നിര്‍വസന നിനവുകള്‍


സുവര്‍ണ്ണഗാത്രികളാം
സുമോഹനാംഗികളേ
സുഗന്ധമേകിടുക
വസന്തവേദിയിതില്‍....

വിലോലസുന്ദരരാം
സുഹാസകന്യകളേ
വിരുന്നൊരുക്കിടുക
വികാരമദിരയുമായ്‌....

വിലാസമോഹനമീ
മദാന്ധവേളകളില്‍
ലസിച്ചു പാടിടുക
സുവശ്യഗീതകങ്ങള്‍ ....

ഇനിക്കും രാഗരസം
തുടിക്കുമധരപുടം
വിടര്‍ത്തി വന്നണയൂ
തുടുത്ത അഴകുകളേ.....

വിടര്‍ന്ന സൂനമധു
നുകരും ഭ്രമര സമം
നിറഞ്ഞ ദാഹവുമായ്‌
നുകരുക അധരസുധ.....

തുടിക്കും ധമനികളില്‍
പടര്‍ന്ന അഗ്നിയുമായ്‌
തഴുകിയുണര്‍ത്തിടുക
ജ്വലിക്കും കാമനയെ.....

നിതാന്തചഞ്ചലരായ്‌
നര്‍ത്തനമാടുകയീ
കവിഞ്ഞ നിര്‍വൃതിയെ
കൊതിക്കുമുടലുകളില്‍....

മദനസുഗന്ധമെഴും
മൃണാള മൃദുലതയാല്‍
പകരുക മധുരിതമാം
പുളകത്തേന്‍കണങ്ങള്‍ ....

പ്രസന്നസുരഭിലമാം
പൂന്തളിരുടലുകളാല്‍
പുണരുക തരളിതരായ്‌
പ്രമോദമുണരുകയായ്‌......

-------------------------------------

31 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

കിനാവുപാടത്ത്‌നിന്ന്‌ ഒരു വിതയും വിളവെടുപ്പും.

യൌവ്വനതീക്ഷ്ണമായ ഇന്നലെകളില്‍ നിന്ന്‌ ഒരു വിദൂര പിന്‍വിളി........

old malayalam songs said... Reply To This Comment

മനോഹരമായിരിക്കുന്നു ഈ കിനാവുപ്പാടം ....

ആശംസകള്‍ ...

SAJAN S said... Reply To This Comment

nice :)

Irshad said... Reply To This Comment

മനോഹരമായ കവിത. ഒരു സംഗീതവും താളവും കവിതയില്‍ തന്നെയുണ്ട്. ഒപ്പം പദസമ്പുഷ്ടവും.

ഒരുപാടിഷ്ടമായി...

ശ്രീ said... Reply To This Comment

മനോഹരം, മാഷേ.

[കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ...]

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment
This comment has been removed by the author.
ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

> നിശാഗന്ധി

പ്രഥമസന്ദര്‍ശനത്തിനും വായനക്കും കമന്റിനും നന്ദി.

> സാജന്‍ സദാശിവന്‍

വളരെ സന്തോഷം ഈ ബ്ളോഗില്‍ ആദ്യമായെത്തിയതില്‍

> പഥികന്‍

വന്നതിലും വായിച്ചതിലും സന്തോഷം. സംഗീതവും താളവും കവിതയില്‍ തന്നെ നിലീനമാണെന്ന വാക്കുകള്‍ പ്രചോദനാത്മകമാണ്‌.
ഇനിയും വരുമല്ലോ.

> ശ്രീ

നല്ല വാക്കിനു നൂറു നന്ദി.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

ഞാന്‍ വായിച്ചു നോക്കി,എനിക്കുണ്ടോ ഇതൊക്കെ മനസ്സിലാവുന്നു!.ആശംസകള്‍ നേരുന്നു.

KODAMPALLY said... Reply To This Comment

fantastic .....thudaruka ee thoolikayil ninnum bhashakku iniyum mahatharamaaya srishtikal labhikkatte....sorry for manglish..malayalam typing ariyilla

ഗീത said... Reply To This Comment

വര്‍ണ്ണഗാത്രികളായ പൂവും പൂമ്പാറ്റയും സുന്ദരം. അതിലേറെ വശ്യസുന്ദരം ഈ കവിതയും.

