഞാന്‍ പുണ്യവാളന്‍ said... Reply To This Comment

നന്നായിരിക്കുന്നു ആശംസകള്‍

Akbar said... Reply To This Comment

ആഴക്കടലിനു
നടുവിൽ നിന്ന്
ചില
വിചാരവീചികൾ..

നല്ല ചിന്തകള്‍ ഉണ്ടാവട്ടെ.
ആശംസകളോടെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

കവിത വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയവർക്കെല്ലാം ഹ്ര്‌ദയംഗമമായ നന്ദി.

ചെറുത്* said... Reply To This Comment

നാലാവര്‍ത്തി വായിക്കേണ്ടി വന്നു അക്ഷരം തെറ്റാതെയൊന്ന് ചൊല്ലാന്‍. ഹ്ഹ്ഹ്
ഇവ്ടെ ഇങ്ങനേയും ചിലരുണ്ടെന്നിപ്പഴാ അറിയുന്നത്.
നല്ലത്

ആശംസകള്‍ ഭായ്!

അനശ്വര said... Reply To This Comment

വായിച്ചു....

മ്മ്മേഏഏ.....ഞാന്‍ മലയാളത്തില്‍ എത്റ മോശമാണ്‌ ഞാന്‍ എന്ന് മനസ്സിലായി...
എത്റ വാക്കാണെന്നൊ എനിക്ക് മനസ്സിലാവാത്തത്..?!!

ഞാന്‍ പുണ്യവാളന്‍ said... Reply To This Comment

പ്രിയതരാനുഭവങ്ങൾ..എവിടെയാണ്..!! എല്ലാം എവിടെയാണ്…!!! athe avideyaanu athellaam .... sehaashamsakalode MANSOON MADHU

ചെറുത്* said... Reply To This Comment

പൂട്ടി പോയതാണാ? ഏഹ്

Stranger said... Reply To This Comment

എല്ലാം എല്ലാര്‍ക്കും നഷ്ട്ടപ്പെട്ടു തുടങ്ങി,... നല്ല കവിത

ഇലക്ട്രോണിക്സ് കേരളം said... Reply To This Comment

തലക്കെട്ടിന്റെ സാംഗത്യം പിടികിട്ടിയില്ല...

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

ശീര്ഷികത്തിന്റെ സാംഗത്യം...!! വിശദീക്കരിക്കാന്‍ ശ്രമിക്കാം.

അന്തരീക്ഷത്തില്‍ അനക്കമറ്റ് നിലകൊള്ളുന്ന ഒരു ചില്ലയും (വൃക്ഷ ശിഖരം) ഇളം തെന്നലേറ്റ് അനങ്ങിക്കൊണ്ടിരിക്കുന്ന ചില്ലയും സങ്കല്പ്പി്ച്ചു നോക്കൂ.

ആദ്യത്തേതിന്‌ ഏകാന്തബന്ധുരമായ വിഷാദഭാവം.
രണ്ടാമത്തേതിന്‌ പ്രകൃതിയില്‍ നിന്ന് പകര്ന്നു കിട്ടേണ്ട എന്തൊക്കെയോ ലഭ്യമായതിന്റെ ആമോദമനുഭവിക്കുന്ന ഉല്സാ്ഹപ്രഹര്ഷം!.

ഇഷ്ടമായതെല്ലാം അന്യമായ അവസ്ഥയില്‍ വിപ്രവാസിയായി കഴിയുന്നഒരുവന്റെ വിരസവും വിമൂകവും വിഷാദഭരിതവുമായ ജീവിതത്തെ
തെന്നലേല്ക്കാ ത്ത ചില്ലയോട്‌ ഉപമിച്ചതാണ്‌.

വന്നതിനും വായിച്ചതിനും അകം തുറന്ന അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

Abdulkader kodungallur said... Reply To This Comment

"തെന്നലേല്‍ക്കും ചില്ലതന്നലസമാമനക്കം ."
ഈ ലോപ സന്ധി കവിതയുടെ ആലങ്കാരിക ഭംഗിയുടെ മാറ്റ് കൂട്ടുമെന്ന് തോന്നുന്നു . എത്ര മനോഹരമാണീ ചിന്ത . അതിലേറെ മനോഹരം ഈ കവിത . ഭാവുകങ്ങള്‍ .

ബ്ലോഗുലാം said... Reply To This Comment

......കരുണക്കടലായ അമ്മ മനസ്സ്!!!

ജയരാജ്‌മുരുക്കുംപുഴ said... Reply To This Comment

aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane............

paarppidam said... Reply To This Comment

അമ്മ മഴക്കാറിനു കണ്‍‌നിറഞ്ഞൂ... എന്നെഴുതിയ ഒടുവില്‍ കാര്‍മേഘങ്ങള്‍ക്കപ്പുറത്തെങ്ങോ മറഞ്ഞു പോയ പുത്തനെ ഓര്‍ത്തു പോയി..
നനായിരിക്കുന്നു..

Anonymous said... Reply To This Comment

നല്ല കവിത..ചേട്ടാ നമ്മളും ഇവിടെ അബുദാബിയില്‍ ആണ്....

abdul rasheed said... Reply To This Comment

nalla kavitha

ഫൈസല്‍ ബാബു said... Reply To This Comment

തെന്നലേൽക്കാത്ത ചില്ല
------------------
ആ തലക്കെട്ട് തന്നെ ഒരു മനോഹരമായ ഭാവന . ശെരിക്കും അങ്ങിനെയൊരു ചില്ലയുണ്ടാവുമോ ??

വേണുഗോപാല്‍ said... Reply To This Comment

അതെ .. ഇന്നത്തെ ചില്ലയെ തെന്നല്‍ മറന്നിരിക്കുന്നു.

അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍.

ബ്ലോഗ്ഗിലെ മിക്ക കവിതകളും ഇഷ്ട്ടായി

ശിഹാബ് മദാരി said... Reply To This Comment

വായനാസുഖമുള്ള കവിത - നന്നായി

ഫൈസല്‍ ബാബു said... Reply To This Comment

നല്ല വരികള്‍ !! പുതുതായി ഒന്നും കാണുന്നില്ലല്ലോ ? എന്ത് പറ്റി ?

Shahida Abdul Jaleel said... Reply To This Comment

ഇന്നത്തെ ചില്ലയെ തെന്നല്‍മറന്നിരിക്കുന്നു.

Manoj vengola said... Reply To This Comment

ഇതൊരു കിനാവ് പാടം തന്നെ...