സായൂജ്യം

വര്‍ഷപാതമായ്‌ ഞാന്‍
പെയ്തിറങ്ങാം .......

നിന്റെ

കണ്ണീരിന്റെ
ഉപ്പിലേക്ക്‌
ദുഃഖത്തിന്റെ
ചതുപ്പിലേക്ക്

ആശങ്കയുടെ
നിഴലുകളിലേക്ക്‌
ഭയത്തിന്റെ
നിലവറകളിലേക്ക്‌

നിരാസത്തിന്റെ

ശൂന്യതയിലേക്ക്‌
വിഷാദത്തിന്റെ
ദൈന്യതയിലേക്ക്‌

പരിഭവത്തിന്റെ

അമാവാസിയിലേക്ക്
പ്രതിരോധത്തിന്റെ
കവചങ്ങളിലേക്ക്‌

മൌനത്തിന്റെ

കയങ്ങളിലേക്ക്‌
സംയമനത്തിന്റെ
വിശുദ്ധിയിലേക്ക്‌

വ്രതങ്ങളുടെ

മുള്‍മുനയിലേക്ക്‌
ജാഗ്രതയുടെ
വാള്‍ത്തലയിലേക്ക്‌

ചിന്തകളുടെ

വെളിമുഖത്തേക്ക്‌
പ്രതീക്ഷകളുടെ
പ്രതലങ്ങളിലേക്ക്‌

ആശയുടെ

ആഴിയിലേക്ക്‌
വിശ്വാസങ്ങളുടെ
അദ്രിയിലേക്ക്‌

മമതയുടെ

മാധുര്യത്തിലേക്ക്‌
സൌഭാഗ്യത്തിന്റെ
ശോഭകളിലേക്ക്‌

നിലാവായ്‌ ഞാന്‍
വീണലിയാം ........

നിന്റെ

മോഹങ്ങളുടെ പൂവനിയിലേക്ക്                                                                                                        
ന്ദസ്മിതത്തിന്റെ
തിളക്കത്തിലേക്ക്‌

മൊഴികളുടെ

കുളിരിലേക്ക്‌
മിഴികളുടെ
ക്ഷണത്തിലേക്ക്‌

സൌന്ദര്യത്തിന്റെ

സമ്മോഹനയിലേക്ക്
സാമീപ്യത്തിന്റെ
ലഹരിയിലേക്ക്‌

തനുവിന്റെ

സ്നിഗ്ദ്ധതയിലേക്ക്‌
അനുഭൂതിയുടെ
പുഷ്പങ്ങളിലേക്ക്‌

ദാഹത്തിന്റെ

അഗ്നിയിലേക്ക്‌
രഹസ്യങ്ങളുടെ
മധുവനിയിലേക്ക്‌

സ്പര്‍ശത്തിന്റെ

കനിവിലേക്ക്‌
നിശ്വാസത്തിന്റെ
ഊഷ്മളതയിലേക്ക്‌

ലാസ്യത്തിന്റെ
പൂമെത്തയിലേക്ക്‌
ഹര്‍ഷത്തിന്റെ

പൂഞ്ചിറകിലേക്ക്‌

കിനാവുകളുടെ
വര്‍ണ്ണരാജിയിലേക്ക്‌
വികാരങ്ങളുടെ
ടാകത്തിലേക്ക്‌

അഴകിന്റെ

പൊരുളുകളിലേക്ക്‌
ആവേശത്തിന്റെ
അലമാലകളിലേക്ക്‌

ആനന്ദത്തിന്റെ

ഉല്‍സവങ്ങളിലേക്ക്‌
അഭിനിവേശത്തിന്റെ
ഉന്മാദത്തിലേക്ക്‌

നിര്‍വൃതിയുടെ

മധുകണങ്ങളിലേക്ക്‌
സംതൃപ്തിയുടെ

പുലരികളിലേക്ക്‌.....

20 comments:

പള്ളിക്കരയില്‍ said... Reply To This Comment

ഇന്നെന്റെ വിവാഹത്തിന്റെ
ഇരുപത്തിയെട്ടാം വാര്‍ഷിക ദിനം.

യൂസുഫ്പ said... Reply To This Comment

ജീവിതാര്‍പ്പണത്തിന്‍റെ വര്‍ഷപാതം അതീവ ഹൃദ്യം . ഇഷ്ടപ്പെട്ടു.

ഇനിയും സന്തോഷത്തിന്‍റേയും സമാധാനത്തിന്‍റേയും വര്‍ണ്ണ കണങ്ങള്‍ ജീവിതത്തില്‍ ഉടനീളം പ്രതിഫലിക്കട്ടെ എന്നാശംസിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍ .

പള്ളിക്കരയില്‍ said... Reply To This Comment

ഹൃദ്യമായ ആശംസയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി യൂസഫ്പ.