ബഷീർ said... Reply To This Comment

ആസ്വദിച്ചു..
നന്നായിരിക്കുന്നു..

yousufpa said... Reply To This Comment

ഇനിയ്ക്കും നിര്‍വസന നിനവുകള്‍ക്ക് ചടുല വികാരത്തിന്‍റെ താളം.

mumsy-മുംസി said... Reply To This Comment

ലാസ്യം....മനോഹരം..,
ഭ്രമരം..അതിന്റെ മൂളിച്ച,
കവിതയ്ക്ക് നല്ല താളവും ...നന്ദി

പട്ടേപ്പാടം റാംജി said... Reply To This Comment

കവിതയിലെ മനോഹാരിത പോലെ തന്നെ വരികളിലുള്ള അടുക്കും ചിട്ടയും ബ്ലോഗിന്റെ സൌന്ദര്യം പോലെ ഭംഗിയായി.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

വിശന്നുതേനുണ്ണാനോടിയണഞ്ഞുവോ
വശറിപോലുള്ളവർണ്ണച്ചിറകുവീശിയിവ
വന്നണിഞ്ഞാമലരിൽനിന്നുമ്പൂന്തേനുണ്ടൂ

abdul rasheed said... Reply To This Comment

കിനാവിലെ പൂമാരൻ

താങ്കൾ‌ കുറെക്കാലം മുമ്പ് റിഗ്ഗിലിരുന്ന് കിനാവിലെപൂമാരെനെന്ന മാപ്പിളപ്പാട്ട് കേൾപ്പിച്ചതാണു കിനാവുപാടം എന്ന ഈ പുതിയ പംക്തി കണ്ടപ്പോൾ ഓർമ്മ വന്നത് താങ്കളുടെ മധുരമായ ആലാപനത്തിൽ മുഴുകി അലയടിച്ചുകൊണ്ടിരുന്ന തിരമാലകളെ നോക്കി എത്ര നേരം ഇരുന്നു എന്നോർമ്മയില്ല. പിന്നീട് ഷാർജയിലെ കേസറ്റ് കടകളിൽ കയറിയിറങ്ങി പീർ മുഹമ്മദിന്റെ ആ കേസറ്റ് സംഘടിപ്പിച്ചു നാട്ടിലെത്തിയ എനിക്കു നിരാശപ്പെടേണ്ടിവന്നു. താങ്കൾ അന്നു ആപാട്ടിന്നു നൽകിയ കിനാവിന്റെ കസവുതട്ടം പീർ മുഹമ്മദിന്റെ പാട്ടിലില്ലായിരുന്നു. ഒരുതരം ഉമിക്കരി ചവച്ചിറക്കുന്നപോലെ...

താങ്കളുടെ കിനാവുപാടത്തിൽ വിരിഞ്ഞു നിൽക്കുന്ന “നിർവസന നിനവുകൾ” എന്ന പുതിയ കവിത വായിച്ചു. വർണ്ണശബളമായ പുഷ്പ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന കിനാവുപാടം മനോഹരമായിരിക്കുന്നു. പക്ഷെ അടുത്തു ചെന്നപ്പൊഴാണു വിരിഞ്ഞു നിൽക്കുന്നതു വർണ്ണക്കടലാസുപൂക്കളാണെന്നു അറിയുന്നത്. പൂക്കൾ അതീവമനോഹരം - പക്ഷെ അതിന്നു സൌരഭ്യവും നൈസർഗ്ഗിക ഭംഗിയും ഇല്ലാതെപോയി. സുന്ദരമായ പദാവലികൾ കോർത്തിണക്കിയ ഒരു കല്ലുമാലപോലെ. താങ്കൾ കിനാവിലെ പൂമാരനെ പുതപ്പിച്ച കസവിന്റെ പട്ടുതട്ടം എനിക്കു കാണാൻ കഴിഞ്ഞില്ല.

