ദൈവം വിവിധരൂപത്തിലും പ്രകൃതത്തിലും ജീവജാലങ്ങളെ സൃഷ്ടിച്ചു. ഒരേ ജനുസ്സില്‍ പെട്ട ജീവികളില്‍ തന്നെ അവയിലെ തരഭേദങ്ങളെ സൃഷ്ടിച്ചു. മനുഷ്യവര്‍ഗ്ഗത്തില്‍ അവരുടെ രൂപത്തിലും പ്രകൃതത്തിലുമെന്ന പോലെ സ്വഭാവരീതികളിലും വിശ്വാസപ്രമാണങ്ങളിലും ഈ വൈവിദ്ധ്യം സന്നിഹിതം. വൈവിദ്ധ്യം തന്നെയാണ് ലോകത്തെ മനോഹരമാക്കുന്നതും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും പരസ്പരം സഹിഷ്ണുത പുലര്‍ത്തുകയും ചെയ്ത് ലോകത്തിന്റെ മനോഹാരിതയും ആവാസയോഗ്യതയും നിലനിര്‍ത്തുക എന്നതാണ് മാനവധര്‍മ്മം എന്ന് വിശ്വസിക്കുന്നു.