ഒരുത്തിക്ക്ഒരുത്തനോട് പ്രണയം.
അയാള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം, പ്രതീക്ഷ.
വിവാഹത്തിലേയ്ക്കെത്താനൊന്നുംകാത്തിരിക്കാതെ സ്വന്തം ഭവനത്തില്‍ തന്നെസൌകര്യമൊരുക്കിക്കൊടുത്ത് അവന് വഴങ്ങിക്കൊടുക്കാന്‍ അവള് സന്നദ്ധ!
ശാരീരികാസ്വാദനംആവര്ത്തിച്ചുകൊണ്ടിരിക്കെ ഇയാള്‍ മുങ്ങുമോ എന്നവള്ക്കൊരാശങ്ക.
ഇര വലയില്‍നിന്ന് രക്ഷപ്പെടാതിരിക്കാന്‍ അവള് കണ്ടെത്തിയ കുറുക്കുവഴി അവന്റെതന്തയെക്കൂടി തന്നിലേയ്ക്കാകര്ഷിക്കുക എന്നതാണ്!!
തന്തയെ സ്വന്തം താമസസ്ഥലത്ത് വരുത്തിതന്നെ "കയറിപ്പിടിക്കാന്‍" അവള് തന്നെ സൌകര്യമൊരുക്കിക്കൊടുക്കുന്നു!
"കയറിപ്പിടി" ഒരിക്കല്‍കൂടി ആവര്ത്തിക്കാനുള്ളസൌജന്യവും "വിശാലമനസ്ക്ക"യായ അവള് അനുവദിക്കുന്നുണ്ട് കേട്ടോ!!
തന്തയ്ക്ക് സ്വശരീരം സമര്‍പ്പിക്കുന്നതിന് അവള്‍ക്ക് തിരികെലഭിക്കേണ്ട പ്രതിഫലം മകനെക്കൊണ്ട് അവളെകെട്ടിക്കുക എന്ന "നിസ്സാര" സംഗതിമാത്രമാണ്!!
തന്തയും മകനും വലപൊളിച്ച് ചാടിപ്പോകുന്നഅപകടം ഒഴിവാക്കാനും അവളുടെ "നിഷ്ക്കളങ്ക" ബുദ്ധിയില്‍ മാര്‍ഗ്ഗങ്ങളുണ്ട്.
മുന്‍കൂട്ടി മുറിയില്‍ ഘടിപ്പിച്ചഒളിക്കേമറയില് ഇരുവരും തന്നോട് ബന്ധപ്പെടുന്നത്പകര്ത്തി കയ്യില്‍ വെയ്ക്കുക, വേണ്ടിവരുമ്പോള്‍ ബ്ലാക്ക്മെയിലിങ്ങിന് അതുപയോഗിക്കുക എന്ന "പരമപവിത്രമായ" രീതിയാണത്!!
ഒളികേമറയില് പതിയുന്നത് രതിയിലെ പങ്കാളികളുടേത് മാത്രമല്ല, സ്വന്തം നഗ്നത കൂടിയാണ് എന്നതുംഅതാണ് നാളെ പരസ്യപ്പെടാനിരിക്കുന്നത് എന്നതുമൊന്നും "ഭാവശുദ്ധിയുടെ പ്രതീകമായ" അവള്‍ക്ക് പ്രശ്നമേയല്ല!!
"തന്തയുംമകനും കാലുമാറിയിരിക്കുന്നു, താന്‍ പീഡിതയായിരിക്കുന്നു" എന്ന് അലമുറയിട്ട് കയ്യിലുള്ള സി.ഡി-യുമായി അവള് പോലീസധികാരികളെസമീപിച്ചുകഴിഞ്ഞു.
എല്ലാ പതിവു വ്യാപാരങ്ങളും മാറ്റിവെച്ച്കേരളം മുഴുവന്‍ അത് ചര്‍ച്ചിക്കാന്‍ അങ്ങോട്ട് തിരിഞ്ഞു കഴിഞ്ഞു.