ഞാനെന്നും ലാളിത്ത്യത്തിന്റെ ആരാധകനാണു - വയലാറിന്റെ “സംഗമം സംഗമം” എന്ന വരികളെക്കാൾ എനിക്കിഷ്ട്ടം ഭാസ്കരൻ മാഷിന്റെ “താമസമെന്തേ വരുവാൻ” എന്ന ഈരടികളാണു. അതു കൊണ്ടാവും കടിച്ചാൽ പൊട്ടാത്ത “നിർവസന നിനവുകൾ” എന്റെ മനസ്സിൽ പതിയാതെ പോയത്.

“പുതുമാരൻ തന്നത് പണമല്ല മുത്തല്ല
കനകക്കിനാവിന്റെ കരിമ്പിന്തോട്ടം”

താങ്കൾ ഞങ്ങൾക്ക് നൽകിയത് കിനാവിന്റെ കരിമ്പിൻ തോട്ടം തന്നെയാണു. ഇനിയും മധുരമുള്ള കരിമ്പിൻ തണ്ടുകൾ കിനാവുപാടത്തിൽ വിളഞ്ഞു നിൽക്കുന്നതു കാണാൻ മോഹം....

റഷീദ് നമ്പുന്നിലത്ത് - San Jose U.S.A

Anonymous said... Reply To This Comment

കിനാവുപാടത്ത്‌നിന്ന്‌ ഒരു വിതയും വിളവെടുപ്പും.

യൌവ്വനതീക്ഷ്ണമായ ഇന്നലെകളില്‍ നിന്ന്‌ ഒരു വിദൂര പിന്‍വിളി .... മനോഹരം

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

> മുഹമ്മദ്കുട്ടിക്കാ,

കവിത വായിച്ചാല്‍ ഒന്നും മനസ്സിലാവില്ലെന്ന് കള്ളം പറയണ്ട.
ഞാന്‍ വിശ്വസിക്കില്ല. കമന്റിയതിനു നന്ദി.

> രാജീവ്‌ കോടമ്പള്ളി
പ്രോല്‍സാഹജനകമായ നല്ലവാക്കുകള്‍ക്ക് നമോവാകം. ആ വാക്കുകള്‍ ഒരംഗീകാരമായി കാണുന്നു.

> ഗീത.
കവിതയെ വശ്യസുന്ദരം എന്നുവിശേഷിപ്പിച്ചുവല്ലോ. നന്ദിയുണ്ട്‌

> ബഷീര്‍ വെള്ളറക്കാട്‌.
വന്നതിനും വായനക്കും കമന്റിനും നന്ദി.

> യൂസഫ്പ
കവിതയിലെ ഭാവം താങ്കളിലേയ്ക്ക് പകരുന്നതില്‍ വിജയിച്ചു എന്നറിയുമ്പോള്‍ സംതൃപ്തിയുണ്ട് . സന്തോഷവും.

> മുംസി
കവിതയിലെ താളവും ലാസ്യവും ഭ്രമരത്തിന്റെ മൂളിച്ചയും ഇഷ്ടമായെന്നറിയുന്നതില്‍ ആഹ്ളാദമുണ്ട്. നന്ദി.

> പട്ടേപാടം രാംജി.
നല്ലവാക്കുകള്‍ക്ക് നൂറു നന്ദി. ഇനിയും വരുമല്ലോ.

> ബിലാത്തിപട്ടണം
താങ്കളുടെ മറുകവിതയും മനോഹരം
കമന്റിനു നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

