ഞാനും നീയും

നിന്റെ പാട്ടിന്റെ ഈണം
എന്റെ വേദനകള്‍ക്ക്‌
ശമനൌഷധമാകട്ടെ......

പുഞ്ചിരിയുടെ ചൈതന്യം
ജാഡ്യത്തെയകറ്റുന്ന
മന്ദാനിലനാകട്ടെ........

തലോടലിലെ കനിവില്‍
മനസ്സിലെ ഊഷരത
ഉര്‍വ്വരമാകട്ടെ.....

ആശ്ളേഷത്തിലെ ഊര്‍ജ്ജം
ആത്മദാഹത്തിന്‌
വര്‍ഷര്‍ത്തുവാകട്ടെ....

വേദനയിലെ ആര്‍ജ്ജവം
അരക്ഷിതത്വത്തിന്‌
അറുതിനല്‍കട്ടെ....

ആഹ്ളാദത്തിലെ അംഗീകാരം
ആത്മാഭിമാനത്തിന്‌
തൊങ്ങലണിയിക്കട്ടെ.....

നഷ്ടബോധത്തിന്റെ കണ്ണീര്‍
അസ്തിത്വത്തിന്‌
പ്രസക്തി നല്‍കട്ടെ......

പരിഭവത്തിലെ കനല്‍കാന്തി
ഗമനപഥങ്ങളില്‍
നേര്‍വഴി തെളിയിക്കട്ടെ........

.............................
Continue Reading