ഘോരഘോരം ചര്ച്ചിക്കലുംചെളിവാരിയെറിയലും തുടങ്ങിക്കഴിഞ്ഞു.
പിതാവിന്റെപ്രേരണയില് മകന് അവളെ കെട്ടിയിരുന്നെങ്കില്‍ ആ "ദാമ്പത്യം" എത്തരത്തിലുള്ളതായിരിക്കുമെന്ന് ഇത്തരുണത്തില്‍ ഓര്‍ത്തുനോക്കാവുന്നതാണ്.
മകന് ഒഴിഞ്ഞുകൊടുക്കുന്നതും കാത്ത് അച്ഛനും, അച്ഛന്റെആസ്വാദനം അവസാനിക്കുന്നതും കാത്ത് മകനും മണിയറയ്ക്ക് മുന്നില്‍ ഊഴം കാത്തുനില്ക്കുന്ന"മധുരമനോഹരദാമ്പത്യം"!!!
ഇത്തരം വിലക്ഷണദാമ്പത്യത്തിനു വിസമ്മതം ഇല്ലാത്ത ഒരുത്തിതാന് സ്വപ്നം കണ്ട സൌഭാഗ്യങ്ങളുടെആകാശകുസുമം അപ്രാപ്യമായെന്ന് മനസ്സിലായപ്പോള്‍ തുറന്നുവിട്ട കക്കൂസ് മാലിന്യം ചാനലുകളിലുംപത്രത്താളുകളിലും ഒഴുകിപ്പരക്കുകയാണിപ്പോള്...
ഈ ദുര്‍ഗന്ധത്തില്‍ മൂക്കുംപൊത്തി നില്‍ക്കേണ്ടിവരുന്ന മലയാളിയുടെഗതികേട് ദയനീയം തന്നെയാണ്...
മൈക്രോസ്കോപ്പ് വെച്ചു നോക്കിയാല്‍ പോലും ദൃഷ്ടിയില് പെടാനിടയില്ലാത്തഅത്രയും അണുഅളവ് മാത്രമാണ് ഇക്കഥയിലെപീഡനാംശം.
ഇത്തരക്കാര്‍ പൊതുജനങ്ങളുടേയോ ചാനലുകളുടേയോ പത്രങ്ങളുടേയോ ശ്രദ്ധയോ സഹതാപമോ അര്‍ഹിക്കുന്നുണ്ടോ?
ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ സാദാകേസെടുത്ത് മുറപോലെ അന്യേഷണം നടത്തികേസിനെ അതിന്റെ സ്വാഭാവിക ഗതിക്ക്വിടേണ്ട വിധം അഗണ്യമാണിത്.
ഇടതും വലതും നടുവും ഒക്കെഇതിന്റെ പിന്നാലെ കൂടുന്നതും സംസ്ഥാനഭരണത്തെപ്പോലുംവിറങ്ങലിപ്പിക്കുന്ന വിധത്തില്‍ ഇതിനൊക്കെ അനര്ഹപ്രാധാന്യം കൊടുക്കുന്നതും ഇതിനൊക്കെയിടയില്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പാര്ശ്വവല്കൃതമായിത്തീരുന്നതുംവല്ലാത്ത ദുര്യോഗം തന്നെയാണ്.
ചോര്‍ന്നൊലിക്കുന്ന കൂരയില്‍ പനിയില്‍ വിറച്ചും, വിലവര്‍ദ്ധനവിന്റെ ഇടിത്തീയില്‍ തപിച്ചുംകഴിയുന്ന സാധാരണക്കാരന്റെ യഥാര്‍ത്ഥ പ്രശങ്ങളെ ഇത്തരംഅശ്ലീലങ്ങള് വിഴുങ്ങിക്കളയാന്‍ അനുവദിക്കുന്നതിലപ്പുറം അന്യായമെന്താണ്....
ഇത്തരം പിതാക്കന്മാരുടേയും പുത്രന്മാരുടേയും "കന്യകാ"രത്നങ്ങളുടേയും തെമ്മാടിത്തത്തിന് പിഴമൂളേണ്ടത് കേരളീയസമൂഹമാണോ?