> അബ്ദുല്‍ റഷീദ്‌,

അങ്ങകലെ കേരളത്തിലെ എന്റെ സ്വന്തം ഗ്രാമത്തിലിരുന്ന്‌ ഞാന്‍ ബ്ളോഗില്‍ പോസ്റ്റ് ചെയ്ത കവിത യു.എസ്‌.എ-യിലെ സാന്‍ജോസിലിരുന്ന് താങ്കള്‍ വായിക്കുന്നു.....
കവിതാസ്വാദനത്തിനൊപ്പം, വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മളൊന്നിച്ച് കഴിച്ചുകൂട്ടിയ ഓഫ്ഷോര്‍ റിഗ്ഗിലെ ദിനരാത്രങ്ങളെ താങ്കള്‍ അയവിറക്കുന്നു....
അതിനെക്കുറിച്ച് താങ്കള്‍ ബ്ളോഗിലെഴുതിയ മറുകുറിപ്പ് ഇപ്പോള്‍ മറ്റൊരു റിഗ്ഗിലിരുന്ന് ഞാന്‍ വായിക്കുന്നു.......
മനസ്സില്‍ ഗൃഹാതുരസ്മരണകളുടെ വേലിയേറ്റമുണരുന്നതിനൊപ്പം ജീവിതത്തിന്റെ അപ്രവചനീയമായ ഗതിവിഗതികളെക്കുറിച്ചോര്‍ത്ത് ഞാന്‍ അമ്പരക്കുകയും ചെയ്യുന്നു.

ഞാനിടക്ക് മൂളാറുണ്ടായിരുന്ന കിനാവിലെ പൂമാരന്‍ എന്ന പാട്ട്.........
താങ്കളുടെ കുറിപ്പ് വായിച്ചിട്ട് ഞാനതൊരിക്കല്‍ കൂടി പാടിനോക്കി....
ഇല്ല... ശ്രുതി പിഴക്കുന്നു.......
കിനാവിലെ പൂമാരനു വയസ്സായിരിക്കുന്നു......
അയാളുടെ പട്ടുറുമാല്‍ പിഞ്ഞിപ്പോയിരിക്കുന്നു.......
അത്തറിന്റെ മനംകവരുന്ന മണം വറ്റിപ്പോയിരിക്കുന്നു.........
ഉദാരമായി തന്നതെല്ലാം കാലം തിരിച്ചെടുക്കുകയാണ്‌ റഷീദ്‌....!!

ഭാസ്ക്കരന്‍ മാസ്റ്റര്‍ എഴുതുന്ന ലളിതസുന്ദരമായ വരികളുടെ സൌന്ദര്യം............ ആസ്വാദനത്തിന്റെ തലത്തില്‍ അതെന്റെയും ലഹരി തന്നെയാണ്‌.
മലയാള കവിതാ/ഗാന മണ്ഡലത്തില്‍ വയലാറും ഭാസ്ക്കരന്‍ മാഷും മറ്റും ചൊരിയുന്ന നിറനിലാവില്‍ കുളിച്ചു വ്യാമുഗ്ദ്ധനായി നില്‍ക്കുന്ന വെറുമൊരാസ്വാദകന്‍ ഞാന്‍ .
സുഗന്ധം പരത്തുന്നു പാരിജാതപ്പൂക്കളും കയ്യിലേന്തി അവര്‍ നില്‍ക്കുന്ന സാഹിത്യരാജാങ്കണത്തിന്റെ വളരെ ദൂരെ, കൈക്കുടന്നയില്‍ നിര്‍ഗന്ധമായ കടലാസുപൂക്കളുമായി ഞാന്‍ നില്‍ക്കുന്നു...
ഭാസ്ക്കരന്‍മാഷിന്റെ വാക്കു തന്നെ കടമെടുത്ത് പറയട്ടെ,
".....ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍........"
എന്റെ എളിയ ശ്രമങ്ങളില്‍ താങ്കള്‍ അത്ര വലിയതൊന്നും തിരയരുത്.........

ബ്ളോഗില്‍ വന്നതിനും വായനക്കും കമന്റ് ഇട്ടതിനും ഗതകാലസ്മരണകളിലേയ്ക്ക് എന്നെ കൊണ്ടുപോയതിനും ഞാന്‍ നന്ദി അറിയിക്കുന്നു.......

താങ്കളെ ഇനി എന്നു കാണും...!!

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

> പാലക്കുഴി,

വായനക്കും നല്ല വാക്കിനും നന്ദി.