ജെ പി വെട്ടിയാട്ടില്‍ said... Reply To This Comment

"മൌനത്തിന്റെ കയങ്ങളിലേക്ക്‌
സംയമനത്തിന്റെ വിശുദ്ധിയിലേക്ക്‌

വ്രതങ്ങളുടെ മുള്‍മുനയിലേക്ക്‌
ജാഗ്രതയുടെ വാള്‍ത്തലയിലേക്ക്‌

ചിന്തകളുടെ വെളിമുഖത്തേക്ക്‌
പ്രതീക്ഷകളുടെ പ്രതലങ്ങളിലേക്ക്‌"

നന്നായിട്ടുണ്ട് കവിത നാട്ടുകാരാ.
ഈ അവസരത്തില്‍ വിവാഹ വാര്‍ഷികദിനാശംസകളും നേരുന്നു.

സ്നേഹത്തോടെ
ജെ പി എന്ന ഉണ്ണി

Sureshkumar Punjhayil said... Reply To This Comment

നിലാവായ്‌ ഞാന്‍ വീണലിയാം ........
Theerchayayum...!

Manoharam, ashamsakal...!!!

പാലക്കുഴി said... Reply To This Comment

വാക്കുകളുടെ വര്ഷം പെയ്തിറങിയ പോലെ........
മനോഹരം ......ആശം സകള്‍

Anonymous said... Reply To This Comment

വാക്കുകളുടെ വര്‍ണ്ണമഴ അതിമനോഹരം...

പള്ളിക്കരയില്‍ said... Reply To This Comment

This comment has been removed by the author.

പള്ളിക്കരയില്‍ said... Reply To This Comment

ജെ.പി.വെട്ടിയാട്ടില്‍,
സുരേഷ്കുമാര്‍ പുഞ്ചയില്‍,
പാലക്കുഴി

വന്നതിനും വായനക്കും നല്ലവാക്കുകള്‍ക്കും നന്ദി.
വര്‍ണ്ണമഴയില്‍ കുളീക്കാനെത്തിയ അജ്ഞാതനാമാവിനും നന്ദി.

mumsy-മുംസി said... Reply To This Comment

പങ്കുവെക്കലാണ്‌ പ്രണയത്തിന്റെ ഏറ്റവും മനോഹരഭാവം അല്ലേ?
ഉള്ളിലെ പ്രണയം ഒരിക്കലും കെടാതെ സൂക്ഷിക്കാനാവട്ടെ, നന്ദി

പള്ളിക്കരയില്‍ said... Reply To This Comment

യോജിക്കുന്നു മുംസീ..
പ്രണയം കരുതിവെയ്പ്പുമാൺ എന്നു കൂട്ടിച്ചേർത്തോട്ടെ.

raadha said... Reply To This Comment

പ്രണയത്തിന്റെ വര്‍ണ മഴ വളരെ അധികം ഇഷ്ടപ്പെട്ടു...
വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നു...ഇനിയും ഇനിയും ഈശ്വരാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ..

കുമാരന്‍ | kumaran said... Reply To This Comment

ലാസ്യത്തിന്റെ പൂമെത്തയിലേക്ക്‌
ഹര്‍ഷത്തിന്റെ പൂമദങ്ങളിലേക്ക്‌..

പൂമദം.. മനസ്സിലായില്ല.

ആശംസകള്‍.

ശ്രീ said... Reply To This Comment

ഹൃദ്യമായ വരികള്‍, മാഷേ

Typist | എഴുത്തുകാരി said... Reply To This Comment

ഞാനിത്തിരി വൈകീട്ടോ.

ആശംസകള്‍. എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ.

പള്ളിക്കരയില്‍ said... Reply To This Comment

രാധ,
കുമാരന്‍,
ശ്രീ,
എഴുത്തുകാരി,
സന്ദര്‍ശനത്തിനും നല്ലവാക്കുകള്‍ക്കും നന്ദി..

കുമാരന്‍ ചൂണ്ടിക്കാണിച്ചതിനാല്‍ പൂമദം എന്ന വാക്കിന്റെ അര്‍ത്ഥരാഹിത്യം ബോദ്ധ്യപ്പെട്ടു. ആ വാക്ക്‌ മാറ്റിയിട്ടുണ്ട്. സൃഷ്ടിപരമായ വിമര്‍ശനത്തിനു നന്ദി. സാന്നിദ്ധ്യം ഇനിയും പ്രതീക്ഷിക്കുന്നു.

lekshmi said... Reply To This Comment

മനോഹരമായ വരികള്‍ ...വാക്കുകളുടെ വര്‍ണ്ണമഴ മനോഹരം

പള്ളിക്കരയില്‍ said... Reply To This Comment

നല്ലവാക്കുകൾക്ക് നന്ദി ലക്ഷ്മി.

Bijli said... Reply To This Comment

Touching lines..............manoharam..!!

Master Anas Kalathan said... Reply To This Comment

ആശംസകൾ