ഒഴാക്കന്‍. said... Reply To This Comment

മനോഹരമായ കിനാവുപ്പാടം

വീകെ said... Reply To This Comment

കിനാവു പാടം മനോഹരമായിരിക്കുന്നു മാഷെ...
ഗീതേച്ചി പറഞ്ഞത് കടമെടുത്തു പറഞ്ഞാൽ..’വശ്യസുന്ദരം’

ആശംസകൾ...

Aarsha Abhilash said... Reply To This Comment

kinaavupaadam naanyi... manoharam. ente puthya kavithakal nokkumallo...

Jishad Cronic said... Reply To This Comment

നന്നായി...

നിയ ജിഷാദ് said... Reply To This Comment

പോസ്റ്റ്‌.. നന്നായി..

Abdulkader kodungallur said... Reply To This Comment

അസുലഭ ലാസ്യ ഭാവങ്ങള്‍ അതിമധുരത്തേന്‍കണങ്ങളാല്‍ ഹര്‍ഷ പുളകിത വര്‍ഷമായ് പെയ്തിറങ്ങിയപ്പോള്‍ കവിതാസ്വാദക നായ ഈയുള്ളവന്‍
ദ്വാരകാ പുരിയിലെ കണ്ണനായും വരികളോരോന്നും വികാരതരളിതരായ ഗോപികമാരായും നടനമാടുന്ന ഉന്മാദ മുഹൂര്‍ത്തം സംജാതമായപ്പോള്‍ വിജയസോപാനത്തിലെത്തിയത് പള്ളിക്കരയില്‍ എന്ന കവിയാണ്‌. ആസ്വാദക ഹൃദയങ്ങളെ തന്റെ ഉള്ളം കയ്യിലിട്ടു അമ്മാനമാടുന്ന കാവ്യമാന്ത്രികതയെ ഞാന്‍ ഹൃദയ പൂര്‍വ്വം നമിക്കുന്നു.
ഒപ്പം എന്‍റെ അജ്ഞതയില്‍ നിന്നും ഉടലെടുത്ത ചില കുഞ്ഞു സംശയങ്ങളും
"തുടിക്കു"ക എന്ന പദം മൂന്നു സ്ഥലത്ത് പ്രയോഗിച്ചിരിക്കുന്നു
തുടുത്ത അഴകുകളേ..... അവിടെ അസാംഗത്യം അനുഭവപ്പെടുന്നു.
നുകരുക അധരസുധ..... ഇവിടെയും .ഒന്നുകൂടി മനസ്സിരുത്തിയാല്‍ ഈ വരികള്‍ക്ക് കൂടുതല്‍ കാവ്യ ഭംഗി നല്‍കാം . ആശംസകള്‍ .

lekshmi. lachu said... Reply To This Comment

ഒരു സംഗീതവും താളവും കവിതയില്‍ തന്നെയുണ്ട്.മനോഹരം, മാഷേ.

lekshmi. lachu said... Reply To This Comment

പുതുവത്സരാശംസകള്‍.

Akbar said... Reply To This Comment

മദനസുഗന്ധമെഴും
മൃണാള മൃദുലതയാല്‍
പകരുക മധുരിതമാം
പുളകത്തേന്‍കണങ്ങള്‍ ....
-----------------------
കിനാവിലെ പൂമാരനു വയസ്സായിരിക്കുന്നു......
അയാളുടെ പട്ടുറുമാല്‍ പിഞ്ഞിപ്പോയിരിക്കുന്നു.......
അത്തറിന്റെ മനംകവരുന്ന മണം വറ്റിപ്പോയിരിക്കുന്നു.........
------------------------

പോസ്റ്റിലും കമന്റില്മുള്ള കവിതകള്‍ വായിച്ചു. കവിത ഏറെ ഇഷ്ടമായി.

ഞാന്‍ പുണ്യവാളന്‍ said... Reply To This Comment

ഹായി സുന്ദരന്‍ സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു

Unknown said... Reply To This Comment

വളരെ നന്നായി കിനാവ്‌ പടം
ആശംസകള്‍

ഇവിടെ എന്നെ വായിക്കുക
http://admadalangal.blogspot.com/